Friday, May 27

Month: December 2019

റോൾ വേണമെങ്കിൽ കിടപ്പറ പങ്കിടണമെന്നു ആവശ്യപ്പെടുമെന്നു കമ്മീഷനോട് നടിമാർ
കേരളം, വാര്‍ത്ത

റോൾ വേണമെങ്കിൽ കിടപ്പറ പങ്കിടണമെന്നു ആവശ്യപ്പെടുമെന്നു കമ്മീഷനോട് നടിമാർ

മലയാള സിനിമാരംഗത്തെ ലൈംഗികാ ചൂഷണങ്ങൾ വെളിപ്പെടുത്തി നടിമാർ. സിനിമയിലെ അവസരങ്ങൾക്ക് വേണ്ടി കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി റിട്ട. ജസ്റ്റിസ് ഹേമ കമ്മീഷനോട് വെളിപ്പെടുത്തി. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ. അതിനായി ശക്തമായ നിയമം കൊണ്ടുവരണം. ട്രൈബ്യൂണല്‍ രൂപികരിക്കണമെന്നും കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. വിഷയം വളരെ ഗൗരവസ്വഭാവമുള്ളതാണ് . സിനിമ മേഖലയില്‍ നിന്ന് ഇത്തരം കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് മാറ്റി നിര്‍ത്തണം. ഇതിനുള്ള അധികാരവും ട്രൈബ്യൂണലിന് നല്‍കണം. മലയാള സിനിമയിൽ അഭിനേതാക്കളെ തീരുമാനിക്കാൻ സ്വാധീനമുള്ള ലോബിയുണ്ട്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുത് എന്നെല്ലാം തീരുമാനിക്കുന്നത് ഇവരാണ്. സിനിമയില്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും ഇവരാണ...
നികുതി വെട്ടിപ്പിനു 7 വര്ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സുരേഷ് ഗോപിക്ക്
കേരളം, വാര്‍ത്ത

നികുതി വെട്ടിപ്പിനു 7 വര്ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സുരേഷ് ഗോപിക്ക്

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. കേസ് സംബന്ധിച്ച് സുരേഷ് ഗോപി ഹാജരാക്കിയ വാടകക്കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടത്തല്‍. സുരേഷ് ഗോപി താമസിച്ചുവെന്നു പറയുന്ന അപ്പാര്‍ട്‌മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്നു മൊഴി നല്‍കി. അപ്പാര്‍ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹിയും ഇതേ കാര്യം തന്നെയാണ് അന്വേഷണ സംഘത്തോടു പറഞ്ഞത്. നികുതിപ്പണം അടയ്ക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് സുരേഷ് ഗോപി കൃത്രിമം കാട്ടിയതു. എല്ലാ രേഖകളും കൃത്രിമമാണെന്നാണ് റിപ്പോർട്ട്. ചാമക്കാല...
ദില്ലിയിലെ പുതുവർഷാഘോഷം പ്രതിസന്ധിയിൽ ; വായുമലിനീകരണം അപകടകരമാം വിധം ഉയരുന്നു
ദേശീയം, പരിസ്ഥിതി, വാര്‍ത്ത

