Sunday, November 29

Month: September 2019

ഇന്ത്യയിൽ 10000 കോടി ഡോളറിൻ്റെ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി സൗദി അറേബ്യ
അന്തര്‍ദേശീയം, വാര്‍ത്ത

ഇന്ത്യയിൽ 10000 കോടി ഡോളറിൻ്റെ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി സൗദി അറേബ്യ

സൗദി അറേബ്യ വൻ നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തമാകുന്നു. ഇന്ത്യയിൽ 10000 കോടി യു എസ് ഡോളറിൻ്റെ വൻ നിക്ഷേപത്തിനു ഒരുങ്ങുന്നതായി വെളിപ്പെടുത്തിയത് ഇന്ത്യയിലെ സൗദി അംബാസഡറാണു. . പെട്രോകെമിക്കല്‍, അടിസ്ഥാന സൗകര്യം, ഖനനം തുടങ്ങിയ മേഖലകളിലാണ് സൗദി നിക്ഷേപം നടത്തുക. ഇന്ത്യയിലെ സൗദി അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സാതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നിക്ഷേപം നടത്താന്‍ അനുയോജ്യമായ കേന്ദ്രമാണെന്നും എണ്ണ, വാതക, ഖനന മേഖലകളില്‍ ഇന്ത്യയുമായി ദീര്‍ഘകാല ബന്ധമാണ് സൗദി കാംക്ഷിക്കുന്നതെന്നും മുഹമ്മദ് അല്‍ സാതി പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദബന്ധം ശക്തമാകുന്നതിനൊപ്പം മറ്റു രാജ്യങ്ങളൂമായുള്ള വാണിജ്യകരാറുകൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ഇതുമൂലം കഴിയും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇന്ത്യയിലെ വിവിധ മേഖലകളില്‍ ...
കാശ്‌മീരിന്റെ ചരിത്രം തെറ്റായിരുന്നു അത് തിരുത്തിയെഴുതും  അമിത്  ഷാ
ദേശീയം, രാഷ്ട്രീയം

കാശ്‌മീരിന്റെ ചരിത്രം തെറ്റായിരുന്നു അത് തിരുത്തിയെഴുതും അമിത് ഷാ

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട തീരുമാനം ജവഹര്‍ലാല്‍ നെഹ്റു തനിച്ച് എടുത്തതാണെന്നായിരുന്നു ദല്‍ഹിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അമിത് ഷാ . ഇതാവട്ടെ ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്നും പട്ടേലിന് 630 പ്രവിശ്യകളെ പ്രവിശ്യകൾ ഒന്നിപ്പിക്കുന്നജോലി മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അമിത് ഷാ പറയുന്നു, എന്നാല്‍ ആ ജോലി പൂര്‍ത്തിയായത് 2019 ഓഗസ്റ്റില്‍ മാത്രമാണ്.ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് മോദി സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ മാത്രമാണ് ഹിമാലയൻ മണ്ടത്തരം തിരുത്തിയതെന്നും ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള കശ്മീരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നും നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും അവയില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണെന്നും രാജ്യത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഞങ്ങള്‍ക്കറിയാം 1947 മുതല്‍ കശ്മീര്‍ വിവാദ വിഷയമാണ്, എന...
കുമ്മനത്തെ പട്ടികയിൽനിന്നും പുറത്താക്കിയതിൽ ബി ജെ പിയിൽ പ്രതിഷേധം ; പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക
കേരളം, വാര്‍ത്ത

കുമ്മനത്തെ പട്ടികയിൽനിന്നും പുറത്താക്കിയതിൽ ബി ജെ പിയിൽ പ്രതിഷേധം ; പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക

വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ രംഗത്തിറങ്ങിയ ഒരു വിഭാഗം ബി ജെ പി പ്രാദേശികനേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം പിൻവലിച്ച രീതിയോട് കുമ്മനത്തിൻ്റെ അനുയായികളുടെ അമർഷം പുകയുകയാണു. ഇതിനെ അനുകൂലിക്കുന്ന നിഷ്പക്ഷവിഭാഗവും ഇത് നേരത്തെ ആകാമായിരുന്നു എന്ന അഭിപ്രായത്തോടെ രംഗത്തുവന്നതാണു ഇപ്പോൾ ബി ജെ പിയിലെ ഒരു വിഭാഗം വാദിക്കുന്നത് യുവനേതൃത്വത്തിലെ ഒരു വിഭാഗമാണു കുമ്മനത്തിൻ്റെ പേരു വെട്ടാൻ മുന്നിൽ നിന്നത് എന്നാണു സൂചന. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കുമെന്നുള്ള സൂചന നല്‍കി കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന് താന്‍ മത്സരിക്കണമെന്ന നിലപാടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാ...
വട്ടിയൂർക്കാവിൽ കുമ്മനത്തിനു പകരം എസ് സുരേഷ് ; ബി ജെ പി സ്ഥാനാർഥിനിർണയം പൂർത്തിയായി
കേരളം, വാര്‍ത്ത

വട്ടിയൂർക്കാവിൽ കുമ്മനത്തിനു പകരം എസ് സുരേഷ് ; ബി ജെ പി സ്ഥാനാർഥിനിർണയം പൂർത്തിയായി

ബി ജെ പി സ്ഥാനാർഥി നിർണയം പൂർത്തിയായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനുപകരം എസ് സുരേഷ് സ്ഥാനാർഥിയാകും.  അരൂരിൽ  കെ പി പ്രകാശ് ബാബു. എറണാകുളത്ത് സി ജി രാജഗോപാൽ, കോന്നിയിൽ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്നിവരാണു മറ്റു സ്ഥാനാർഥികൾ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സംസ്ഥാനത്തെ ആർ എസ് എസ് നേതൃത്വം മത്സരിക്കാൻ അനുമതി നൽകിയിരുന്നു. ഇതോടെ ഇരുവരും സ്ഥാനാർഥിയാകുമെന്നുറപ്പിച്ചിരുന്നു എങ്കിലും നവാഗതരെ പരിഗണിക്കണമെന്ന് ആവശ്യമുയർന്നതോടെയാണു സുരേഷിനു നറുക്ക് വീണത് പത്രിക നൽകാനുള്ള സമയം അതിക്രമിച്ചതോടെ സംസ്ഥാന സമിതി യോഗം ചേർന്ന് സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കുകയായിരുന്നു.  വൈകീട്ടോടെ കേന്ദ്ര നേതൃത്വം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.. മഹാരാഷ്ട്ര,ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക അന്തിമമാക്കാന്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹ...
ഒക്ടോബര് രണ്ടു മുതൽ പ്ലാസ്റ്റിക്ക് വേണ്ട
ദേശീയം, പരിസ്ഥിതി

ഒക്ടോബര് രണ്ടു മുതൽ പ്ലാസ്റ്റിക്ക് വേണ്ട

പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം ഒക്ടോബർ രണ്ടു മുതൽ പ്രാബല്യത്തിൽ വരുന്നു.ആഗസ്തിൽ പ്രധാനമന്ത്രി മൻ കി ബാത്ത് പരിപാടിയിലൂടെ ഇതറിയിച്ചിരുന്നു. ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇതിന്റെ നിയന്ത്രം പ്രാബല്യത്തിൽ വരുന്നുവെന്നും സംസ്ഥാനങ്ങൾക്കു ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര പരിസ്ഥിതി വകുപ്പ് അറിയിക്കുന്നു. ഇതനുസരിച്ച് കനം കുറഞ്ഞ എല്ലാ പ്ലാസ്റ്റിക് കുപ്പികളും പോളിത്തീൻ കവറുകളും  പ്ളാസ്റ്റിക് ക്യാരിബാഗുകളും നിരോധനത്തിൻ്റെ പട്ടികയിൽ പെടും പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ
കേരളം, രാഷ്ട്രീയം

