ഹെൽമെറ്റ് പിഴയിൽ പ്രതിഷേധിച്ച് ബൈക്ക് വലിച്ചെറിഞ്ഞ് നടുറോഡിൽ കുത്തിയിരുന്ന് കരഞ്ഞ് പ്രതിഷേധം
ഹെല്‍മെറ്റ് ധരിക്കാതെ ടൂവീലറിൽ യാത്ര ചെയ്തതിനു പിഴ ചുമത്തിയതിൽ വിചിത്ര പ്രതിഷേധവുമായി യുവാവ്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് പിഴ ചുമത്തിയ നടപടി കഴിഞ്ഞയുടൻ യുവാവ് ബൈക്ക് തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ട് തകർക്കാൻ തുടങ്ങി. ബൈക്ക് നശിപ്പിക്കാന്‍ ശ്രമിച്ചും ബൈക്കിന് മുകളില്‍ കുത്തിയിരുന്ന് കരഞ്ഞുമായിരുന്നു യുവാവ് ഏറെ നേരം ഗതാഗതവും തടസ്സപ്പെടുത്തി. ഉത്തർ പ്രദേശിലെ മീററ്റിലാണു അസാധാരണമായ പ്രതിഷേധമുറ അരങ്ങേറിയത്.
പതിവായി ഹെൽ മെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനു ആദ്യമായി പിഴ ചുമത്തിയത്. ഇതെത്തുടർന്നുള്ള യുവാവിൻ്റെ വൈകാരികപ്രകടനത്തിൻ്റെ വീഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. നടുറോഡില്‍ ബൈക്ക് തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിടുകയും മറിഞ്ഞ ബൈക്കിലിരുന്ന് ഉച്ചത്തിൽ കരയുകയും ചെയ്യുന്ന വീഡിയോയാണു വൈറലായത്.
ആദ്യഘട്ടങ്ങളിൽ പോലീസ് കാഴ്ചക്കാരായെങ്കിലും പിന്ന...