Wednesday, October 21

Month: October 2019

മഹ ചുഴലിക്കാറ്റ് രാത്രിയോടെ ശക്തമാകും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി .
കേരളം

മഹ ചുഴലിക്കാറ്റ് രാത്രിയോടെ ശക്തമാകും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി .

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതിശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാല്‍ മലയോര മേഖലയിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് 200 കിലോമീറ്ററും കോഴിക്കോട് തീരത്തു നിന്ന് വടക്ക് പടിഞ്ഞാറ് 340 കിലോമീറ്റര്‍ ദൂരത്തുമായാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. നിലവില്‍ 90 - 117 കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ കൂടുതല്‍ കരുത്ത് പ്രാപിച്ച് 166 കി.മീ വേഗതയില്‍ വരെ സഞ്ചരിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കേരള ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. തീരമേഖലയിലും മലയോരത്ത...
കനത്ത മഴ; എം.ജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കേരളം, വാര്‍ത്ത

കനത്ത മഴ; എം.ജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റില്‍ അതിതീവ്ര മഴയാണ് സംസ്ഥാനത്ത് പെയ്യുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയ...
ന്യായാധിപന്മാരെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നതിനോട് യോജിപ്പില്ലെന്ന് നിയുക്ത ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബോബ്ഡെ
ദേശീയം, വാര്‍ത്ത

ന്യായാധിപന്മാരെ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നതിനോട് യോജിപ്പില്ലെന്ന് നിയുക്ത ചീഫ് ജസ്റ്റീസ് ജസ്റ്റിസ് ബോബ്ഡെ

ജഡ്ജിമാരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്ന പ്രവണതയോട് യോജിപ്പില്ലെന്ന് നിയുക്ത സുപ്രീം കോടതി ചീഫ് ഫസ്റ്റിസ് എസ് എ ബോബ്ഡെ. വിധി ന്യായങ്ങളെ വിമര്‍ശിക്കാം. എന്നാല്‍ വിധി പറഞ്ഞ ജഡ്ജിമാരെ വിമര്‍ശിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ബോബ്ഡെ അഭിപ്രായപ്പെട്ടു.  മാതൃഭൂമി ന്യൂസുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ജസ്റ്റിസ് ബോബ്ഡെ നിലപാട് വ്യക്തമാക്കിയത്.  ജനങ്ങള്‍ നീതിപീഠത്തിൻ്റെ നടപടികളിൽ വിശ്വസിക്കണമെന്ന് സുപ്രീം കോടതിയുടെ നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. നിലവിലുള്ള നീതി നിര്‍വഹണം നടപ്പാക്കുന്ന രീതിയിൽ ചെറിയ പോരായ്മകള്‍ ഉണ്ടാകാം.  അത് പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർണായകമായ അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വാദം കേള്‍ക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ആയി കരുതുന്നു. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ ഇതേക്കുറിച്ച്  പ്രതി...
മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി
കേരളം, വാര്‍ത്ത

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട 4 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നവംബര്‍ നാലു വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. പാലക്കാട് ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇവരുടെ ഹര്‍ജി നവംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും. പോലീസുമായുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രിംകോടതി വിധിയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന പരാതിയിലാണ് കോടതി വിധി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതുവരെ നാലു മൃതദേഹങ്ങളും സംസ്‌കരിക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ റീ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിൻ്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അ...
‘ആവശ്യപ്പെടുന്നതെന്തും ചെയ്തുതരാം’ ; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വാളയാർ പെൺകുട്ടികളുടെ അമ്മ
കേരളം, വാര്‍ത്ത

‘ആവശ്യപ്പെടുന്നതെന്തും ചെയ്തുതരാം’ ; മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വാളയാർ പെൺകുട്ടികളുടെ അമ്മ