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരൻ

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ അറിയിക്കുന്നു. സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറിഞ്ഞെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും കേന്ദ്ര കമ്മിറ്റി എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കുമ്മനം സ്ഥാനാർത്ഥിയായാൽ മത്സരം മറ്റൊരു ദിശയിലേക്കു മാറുമെന്നും ബി ജെ പി പ്രതിക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മ...
പാകിസ്താനിലെ   ദുരഭിമാനക്കൊലപാതകത്തിന്റെ ശിക്ഷ പുതിയചരിത്രമാകുമോ ?
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം, സ്ത്രീപക്ഷം

പാകിസ്താനിലെ ദുരഭിമാനക്കൊലപാതകത്തിന്റെ ശിക്ഷ പുതിയചരിത്രമാകുമോ ?

''ഞാൻ ശ്രമിക്കുന്നത് കപടധാരണകളും വിശ്വാസങ്ങളും കൊണ്ട് നിറഞ്ഞ പാകിസ്താന്റെ പരമ്പരാഗതമായ മാനസികാവസ്ഥയെ മാറ്റിമറിക്കാനാണ്.'' 2016 ജൂലൈ നാലിനാണ് ഫൗസിയ അസിം എന്ന ഖിൻഡിൽ ബലൂച് എന്ന പേരിൽ അറിയപ്പെട്ട സോഷ്യൽ മീഡിയ താരത്തെ അവരുടെ വിമർശനത്തിന്റെ പേരിൽ കൊലചെയ്തത്. പരമ്പരാഗതമായ മത വ്യാഖ്യാനത്തിന്റെ ഇരകൾ നിരവധിയാണ് ലോകമെന്പാടും ഗാന്ധിജിമുതൽ ഗൗരിലങ്കേഷ് വരെയുള്ള പ്രശസ്തരായ മനുഷ്യരും അത്രതന്നെ പ്രശസ്തരല്ലാത്ത നിരവധി നിസ്വരായ മനുഷ്യരും ലോകമെന്പാടും മത തീവ്രനിലപാടുകൾക്കു മുൻപിൽ ജീവിതമില്ലാത്തവരായി മാറിയിട്ടുണ്ട്.   ഇപ്പോൾ ഫൗസിയ അസിമിന്റെ പേര് ചർച്ചയാകുവാനുള്ള കാരണം അവരുടെ കൊലപാതകിയെ പാക്കിസ്ഥാൻ കോടതി ജീവപര്യന്തത്തിനു വിധിച്ചു എന്നതാണ്. കൊലപാതകി സ്വന്തം സഹോദരനായിരുന്നു എന്നുകൂടി ഓർമ്മിക്കണം. 2013 ൽ പാക്കിസ്ഥാൻ ഐഡോൾ എന്ന ജനപ്രിയപരിപാടിയിലൂടെ താരമായി മാറിയ ഫൗസിയ ഗൂഗിൾ സെർച്ചിൽ ലോകത്തിലെ തന്നെ പത്തുപേരിൽ ഒരാള...
ഒക്ടോബർ 31 നകം സംസ്ഥാനത്തെ എല്ലാ റോഡുകളും നന്നാക്കിയില്ലെങ്കിൽ എഞ്ചിനിയർമാരെ പുറത്താക്കുമെന്ന് ജി സുധാകരൻ
കേരളം, വാര്‍ത്ത

ഒക്ടോബർ 31 നകം സംസ്ഥാനത്തെ എല്ലാ റോഡുകളും നന്നാക്കിയില്ലെങ്കിൽ എഞ്ചിനിയർമാരെ പുറത്താക്കുമെന്ന് ജി സുധാകരൻ

