Thursday, May 26

Month: September 2019

‘ഇരുമ്പുണ്ടാക്കാനറിയില്ല’ ; പുനർനിയമനത്തിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്
കേരളം, വാര്‍ത്ത

‘ഇരുമ്പുണ്ടാക്കാനറിയില്ല’ ; പുനർനിയമനത്തിനെതിരെ പരിഹാസവുമായി ജേക്കബ് തോമസ്

സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പുനർ നിയമനം നൽകിയതിനെ പരിഹസിച്ച് ജേക്കബ് തോമസ് രംഗത്ത്. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി തന്നെ നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ചുകൊണ്ടാണു ജേക്കബ് തോമസ് പരസ്യപ്രസ്താവനയുമായി രംഗത്തുവന്നത്. ഇരുമ്പുണ്ടാക്കാന്‍ താന്‍ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്. ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സര്‍ക്കാരിന്റെ തീരുമാനമാണല്ലോ ? ഡിജിപി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു പുതുതായി വ്യവസായവകുപ്പിനു കീഴിലെ സ്ഥാപനത്തിൽ നിയമിച്ചതിനെതിരെയാണു ജേക്കബ് തോമസ് പ്രതികരിച്ചത്. വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് സർക്കാരിൻ്റെ പകപോക്കലാണ്. താന്‍ വിജിലന്‍സില്‍ ജോലിചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് വ്യവസായമന്...
വിദ്യാഭ്യാസമേഖലയിൽ ദേശീയതലത്തിൽ കേരളത്തിനു ഒന്നാം സ്ഥാനം
കേരളം, വാര്‍ത്ത

വിദ്യാഭ്യാസമേഖലയിൽ ദേശീയതലത്തിൽ കേരളത്തിനു ഒന്നാം സ്ഥാനം

കേരളസർക്കാരിനു വീണ്ടും ബഹുമതി. ഇത്തവണ വിദ്യാഭ്യാസ മേഖലയിലാണു ദേശീയ തലത്തില്‍ കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 2019 ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങി 44 ഇനങ്ങൾ പ്രത്യേകം പരിഗണിച്ച് വിലയിരുത്തിയപ്പോഴാണു ഒന്നാം സ്ഥാനം നേടിയത് സ്കൂളുകളുടെ പ്രവർത്തനമികവിനു കേരളം ഒന്നാം സ്ഥാനം നേടുന്നത് ഇത് ആദ്യമാണു. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. ഘട്ടം ഘട്ടമായി കേരളത്തിലെ സർക്കാർ സ്കൂളുകൾ മുഴുവനും ഹൈടെക് ആയി ഉയർത...
ഇറാനെ തടഞ്ഞില്ലെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടിവരും; ലോകത്തിനു സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ്
അന്തര്‍ദേശീയം, വാര്‍ത്ത

ഇറാനെ തടഞ്ഞില്ലെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടിവരും; ലോകത്തിനു സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ്

ഇറാനെ തടയാന്‍ ലോകരാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ എണ്ണവില കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാനെതിരെ ശക്തമായ നടപടികള്‍ ലോകം സ്വീകരിച്ചില്ലെങ്കില്‍, ഇനിയൊരു സംഘര്‍ഷം ഉണ്ടായാല്‍ അത് ലോക താത്പര്യങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ വിതരണം തടസ്സപ്പെടുകയും ജീവിതകാലത്ത് ആരും കണ്ടിട്ടില്ലാത്ത തരത്തില്‍ ചിന്തിക്കാനാവാത്ത ഉയരത്തില്‍ എണ്ണവില എത്തുകയും ചെയ്യുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ഇറാനുമായി ഒരു യുദ്ധത്തിന് തങ്ങള്‍ ശ്രമിക്കില്ലെന്നും സമാധാനപരവും രാഷ്ട്രീയപരവുമായ പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ലോകസമ്പദ്‌വ്യവസ്ഥ തകരുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടിയേക്കാള്‍ രാഷ്ട്രീയപരവും സമാധാനപൂര്‍ണവുമായ പ്രശ്‌നപരിഹാരമാണ് നല്ലതെന്നും സിബിഎസ് ചാനലിന് നല്‍കിയ അ...
ലവ് ജിഹാദല്ല, ഭീകരപ്രവർത്തകയുമല്ലെന്ന് അബൂദാബിയിലെത്തിയ സിയാനി ബെന്നി
കേരളം, വാര്‍ത്ത