ദില്ലിയിലെ പുതുവർഷാഘോഷം പ്രതിസന്ധിയിൽ ; വായുമലിനീകരണം അപകടകരമാം വിധം ഉയരുന്നു

തലസ്ഥാനത്തെ താപനിലയിൽ തണുത്തുവിറങ്ങലിക്കുകയും വാഹനാപകടങ്ങളിൽ യാത്രക്കാർ മരിക്കുകയും ചെയ്ത ദില്ലിയിൽ വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഭീഷണിയായി ഉയർന്നു നിൽക്കുന്നത്. വായുമലിനീകരണം ഡല്‍ഹിയില്‍ ഏറ്റവും രൂക്ഷമായ നിലയിലെത്തിയിരിക്കുകയാണ്. മലിനീകരണ തോത്‌ ൪൩൦ എ ക്യൂ ഐ കടന്നിരിക്കുകയാണ് . ഇതോടെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ പ്രവചന ഗവേഷണ വിഭാഗം നിര്‍ദ്ദേശം നല്‍കി. ഇതോടെ പുതുവര്‍ഷ പുലരിയിലും പുറത്തിറങ്ങാതെ വീട്ടിലിരിക്കേണ്ട ഗതികേടിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഒന്നാം തീയതി നിയന്ത്രണങ്ങളേർപ്പെടുത്തിയതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇപ്പോഴത്തെ കണക്കു പ്രകാരം 401-500 വരെയുള്ള എ ക്യൂ ഐ അപകടകരമാണെന്നാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വായുമലീനകരണ തോത് 430 ലേക്ക് ഉയർന്നതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ദില്ലി നിവാസികളായ പലർക്കും ഇത് ആദ്യത്തെ അനുഭവമാണ് രണ്ടു ദിനം മുമ്പ് താപനില 1 . 5 വര...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭാ പ്രമേയം പാസ്സാക്കി ; നിയമം മതനിരപേക്ഷതയ്ക്കെതിരാണെന്നു മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭാ പ്രമേയം പാസ്സാക്കി ; നിയമം മതനിരപേക്ഷതയ്ക്കെതിരാണെന്നു മുഖ്യമന്ത്രി

കേരള നിയമസഭാ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം  അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയന്‍ അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിര്‍ണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമെന്ന സങ്കല്‍പ്പമാണ്. ഭരണഘടനാമൂല്യം തകര്‍ന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പൗരത്വം രാഷ...
യു എൻ മനുഷ്യാവകാശ ലംഘനവുമായി  ഇന്റർ നെറ്റ്   ഷട്ട് ഡൗണുകൾ നടത്തി   ഡിജിറ്റൽ ഇന്ത്യ 2019
Featured News, ദേശീയം, രാഷ്ട്രീയം

യു എൻ മനുഷ്യാവകാശ ലംഘനവുമായി ഇന്റർ നെറ്റ് ഷട്ട് ഡൗണുകൾ നടത്തി ഡിജിറ്റൽ ഇന്ത്യ 2019

2019 ൽ ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടന്നത് ഇന്ത്യയിലാണ് ഔദ്യോഗിക കണക്കനുസരിച്ച് 102 എന്ന് സൂചിപ്പിക്കുന്നെങ്കിലും അതിലേറെയാണെന്നുള്ള തിരിച്ചറിവുകൾ പലഭാഗത്തുനിന്നും ഉണ്ടാകുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ലംഘനമായി കണ്ടുകൊണ്ട് ഐക്യരാഷ്ട്രസഭ ഇന്റർനെറ്റ് അടച്ചുപൂട്ടലിനെ മനുഷ്യാവകാശ ലംഘനമായി അപലപിച്ചുട്ടുള്ള കാര്യം ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. (യുഎൻ‌എച്ച്‌ആർ‌സിയുടെ 2016 ലെ പ്രമേയം - “ആളുകൾക്ക് ഓഫ്‌ലൈനിലുള്ള അതേ മനുഷ്യാവകാശങ്ങൾ ഓൺ‌ലൈനിൽ സംരക്ഷിക്കപ്പെടണം.”) തുടക്കത്തിൽ ജമ്മു കശ്മീർ പോലുള്ള ചില സംസ്ഥാനങ്ങളിലേക്ക് പ്രാദേശികവൽക്കരിച്ചിരുന്നു, അന്ന് ഇന്ത്യൻ സർക്കാർ കാശ്മീരിൽ മാത്രം ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ നടത്തിയതെങ്കിലും രാജ്യത്തുടനീളം പിന്നീട് ഇത് സാധാരണമായി. 2019 ഡിസംബർ 19 ന്, പൗരത്വ ഭേദഗതി നിയമ...
‘ശ്രീലങ്കൻ ഹിന്ദു അഭയാർത്ഥികളുടെ വാർത്ത   ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യേണ്ട’ ;   തമിഴ് മാധ്യമ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്
Featured News, ദേശീയം, വാര്‍ത്ത