സംസ്ഥാനത്തെ റോഡുകളുടെ തകരാറുകൾ ഒരു മാസത്തിനകം പരിഹരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി. ഒക്ടോബര്‍ 31ന് അകം സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും കേടുപാടുകൾ പരിഹരിക്കണമെന്ന് എഞ്ചിനിയർമാർക്ക് കർശനനിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരമാത്ത് എൻജിനീയറും സർവീസിൽ ഉണ്ടാകില്ലെന്നും എത്ര പേരെ വേണമെങ്കിലും സസ്പെന്‍ഡ് ചെയ്യുന്നതിനു മടിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിലെ പുഴയ്ക്കൽ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സുധാകരൻ. സംസ്ഥാനത്തെ പൊതുമരാമത്തുവകുപ്പിൻ്റെ കീഴിലുള്ള റോഡുകൾ കേടുപാടില്ലാതെ സൂക്ഷിക്കാന്‍ സെക്‌ഷൻ എൻജിനീയർമാർ വിചാരിച്ചാൽ നടക്കും. പണിയെടുക്കാത്ത ഒരു വിഭാഗവും നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത ഒരു വകുപ്പും സംസ്ഥാനത്ത് ആവശ്യമില്ല. വകുപ്പിൽ 1400 എൻജിനീയർമാരുണ്ട്. ഈ പട എല്ലാം കൂടി ഇറങ്...
വയലാര്‍ അവാര്‍ഡ്‌ വി ജെ ജയിംസിന്റെ നോവല്‍ നിരീശ്വരന്
കേരളം, വാര്‍ത്ത, സാഹിത്യം

വയലാര്‍ അവാര്‍ഡ്‌ വി ജെ ജയിംസിന്റെ നോവല്‍ നിരീശ്വരന്

വയലാര്‍ രാമവര്‍മ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് വി.ജെ ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന് ലഭിക്കുന്നു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് നല്‍കുകുന്ന വര്‍ഷത്തിന് തൊട്ടുമുമ്പുള്ള അഞ്ചുവര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പുറത്തിറക്കിയിട്ടുള്ള മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ എഞ്ചിനീയറാണ് ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ ജയിംസ്. അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. ഒരു കൃതിക്ക് അവാര്‍ഡ് നല്‍കാനായി ചില കേന്ദ്രങ്ങളില്‍ നിന്ന് കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നതായി ആരോപിച്ച് എഴുത്തുകാരന്‍ എം.കെ സാനു അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് രാജിവെച്ചിരുന്നു.ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തു...
കേരളത്തിലെ ബിജെപിക്ക് പ്രാപ്തിയില്ല, അടൂര്‍ പ്രകാശ് കുലംകുത്തി തന്നെ: വെള്ളാപ്പള്ളി
കേരളം, രാഷ്ട്രീയം, വാര്‍ത്ത

കേരളത്തിലെ ബിജെപിക്ക് പ്രാപ്തിയില്ല, അടൂര്‍ പ്രകാശ് കുലംകുത്തി തന്നെ: വെള്ളാപ്പള്ളി

കേരളത്തില്‍ ബിജെപിക്കാര്‍ക്ക് സംഘടന കൊണ്ടുനടക്കാനുള്ള പ്രാപ്തിയില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി. കൂടെനില്‍ക്കുന്നവരെ നുള്ളിയും മാന്തിയും കളിക്കുകയാണ്. എന്‍ഡിഎയില്‍ കൂട്ടായ്മയില്ല, എന്‍ഡിഎയിലെ ഘടകക്ഷികളെ അവര്‍തന്നെ പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നു. പാലായില്‍ വോട്ട് മറിച്ചെന്ന് പറഞ്ഞ നേതാവിനെതിരെ നടപടിയെടുത്തു. എന്നാല്‍ അതിന്റെ കുറ്റം ബിഡിജെഎസിനുമേല്‍ ചാര്‍ത്തി. ബിഡിജെഎസ് വോട്ടുമറിച്ചെന്ന് പറഞ്ഞു. അഖിലേന്ത്യാതലത്തില്‍ ബിജെപിയെക്കുറിച്ച് അഭിപ്രായവ്യത്യാസമില്ല. പാലായിലെ വിജയം എല്‍ഡിഫിന് ആവേശമായെന്നു അദ്ദേഹം പറഞ്ഞു. പാലായിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചു. പാലാ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ ചൂണ്ടുപലകയാണെന്ന് പലരും പറഞ്ഞിരുന്നു, അത് അംഗീകരിക്കുന്നെങ്കില്‍ ഇത് പിണറായിയുടെ വിജയമാണെന്ന് അവ...