ലവ് ജിഹാദല്ല, ഭീകരപ്രവർത്തകയുമല്ലെന്ന് അബൂദാബിയിലെത്തിയ സിയാനി ബെന്നി

തന്നെ ഭീകരപ്രവർത്തകർ തട്ടിക്കൊണ്ടുപോയതായും ലവ് ജിഹാദ് നടത്തിയതായും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന പ്രചാരണത്തിനെതിരെ സിയാനി ബെന്നി രംഗത്ത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിലേക്ക് വന്നതാണെന്നും താൻ ലവ് ജിഹാദല്ല നടത്തിയതെന്നുമാണു യു.എ.ഇ.യിലെത്തിയ മലയാളി യുവതി സിയാനി ബെന്നി വെളിപ്പെടുത്തി. ഈ മാസം പകുതിയോടെ ഡല്‍ഹിയില്‍ നിന്നും യു.എ.ഇയില്‍ എത്തിയ 19 കാരിയായ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് കോഴിക്കോടുള്ള മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയായ ഐ എസിൽ ചേരാന്‍ എത്തിയതാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു.  തനിക്കെതിരെ അപവാദപ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ മറുപടിയുമായാണു രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യു.എ.ഇയില്‍ എത്തിയതാണെന്നും അവര്‍ പറഞ്ഞു. സെപ്തംബർ 19 ആം തീയതി മുതലാണു സിയാനിയെ കാണാതായത്. ഡല്‍ഹി ജീസസ് ആന...
പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിട്ടു ; അന്വേഷണത്തിൽ രാഷ്ട്രീയചായ് വെന്ന് ഹൈക്കോടതി
കേരളം, വാര്‍ത്ത

പെരിയ ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിട്ടു ; അന്വേഷണത്തിൽ രാഷ്ട്രീയചായ് വെന്ന് ഹൈക്കോടതി

വിവാദമായ പെരിയ ഇരട്ടക്കൊല കേസിലെ അന്വേഷണം ഹൈക്കോടതി സിബിഐക്കു വിട്ടു. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്ന് കോടതി നിരീക്ഷിച്ചു ഏറെ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ പെരിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ്, കേസ് സിബിഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി നടത്തിയത്. ബന്ധുക്കളെയല്ല പകരം പ്രതികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടത്. ഇതിൽ രാഷ്ട്രീയചായ്വ് പ്രകടമാണു. കൊല്ലപ്പെട്ടയാൾക്കുവേണ്ടി സാക്ഷികള്‍ പറഞ്ഞ കാര്യ...
ഡി ജി പി ജേക്കബ് തോമസിനു വീണ്ടും നിയമനം നൽകാൻ സർക്കാർ തീരുമാനമായി
കേരളം, വാര്‍ത്ത

ഡി ജി പി ജേക്കബ് തോമസിനു വീണ്ടും നിയമനം നൽകാൻ സർക്കാർ തീരുമാനമായി

സസ്‌പെന്‍ഷനില്‍ തുടരുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി പുതിയ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. കേന്ദ്ര ട്രൈബൂണൽ ഉത്തരവ് പ്രകാരമാണു തീരുമാനം  സംസ്ഥാന പോലീസ് സേനയിൽ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് വ്യവസായ വകുപ്പിന് കീഴിലെ ഷൊര്‍ണ്ണൂരിലെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി ജേക്കബ് തോമസിനെ നിയമിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജൂലായില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്രിബ്യൂണല്‍ ഉത്തരവ്...
ഒരു ലക്ഷത്തിനും 3 ലക്ഷം രൂപയ്ക്കും വാങ്ങിയ മരടിലെ ഫ്ളാറ്റുകൾക്ക് എങ്ങനെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും !!!
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

ഒരു ലക്ഷത്തിനും 3 ലക്ഷം രൂപയ്ക്കും വാങ്ങിയ മരടിലെ ഫ്ളാറ്റുകൾക്ക് എങ്ങനെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും !!!

തീരദേശനിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ മരടിലെ ഫ്ളാറ്റുകൾക്ക് എങ്ങനെ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും എന്നത് വലിയ ചോദ്യച്ഛിന്നമായി മാറുകയാണു. സെപ്തംബർ 20 നു മുമ്പ് പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവു നൽകിയ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. ഫ്ളാറ്റിൻ്റെ വില കോടതി എങ്ങനെ നിശ്ചയിച്ചു എന്ന് വ്യക്തമല്ല. '' അതേസമയം ഫ്ളാറ്റ് വാങ്ങിയപ്പോഴുണ്ടായ വിലയെക്കുറിച്ച് സംസ്ഥാന സർക്കാർ കോടതിയിൽ രേഖകൾ സമർപ്പിച്ചിട്ടുണ്ടായിരുന്നെങ്കിൽ നഷ്ടപരിഹാരത്തുക 25 ലക്ഷം എന്ന് കോടതി ഉത്തരവ് ഉണ്ടാകുമായിരുന്നില്ല. ഇതിനകം തന്നെ ഒരാഴ്ചക്കകം തുക നൽകുമെന്ന് സർക്കാർ ഉറപ്പ് എന്തടിസ്ഥാനത്തിലാണെന്നും വ്യക്തമല്ല. ഫ്ളാറ്റ് ഹോളി ഫെയ്ത്ത് വില്ലേജ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോഴുള്ള ഉടമയ്ക്ക് 2007 ൽ വിറ്റതിൻ്റെ വിലയാധാരത്തുക കാണിച്ചിരിക്കുന്നത് 99,500 രൂപയാണു, മറ്റൊരു ഫ...
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സമരത്തിനു സി പി എം വിലക്കോ?
പരിസ്ഥിതി, രാഷ്ട്രീയം, വാര്‍ത്ത

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സമരത്തിനു സി പി എം വിലക്കോ?

കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി സിപിഎമ്മിൻറെ മുംബൈയിലെ ഒരു  നേതാവ് പുറപ്പെടുവിച്ച വിലക്ക് ഫാസിസ്റ്റ് സംഘടനകളെപ്പോലും ലജ്ജിപ്പിക്കും. പാർട്ടിയുടെ കേന്ദ്ര നേതൃത്വവും പാർട്ടിയുടെ യുവജന വിദ്യാർത്ഥി സംഘടനകളും (SFI & DYFI) നേരിട്ട് നടത്തുന്ന ആഗോള  സമരത്തിൽ പങ്കെടുക്കരുതെന്ന്  ജില്ലാ കമ്മിറ്റി അംഗം ആയ ശ്രീ. കെ.കെ. പ്രകാശൻ പാർട്ടി മെമ്പർമാർക്ക് ആജ്ഞ കൊടുത്തിരിക്കുകയാണ്. ഈ വിലക്ക് ലംഘിച്ച് ഇന്നലെ വാഷിയിൽ സമരത്തിന് എത്തിച്ചേർന്ന അനേകം പാർട്ടി അണികളുണ്ട്. അവരോട് ഉത്തരം പറയാനുള്ള ബാധ്യത സിപിഎം മഹാരാഷ്ട്രാ സംസ്ഥാന കമ്മിറ്റിക്കും ശ്രീ പ്രകാശൻ അംഗമായ പാർട്ടി ഘടകത്തിനുമുണ്ട്. എക്കാലവും നിങ്ങൾക്ക് പാർട്ടി അണികളെ വഞ്ചിക്കാനാകില്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പരിസ്ഥിതി വാദികളെ എതിര്‍ത്തു തോല്‍പിക്കുന്നതിന് എക്കാലവും ക്യാപിറ്റലിസ്റ്റ് ശക്തികളാണ് മുന്നില്‍ നിന്നിട്ടുള്ളത്. പ്രകൃതിക്ക...
സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയും ; മുൻ കരുതൽ, ജാഗ്രത, യെല്ലോ അലർട്ട്
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും മഴയും ; മുൻ കരുതൽ, ജാഗ്രത, യെല്ലോ അലർട്ട്

ഈ ആഴ്ച സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യത. ഇടിമിന്നലിനെതിരെ ശക്തമായ ജാഗ്രത മുന്നറിയിപ്പാണു  സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്താകമാനം ഇടവിട്ട് ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് തിങ്കളാഴ്ച മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മണി മുതല്‍ രാത്രി പത്ത് വരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശനമായ ജാഗ്രതാ മുന്നറിയിപ്പാണു നല്‍കിയിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ നേരിയ തോതിൽ മഴയുണ്ടായിരിക്കും. ചിലയിടങ്ങളിൽ മഴ അതിശക്തമാകും. എല്ലാ ജില്ലകളിലും നേരിയ മഴ കിട്ടും. എന്നാല്‍, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ന...
റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
ദേശീയം, രാഷ്ട്രീയം

റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരുതുന്നു. എന്നാൽ ഇക്കാര്യത്തില്‍ ജനുവരിയോടെ മാത്രമേ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇടക്കാല ലാഭ വിഹിതമായി 28,000 കോടി ആര്‍.ബി.ഐ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടിയും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വര്‍ഷാവര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. ഇതുകൂടാതെ  കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് കരുതല്‍ ധനശ...