‘ശ്രീലങ്കൻ ഹിന്ദു അഭയാർത്ഥികളുടെ വാർത്ത  ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യേണ്ട’ ;   തമിഴ് മാധ്യമ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

പൗരത്വ നിയമ ഭേദഗതിയിൽ സംഘപരിവാർ നിലപാടിലെ ഇരട്ടത്താപ്പ് ചർച്ചാവിഷയമാകുന്നതിനിടയിൽ തമിഴ് നാട്ടിൽനിന്നും ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നു. അഭയാർത്ഥികളുമായി ബന്ധപ്പെട്ട വാർത്ത തയ്യാറാക്കാനായി എത്തിയവർക്കെതിരെ ശക്തമായ കേസാണ് എടുത്തിരിക്കുന്നത് ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ സന്ദർശനം നടത്തി അവരുടെ നിലപാട് അറിയുന്നതിനായി ശ്രമിച്ചതോടെയാണ് സംശയം തോന്നിയ രണ്ട് തമിഴ് മാധ്യമ പ്രവർത്തകർക്കെതിരെ കേസ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ശ്രീലങ്കൻ അഭയാർത്ഥികളുടെ പ്രതികരണം തേടാൻ നേരത്തെയും ശ്രമിച്ചിരുന്നെങ്കിലും വാർത്ത പുറത്തെത്തുന്നത് തടയണമെന്ന് കർശനനിർദ്ദേശമുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ അഭയാർത്ഥി ക്യാമ്പിൽ എത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഘപരിവാറിന്റെ ശ്രീലങ്കയോടുള്ള നയം മറ്റു അയൽ രാജ്യങ്ങളോട് പുലർത്തുന്നതിന് സമാനമായ നിലപാ...
നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തം
ദേശീയം, വാര്‍ത്ത

നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം. ദല്‍ഹി ലോക് കല്ല്യാണ്‍ മാര്‍ഗിലെ വീടിന്റെ മുന്ഭാഗത്താണ് തീപിടുത്തമുണ്ടായത്. രാത്രി 7.30 നാണു തീപ്പിടത്തമുണ്ടായത്. 9 അഗ്നിശമന യൂണിറ്റുകള്‍ എത്തിയാണ് തീഅണച്ചത്. ആളപായമില്ല. എസ്.പി.ജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപ്പിടിത്തമുണ്ടായതെന്നും ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വീടിനോ ഓഫീസിനോ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
നീതി ആയോഗിന്റെ  സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാമതെത്തി ചരിത്രം സൃഷ്ടിക്കുന്നു
കേരളം, വാര്‍ത്ത

നീതി ആയോഗിന്റെ സുസ്ഥിരവികസന സൂചികയിൽ കേരളം ഒന്നാമതെത്തി ചരിത്രം സൃഷ്ടിക്കുന്നു

പട്ടിണി രഹിതസംസ്ഥാനം, മികച്ച പൊതു വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധജല ലഭ്യത എന്നിവയിൽ ഒന്നാം സ്ഥാനം നേടി കേരളം അഭിമാനാർഹമായ വിജയം കൈവരിക്കുന്നു. നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്. 70 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. തമിഴ്നാടും ആന്ധ്രപ്രദേശും കര്‍ണാടകവുമാണ് തുടര്‍ന്നുള്ള മൂന്ന് സ്ഥാനങ്ങളിലുള്ളത്. സംസ്ഥാനത്ത് പട്ടിണിനിർമ്മാർജ്ജനത്തിൽ നേട്ടം കൈവരിച്ചു കഴിഞ്ഞു. അതുപോലെ തന്നെ ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയിലും കേരളം മുന്നിലാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഛണ്ഡീഗഡിനാണ് കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം. പുതുച്ചേരി രണ്ടാം സ്ഥാനത്തും ദാദ്ര നഗര്‍ ഹവേലി മൂന്നാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെയാണ് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സ്ഥാനം. പട്ടികയിൽ മുൻവര്‍ഷത്തെ അപ...
നാളെ വിരമിക്കുന്ന ബിപിൻ റാവത്തിനു സംയുക്‌ത സൈന്യാധിപനായി നിയമനം
ദേശീയം, വാര്‍ത്ത