വാളയാർ കേസ് സി ബി ഐ ക്കു വിടണമെന്ന ആവശ്യമുൾപ്പെടെ എല്ലാം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം എന്ന ആവശ്യം ഉന്നയിച്ചു. എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചക്ക് ശേഷം അമ്മ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസം ഉണ്ടെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. 'ആവശ്യപ്പെടുന്നതെന്തും ചെയ്തു തരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞങ്ങൾക്ക് നീതി വേണം. ഇനിയൊരു മക്കളും ഇത് പോലെ ആകാൻ പാടില്ല...മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ട്...'. പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു കെപിഎംഎസ് ചെയർമാൻ പുന്നല ശ്രീകുമാറിനൊപ്പമാണു മുഖ്യമന്ത്രിയെ കാണാനായി അവർ നിയമസഭയിലെ ഓഫീസിലെത്തിയത്. ഇരുവരും മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. അതിനിടെ വാളയാർ കേസിൽ തുടരന്വേഷണം വേണമെന്ന് കോടതിയിൽ ആവശ്...
മുതിർന്ന സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
ദേശീയം, വാര്‍ത്ത

മുതിർന്ന സി പി ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിര്‍ന്ന സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സി പി ഐ ദേശീയസെക്രട്ടേറിയറ്റ് അംഗമാണു ഗുപ്ത എ ഐ ടി യു സി ദേശീയസെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മൂന്നുവട്ടം രാജ്യസഭാംഗവും രണ്ടു തവണ ലോക്‌സഭാംഗവുമായിട്ടുണ്ട്. . സി.പി.ഐ ദേശീയ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ൽ പശ്ചിമ ബംഗാളിലെ പൻസ്‌കുരയിൽ നിന്നാണു ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2009 ലെ പതിനഞ്ചാം ലോക്‌സഭയിൽ ഘട്ടാലിനെ പ്രതിനിധീകരിച്ചു. പാർലമെന്റിൽ നിരവധി സുപ്രധാന വിഷയങ്ങൾ ഉന്നയിക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട് പാർലമെൻ്റിൽ ഗുരുദാസ് ദാസ് ഗുപ്ത ശ്രദ്ധേയമായ നിരവധി പ്രസംഗങ്ങൾ കാഴ്ച വെയ്ക്കുകയും പലപ്പോഴും എതിരാളികളുടെ ആദരവ് പിടിച്ചുപറ്റുകയും ചെയ്ത ന...
സുരേഷ് ഗോപി അമിത് ഷായെ കണ്ടു ; ബി ജെ പി സംസ്ഥാന പ്രസിഡൻ്റോ കേന്ദ്ര മന്ത്രിയോ ആയേക്കുമെന്ന് സൂചന
കേരളം, വാര്‍ത്ത

സുരേഷ് ഗോപി അമിത് ഷായെ കണ്ടു ; ബി ജെ പി സംസ്ഥാന പ്രസിഡൻ്റോ കേന്ദ്ര മന്ത്രിയോ ആയേക്കുമെന്ന് സൂചന

ചലച്ചിത്ര നടന്‍ സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ?. ദേശീയ അധ്യക്ഷൻ അമിത് ഷാ സുരേഷ് ഗോപിയെ അടിയന്തിരമായി ഡൽഹിലേക്ക് വിളിപ്പിച്ചു. അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സുരേഷ് ഗോപിക്ക് സംസ്ഥാന അധ്യക്ഷപദവിയോ കേന്ദ്രമന്ത്രി പദവിയോ നൽകിയേക്കുമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു സംസ്ഥാന പ്രസിഡൻ്റായിരുന്ന പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ, ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപി വരുമെന്ന സൂചനയാണുള്ളത്. ഏതെങ്കിലും സാഹചര്യത്തില്‍ താരത്തിന്റെ അധ്യക്ഷപദവിക്ക് തടസ്സം നേരിട്ടാല്‍ കേന്ദ്രമന്ത്രിസഭയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ സുരേഷ്‌ഗോപിക്ക് അവസരം ലഭിക്കാന്‍ സാധ്യത ഏറെയാണെന്നാണ് ഡല്‍ഹിയില്‍...
ഉച്ചയ്ക്കുമുമ്പ് ശക്തിപ്രാപിക്കുന്ന മഹാ ചുഴലിക്കാറ്റിനെതിരെ അതീവ ജാഗ്രതാ നിർദ്ദേശം ; ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
കേരളം, വാര്‍ത്ത

