Sunday, November 29

Month: September 2019

ഓണവെറി ഇല്ല ? ബുധനാഴ്ചവരെ ശക്തമായ മഴ ; ജാഗ്രതാ മുന്നറിയിപ്പ്, യെല്ലോ അലർട്ട്
കേരളം, വാര്‍ത്ത

ഓണവെറി ഇല്ല ? ബുധനാഴ്ചവരെ ശക്തമായ മഴ ; ജാഗ്രതാ മുന്നറിയിപ്പ്, യെല്ലോ അലർട്ട്

അത്തദിനത്തിൽ മഴമുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് ബുധനാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ ഇടുക്കി ജില്ലകളിലും, നാലിന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചില മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ കാലവര്‍ഷം ശരാശരിയെക്കാള്‍ അഞ്ച് ശതമാനം കൂടിയിട്ടുണ്ട്. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31വരെ ശരാശരി 1780.5 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1869.9 മില്ലിമീറ്റര്‍ ലഭിച്ചു. അത്തം പിറക്കുമ്പോൾ കടുത്...
മറ്റൊരാളിൽനിന്നും പണം കൊടുത്ത് ചെക്ക് വാങ്ങി തുഷാറിനെ ചതിച്ചതാണെന്ന ശബ്ദസന്ദേശം പുറത്ത്
കേരളം, പ്രവാസി, വാര്‍ത്ത

മറ്റൊരാളിൽനിന്നും പണം കൊടുത്ത് ചെക്ക് വാങ്ങി തുഷാറിനെ ചതിച്ചതാണെന്ന ശബ്ദസന്ദേശം പുറത്ത്

ചെക്ക് കേസിൽ കുടുങ്ങിയ തുഷാര്‍ വെള്ളാപ്പള്ളിയെ ചതിച്ചതാണെന്ന് വെളിപ്പെടുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതോടെ കേസിൽ വഴിത്തിരിവ്. തുഷാറിനെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങളാണു പുറത്തായിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക് നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്ന് ശബ്ദ സന്ദേശങ്ങളില്‍ പറയുന്നു ഗൾഫിൽ ബിസിനസ്സ് പങ്കാളിത്തമുണ്ടായിരുന്ന തുഷാർ 10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നാസിലിനു നൽകിയെന്ന കേസിലാണ് അജ്മാന്‍ പോലീസ് തുഷാര്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ ഇത് തന്നെ ചതിയില്‍പ്പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തിയിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. ചെക്ക് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നാട്ടിലെ ഒരു ...
ജർമ്മനിയിൽ ബീഫ് വിളമ്പിയതിനു  മലയാളികൾക്ക് നേരെ പ്രതിഷേധിച്ച ഉത്തരേന്ത്യക്കാരെ  പോലീസ് വിരട്ടിവിട്ടു
അന്തര്‍ദേശീയം, രാഷ്ട്രീയം

ജർമ്മനിയിൽ ബീഫ് വിളമ്പിയതിനു മലയാളികൾക്ക് നേരെ പ്രതിഷേധിച്ച ഉത്തരേന്ത്യക്കാരെ പോലീസ് വിരട്ടിവിട്ടു

ജര്‍മനിയിലെ കേരള സമാജം സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ ബീഫ് വിളമ്പുന്നത് തടയാന്‍ ശ്രമിച്ച് ഉത്തരേന്ത്യക്കാര്‍ നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു . ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ചാണ് പരിപാടി തടയാന്‍ ചില ഉത്തരേന്ത്യക്കാർ ശ്രമിച്ചത്. മാത്രമല്ല ഉത്തരേന്ത്യക്കാരെ പിന്തുണച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തുവന്നതും പ്രതിഷേധത്തിനിടയാക്കി. ബീഫ് സ്റ്റാള്‍ അടക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള സമാജം പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനോട് കേരള സമാജം പ്രശ്‌നത്തെ കുറിച്ച് വിശദീകരിച്ചു. ഏത് ഭക്ഷണവും വിളമ്പുന്നതിനും ജര്‍മനിയില്‍ വിലക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ബീഫ് വിളമ്പുന്നത് തടയാന്‍ ഇത് നിങ്ങളുടെ രാജ്യമല്ലെന്നും പൊലീസ് തടയാനെത്തിയവരോട് പറഞ്ഞു. ബീഫ് വിളമ്പുന്നത് ആരെയെങ്കിലും ...
വിലക്കയറ്റം പരമ്പരയാകുന്നു ; സിമൻ്റിനു ഒറ്റദിവസം കൊണ്ടു 30 രൂപ കൂടുന്നു
ദേശീയം, വാര്‍ത്ത