നാളെ വിരമിക്കുന്ന ബിപിൻ റാവത്തിനു സംയുക്‌ത സൈന്യാധിപനായി നിയമനം

ദേശീയ പൗരത്വ ഭേദഗതി നിയമവിരുദ്ധ സമരത്തെ തള്ളിപ്പറഞ്ഞതിനു പിന്നാലെ കരസേനാമേധാവി ബിപിൻ റാവത്തിനു സംയുക്ത സൈന്യാധിപന്റെ നിയമനം. വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപം നല്‍കിയ സംയുക്ത സൈന്യാധിപന്‍ (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സി.ഡി.എസ്) പദവി കരസേനാ മേധാവി ബിപിന്‍ റാവത്തിനു നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കിയത്. നേരത്തെ തന്നെ റാവത്തിനു രാജ്യത്ത് ആദ്യത്തെ സംയുക്തസേനാധിപന്റെ പദവി ലഭിക്കുമെന്നു റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. സംയുക്തസൈന്യാധിപന്റെ പ്രായപരിധി 65 വയസ്സാണു. ഇതനുസരിച്ച് 1954-ലെ നിയമങ്ങള്‍ കേന്ദ്രം ഭേദഗതി ചെയ്തു. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവെന്ന പദവിയാണ് ഇതുവഴി റാവത്തിനു ലഭിക്കുന്നത്. അതേസമയം, കര, വ്യോമ, നാവിക സേനകള്‍ക്കു മേലുള്ള കമാന്‍ഡിങ് പവര്‍ സി.ഡി.എസിനു സാങ്കേതികമായി ഉണ്ടായിരിക്കില...
എല്ലാ പദവികളും തിരിച്ചെടുത്തോളൂ, എന്നാലും സി എ എ ക്കെതിരായ നിലപാട് മാറ്റില്ല ; ഇർഫാൻ ഹബീബ്
ദേശീയം, വാര്‍ത്ത

എല്ലാ പദവികളും തിരിച്ചെടുത്തോളൂ, എന്നാലും സി എ എ ക്കെതിരായ നിലപാട് മാറ്റില്ല ; ഇർഫാൻ ഹബീബ്

ഗവർണർ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ് മറുപടിയുമായി രംഗത്തെത്തി. ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം നടന്നെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദം ഇർഫാൻ ഹബീബ് തള്ളി. ഇനി തനിക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാൻ തയ്യാറല്ല. അതിന്റെ പേരിൽ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രസിഡന്റിനെക്കാൾ വലിയ പദവിയാണോ ഗവർണറുടെത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടന്നപ്പോൾ അത് ഉദ്ഘാടനം ചെയ്തത് രാഷ്ട്രപതിയായിരുന്നു. അന്ന് ഒരു വിധത്തിലുള്ള പ്രോട്ടോക്കോൾ പ്രശ്നവും ഉണ്ടായില്ല. അന്നുണ്ടാകാത്ത എന്ത് പ്രോട്ടോക്കോൾ പ്രശ്നമാണ് പ്രസിഡന്റിനേക്കാൾ താരതമ്യേന താഴ്ന്ന പദവിയിലുള്ള ഗവർണർക്ക് ഉണ്ടായതെന്ന് അറിയില്ലെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥനെ താൻ പിടിച്ചു തള്ളി എന്ന...