ഉച്ചയ്ക്കുമുമ്പ് ശക്തിപ്രാപിക്കുന്ന മഹാ ചുഴലിക്കാറ്റിനെതിരെ അതീവ ജാഗ്രതാ നിർദ്ദേശം ; ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

ഭീതി പരത്തി മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമ്പോൾ അകമ്പടിയായി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ് അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദമാണ് മഹാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിച്ചത്. സംസ്ഥാനത്ത് മത്സ്യബന്ധനം പൂർണമായി ശനിയാഴ്ചവരെ നിരോധിച്ചിട്ടുണ്ട്. കടലിൽ പോയിട്ടുള്ളവർ എത്രയും വേഗം മടങ്ങണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലുമാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപ...
പഴം വിൽപ്പനക്കാരന്റെ തത്വശാസ്ത്രം ; കാജൽ അഹമ്മദിൻ്റെ കുർദ്ദിഷ് കവിത
Featured News, കവിത, സാഹിത്യം

പഴം വിൽപ്പനക്കാരന്റെ തത്വശാസ്ത്രം ; കാജൽ അഹമ്മദിൻ്റെ കുർദ്ദിഷ് കവിത

കവിത :പഴം വിൽപ്പനക്കാരൻ്റെ തത്വശാസ്ത്രം                                കാജൽ അഹമ്മദ്                       വിവർത്തനം: വി കെ അജിത്കുമാർ നീയെനിക്കൊരു മാതളപ്പഴം പോലെയാണ് സഖി ആദ്യം കടിച്ചിട്ട് ഞാൻ ഉള്ളിലുള്ള  കാമ്പ് ചവച്ചു തുപ്പി                              തുടർച്ചയായി നിന്നെ നഗ്നയാക്കുമ്പോൾ എന്നിലെ ചിരകാല വേവായ നീ എനിക്ക് ഓറഞ്ചു പോലെയാണ് നീയൊരു രുചിയുള്ള ആപ്പിളാണ് ഉള്ളിൽ കുരുക്കളുള്ളതോ ഇല്ലാത്തതോ ആവാം അയൽക്കാരാ നീ പഴം മുറിക്കുന്ന കത്തി പോലെ ഞങ്ങളുടെ ഉച്ചഭക്ഷണമേശയിൽ നീയില്ലെങ്കിൽ കൂടിയും നീയൊരു നേരം കൊല്ലിയാണെന്നു പറഞ്ഞാൽ പൊറുക്കുമല്ലോ എന്റെ പ്രിയ രാജ്യമേ നിയെനിക്ക് ഒരു നാരങ്ങ പോലെയാണ് നിന്റെ പേരു കേൾക്കുമ്പോൾ തന്നെ ലോകത്തിന്റെ നാവിൽ വെള്ളം നിറയും എന്നിൽ രോമഹർഷവും അപരിചിതാ... നീയാരൊക്കെയോ ആവാം പക്ഷേ എനിക്ക് നീയൊരു തണ്ണീർ മത്തനാണ് ഒരു കത്തിയായി നിന്നിലൂടെ കടന്നുപോകുമ്പോൾ *ക...
‘അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ’ ; അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ
കേരളം, വാര്‍ത്ത

‘അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ’ ; അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ

മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ എൽ ഡി എഫ് ഘടകകക്ഷിയായ സി പിഐയുടെ പ്രമേയം. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയം. മാവോയിസ്റ്റുകളുടെ ആശയത്തില്‍ യോജിപ്പില്ല. ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമാണെന്നും സംസ്ഥാന കൗണ്‍സില്‍ പ്രമേയം പാസാക്കി. അട്ടപ്പാടിയിൽ നടന്ന ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'അട്ടപ്പാടിയില്‍ ഉണ്ടായ സംഭവത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി വനം പുത്തൂര്‍ പഞ്ചായത്തിലാണ്. അവിടുത്തെ പ്രസിഡന്റ് സിപിഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്, ഞങ്ങളുടെ പ്രവര്‍ത്തകരുമായി അന്വേഷിച്ചപ്പോള്‍ അവരുടെ അഭിപ്രായം വ്യാ...