വിലക്കയറ്റം പരമ്പരയാകുന്നു ; സിമൻ്റിനു ഒറ്റദിവസം കൊണ്ടു 30 രൂപ കൂടുന്നു

സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടം തിരിയുന്നതിനിടെ നിത്യോപയോഗസാധനം മുതൽ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾവരെ കുത്തനെ വില വർദ്ധിപ്പിക്കുകയാണു. കഴിഞ്ഞ ദിവസം വൻകിട കമ്പനികൾ സിമന്റ്‌ വില കൂട്ടുന്നതായുള്ള സന്ദേശം വ്യാപാരികൾക്ക് ലഭിച്ചുകഴിഞ്ഞു. സാധാരണയായി ഇന്ധനത്തിനു വില വർദ്ധിപ്പിക്കുന്നതുപോലെ ഒരു രൂപ അല്ലെങ്കിൽ രണ്ടു രൂപയാണു വർദ്ധിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ബാഗിന്‌ 30 രൂപവരെ കൂട്ടാനാണ്‌ വ്യാപാരികൾക്ക്‌ കമ്പനികൾ നൽകിയിരിക്കുന്ന നിർദേശം. സാമ്പത്തികമാന്ദ്യത്തെത്തുടർന്ന്‌ സിമന്റ്‌ വിൽപ്പന ഗണ്യമായി കുറയുമ്പോഴാണ്‌ വില കൂട്ടുന്നത്‌. സിമൻ്റ് വില വർദ്ധിപ്പികയാണെന്ന അറിയിപ്പ് റീട്ടെയിൽ വ്യാപാരശൃംഖലകളെ അറിയിച്ചുകഴിഞ്ഞു. സാമ്പത്തികമാന്ദ്യത്തെ തുടർന്ന് നിർമ്മാണമേഖല പൊതുവെ സ്തംഭനാവസ്ഥയിലാണു. ഇതിനിടയിൽ സിമൻ്റിനു വില വർദ്ധിപ്പിച്ചാൽ വ്യാപാരം പിന്നെയും മന്ദഗതിയിലാകുമെന്നാണു ആശങ്ക. നിലവിൽ സിമന്റിന്റെ ച...
ചരിത്രകാരിയായ റൊമീല ഥാപറിനോട് ബയോഡേറ്റ ആവശ്യപ്പെട്ട് അപമാനിച്ച് ജെ എൻ യു ; അധ്യാപകസമൂഹം പ്രതിഷേധിക്കുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

ചരിത്രകാരിയായ റൊമീല ഥാപറിനോട് ബയോഡേറ്റ ആവശ്യപ്പെട്ട് അപമാനിച്ച് ജെ എൻ യു ; അധ്യാപകസമൂഹം പ്രതിഷേധിക്കുന്നു

പ്രശസ്ത ചരിത്രകാരിയും മുൻ ജെ എൻ യു പ്രൊഫസറുമായ റൊമീലാ ഥാപ്പറിനെ അപമാനിച്ച് ജവഹർലാൽ നെഹ് റു സർവ്വകലാശാല രജിസ്റ്റാർ. ഥാപ്പറിനോട് ബയോഡാറ്റാ ഹാജരാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ആവശ്യപ്പെട്ടതാണു വിവാദമായത്. എമിററ്റസ് പ്രൊഫസര്‍മാരുടെ പാനലില്‍ ഉള്‍പ്പെടത്തുന്നതിന് ബയോഡാറ്റ ആവശ്യപ്പെട്ടാണ് റൊമീലാ ഥാപ്പര്‍ക്ക് കത്തയച്ചത്. ജെഎന്‍യു റജിസ്ട്രാര്‍ പ്രമോദ് നയ്യാറാണ് സര്‍വകാലശാല നിയോഗിച്ച കമ്മിറ്റിക്ക് റൊമീലാ ഥാപ്പറിന്റെ അക്കാദമിക് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബയോ ഡാറ്റ ആവശ്യപ്പെട്ട് കത്തെഴുതിയത്. ടെലഗ്രാഫ് പത്രമാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് സാധാരണയായി സര്‍വീസില്‍നിന്ന് വിരമിച്ചതിന് ശേഷം ഗവേഷണ മേല്‍നോട്ടത്തിനും മറ്റുമായി സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവരാണ് എമിററ്റസ് പ്രൊഫസര്‍മാര്‍. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ അധ്യാപകരെയാണ് എമിററ്റസ് പ്രൊഫസര്‍മാരായി ...
കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിക്കുമ്പോൾ
കേരളം, വാര്‍ത്ത

കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാനെ നിയമിക്കുമ്പോൾ

കേരള ഗവർണർ സ്ഥാനത്തേക്ക് വരുന്നത് രാഷ്ട്രീയരംഗത്ത് കേന്ദ്രസർക്കാർ താല്പര്യത്തിനനുകൂലമായി കർശനനിലപാടുകളുമായി നിലയുറപ്പിച്ചിരിക്കുന്ന നേതാവാണു. മുത്തലാഖ് ബില്ലിനെയും ഏകീകൃത സിവിൽ കോഡിനുമെല്ലാം അനുകൂലമായി ശക്തമായ  നിലപാടുമായി നിൽക്കുന്ന ഒരു നേതാവ്, അതാണു ആരിഫ് മുഹമ്മദ് ഖാൻ. പല കാലങ്ങളിൽ പല പാർട്ടികൾക്കൊപ്പമായിരുന്നെങ്കിലും എന്നും, മുസ്ലിം സമൂഹത്തിലെ കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതണമെന്ന് അഭിപ്രായപ്പെടുകയും ബി ജെ പി സർക്കാരിനു അനുകൂലമായ നിലപാടുകൾ കൈക്കൊള്ളണമെന്ന് അഭിപ്രായപ്പെടുകയും ചെയ്ത കൂറുള്ള ഒരു നേതാവ്. ഏറ്റവും ഒടുവിൽ ബി ജെ പി തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ തട്ടകം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പാർട്ടിയുടെ ഒരു നിലപാട് മാത്രമേയുണ്ടായിരുന്നുള്ളൂ. ഷബാനു കേസിലെ വിധിയിന്മേലായിരുന്നു അദ്ദേഹം അനുകൂലമായി രംഗത്ത് വന്നത്. 1986-ലായിരുന്നു ഷാബാനു കേസിൽ സുപ്രീംകോടതി ആ നിർണായക വിധി പുറപ്പെടുവിയ്ക്കുന...
‘രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ല’ !!! നിർമ്മലയുടെ മ്മ്ണി വലിയതമാശ ; പി കെ സി പവിത്രൻ എഴുതുന്നു
Featured News, രാഷ്ട്രീയം, വാര്‍ത്ത

‘രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ല’ !!! നിർമ്മലയുടെ മ്മ്ണി വലിയതമാശ ; പി കെ സി പവിത്രൻ എഴുതുന്നു

വളർച്ചാ നിരക്ക് കുത്തനെ താഴുകയും കമ്പനികൾ നിരനിരയായി പൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്  എല്ലാ മേഖലയും സ്തംഭിച്ച് ജനം നെട്ടോട്ടമോടുന്നത് ലോകമെമ്പാടും കണ്ടിട്ടും രാജ്യത്തിൻ്റെ ഖജാന സൂക്ഷിപ്പുകാരിയുടെ കണ്ണിൽ വേറൊന്നാണു കാണുന്നത് !! ഇവിടെ എന്താ പ്രശ്നം ? സാമ്പത്തികപ്രതിസന്ധിയോ / മാന്ദ്യമോ? ഇന്ത്യയിലോ ? നന്നായി..ഹ... ഹ.. ഹ. ഇതാണു ഖജാനകലവറയുടെ കാവൽക്കാരി ഇങ്ങനെ പറയുമ്പോൾ പ്രജകളായ നാം എന്തു ധരിക്കണമോ? രാജ്യത്ത് അനുഭവപ്പെടുന്ന സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും വെറും തോന്നലാണെന്ന രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ്റെ വാദം. അത് വീരവാദമാണത്രെ, വീരസാഹസികർക്ക് മാത്രമേ ഇങ്ങനെ ഞാണിൽ കയറിനിന്നുപറ്റാനാകൂ. അപ്പോൾ ഇവർ സാധാരണക്കാരിയല്ല. സാക്ഷാൽ സകല അടവും പയറ്റി വില്ലാളിവീരനായ മോദിയുടെ ഉറ്റ സന്തത സഹചാരി തന്നെ. നിർദ്ദിഷ്ട തന്ത്രങ്ങൾ താൻ മനസ്സിൽ കാണുന്നതിനുമുമ്പേ അത് മ...
എൻ ആർ സി ; സംഘ പരിവാർ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു
Featured News, ദേശീയം, രാഷ്ട്രീയം

