ശൃംഗേരി മഠത്തിനു ടിപ്പു സുൽത്താൻ പിന്തുണ നൽകിയത് ഹിന്ദുത്വ വാദികൾക്കറിയില്ലെന്നു സുനിൽ പി ഇളയിടം
ടിപ്പു സുൽത്താൻ മതഭ്രാന്തനെന്നു ആക്ഷേപിക്കുന്ന ഹിന്ദുത്വ വാദികൾക്ക് ചരിത്രം അറിയില്ലെന്ന് ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. ഏതു അക്ഷേത്രം പൊളിഞ്ഞാലും അത് ടിപ്പു പൊളിച്ചതാണെന്നു അവർ ആക്ഷേപിക്കുന്നത് ചരിത്രത്തിലുള്ള അജ്ഞത കൊണ്ടാണെന്ന് ഇളയിടം പറഞ്ഞു. ടിപ്പു മത വിശ്വാസിയായിരുന്നെങ്കില്‍ തന്റെ രാജ്യത്തെ ശൃങ്കേരി മഠത്തിന് അദ്ദേഹം ഇത്രമേല്‍ വലിയ പിന്തുണ നല്കിയതും ശൃങ്കേരി മഠം അദ്ദേഹത്തെ ഇത്രയധികം പിന്തുണച്ചതുമെന്തുകൊണ്ടാണ്.
ടിപ്പു സുൽത്താൻ ഹിന്ദുവിനെതിരെ മുസല്‍മാന്റെ നേതൃത്വത്തില്‍ പടനയിച്ച ഒരു മുസ്ലീം മതഭ്രാന്തനായിരുന്നെങ്കില്‍ ഹൈദരാബാദിലെ നൈസാം എന്ന മുസ്ലീം രാജാവ് ടിപ്പുവിനെതിരെ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേര്ന്നതെന്തുകൊണ്ടാണ്. നാം ഈ ചോദ്യങ്ങള്‍ ചോദിക്കില്ല. കാരണം ടിപ്പു മതഭ്രാന്തനാണെന്ന് നാം വകവെച്ചുകൊടുത്തിട്ടുണ്ട്. ടിപ്പു തന്റെ രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെല്ലാം വലിയ...