എൻ ആർ സി ; സംഘ പരിവാർ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നു

മുസ്ലിം ഭൂരിപക്ഷ മേഖലയായ ജമ്മു കാശ്മീരിൽ കടന്നാക്രമണം പോലെ 370 റദ്ദുചെയ്തതിനു ശേഷം അടുത്ത മുസ്ലിം ഭൂരിപക്ഷ മേഖലയായ ആസാമിലേക്കു തിരിഞ്ഞപ്പോൾ സംഘപരിവാർ ബിജെ പി നേതൃത്വത്തിന്‌കണക്കു പിഴയ്ക്കുന്നതിന്റെ സൂചനയാണ് ലഭ്യമാകുന്നത്. എൻ ആർ സി ലിസ്റ്റ് പുറത്തിറക്കിയപ്പോൾ പു​റ​ത്താ​യ 19 ല​ക്ഷം പേ​രി​ല്‍ ബം​ഗാ​ളി മു​സ്​​ലിം​ക​ളു​ടെ അ​ത്ര​യും എ​ണ്ണ​മോ അ​തി​ല്‍ കൂ​ടു​ത​ലോ പേ​ർ ബം​ഗാ​ളി ഹി​ന്ദു​ക്ക​ളാ​യ​തോ​ടെ​യാ​ണ്​ ബി.​ജെ.​പി​യും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​കളും പുതിയ വാദങ്ങളും പ്രതിഷേധവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. അ​സ​മി​ലെ 40 ല​ക്ഷം പേ​രെ​യെ​ങ്കി​ലും പൗ​ര​ത്വ പ​ട്ടി​ക​യി​ലൂ​ടെ വി​ദേ​ശി​ക​ളാ​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു ഇവർക്കുണ്ടായിരുന്നത്‌. . ഇ​തി​നു​ള്ള അ​വ​സാ​ന ശ്ര​മ​മെ​ന്ന നി​ല​യി​ലാ​ണ് എ​ല്ലാ പ​രി​ശോ​ധ​ന​യും പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷ​വും കേ​ന്ദ്ര സ​ര്‍ക്കാ​റു​മാ​യി ചേ​ര്‍...
അസം പൗരത്വരജിസ്റ്റർ ഗൂഡലക്ഷ്യത്തോടെ നടപ്പാക്കിയതെന്ന് വ്യാപകപരാതി
ദേശീയം, വാര്‍ത്ത

അസം പൗരത്വരജിസ്റ്റർ ഗൂഡലക്ഷ്യത്തോടെ നടപ്പാക്കിയതെന്ന് വ്യാപകപരാതി

കേന്ദ്രസർക്കാർ രാഷ്ട്രീയമായ ഗൂഡലക്ഷ്യത്തോടെയാണു ദേശീയപൗരത്വരജിസ്റ്റർ (എൻ ആർ സി) നടപ്പാക്കിയതെന്നും ഇത് രാജ്യതാല്പര്യത്തിനെതിരാണെന്നും ആരോപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെ നിരവധി പേർ രംഗത്തുവന്നു. സർക്കാർ നടപടി സമൂഹത്തിൻ്റെ നന്മയും രാജ്യതാല്പര്യവും മാനിക്കാതെയാണു രജിസ്റ്റർ പ്രസിദ്ധീകരിച്ചതെന്ന് രൂക്ഷമായി വിമർശിച്ചുകൊണ്ട് അവർ ട്വീറ്റ് ചെയ്തു. അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങളെ ഒഴിവാക്കി ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി)  ലിസ്റ്റ് പ്രസിദ്ധീകരിച്ച ഈ പദ്ധതി ഒരു തികഞ്ഞ പരാജയമാണെന്ന് മമത പറഞ്ഞു. എൻആർസിയിലൂടെ രാഷ്ട്രീയ മുന്നേറ്റം ആഗ്രഹിച്ചവർക്കെല്ലാം അതിന്റെ പരാജയം തിരിച്ചടിയാണ്. അതാരൊക്കെയാണ് ഇപ്പോൾ വെളിപ്പെട്ടു. അവർ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും. . രാജ്യതാല്പര്യം മാനിക്കാതെ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിച്ചാൽ സംഭവിക്കുന്നത് ഇതാണെന്ന് അവർ ട്വീറ്റ് ചെയ്തു. വിലക്ഷണമായ പ്രവർത്തി മ...