Wednesday, October 21

Month: February 2020

‘കെജ്‌രിവാൾ തന്റെ ആത്മാവിനെ സാത്താന് വിൽക്കുകയാണ്’ ; രൂക്ഷവിമർശനവുമായി ആനന്ദ് പട്വർദ്ധൻ
ദേശീയം, വാര്‍ത്ത

‘കെജ്‌രിവാൾ തന്റെ ആത്മാവിനെ സാത്താന് വിൽക്കുകയാണ്’ ; രൂക്ഷവിമർശനവുമായി ആനന്ദ് പട്വർദ്ധൻ

കനയ്യ കുമാറിനെ പോസിക്യൂട്ട് ചെയ്യാൻ അരവിന്ദ് കെജ്‌രിവാൾ അനുമതി നൽകിയതിനെതിരെ ആനന്ദ് പട്വർദ്ധൻ. അരവിന്ദ് കെജ്രിവാൾ ഈ പ്രവൃത്തിയിലൂടെ തന്റെ ആത്മാവ് സാത്താനു വില്‍ക്കുകയാണെന്ന് വിഖ്യാത ഡോക്കുമെന്ററി സംവിധായകനായ ആനന്ദ് പട്വർദ്ധൻ പറഞ്ഞു. കനയ്യയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ ഫാസിസ്റ്റുകള്‍ക്കനുവാദം നല്‍കുകയാണ് അദ്ദേഹമെന്നു ആനന്ദ് പട്‌വര്‍ധന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 2016 ൽ ജെ എൻ യുവിൽ നടന്ന യോഗത്തിൽ കനയ്യ രാജ്യദ്രോഹകരമായ മുദ്രാവാക്യമുയർത്തി എന്നാരോപിക്കുന്ന കേസിലാണ് ഇപ്പോൾ ഡൽഹി സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതു. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദില്ലി പൊലീസ് കനയ്യക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തത്. ജെ. എന്‍. യു വിദ്യാര്‍ത്ഥികളായിരുന്ന അനിര്‍ബന്‍ ഭട്ടാചാര്യയും ഉമര്‍ ഖാലിദുമടക്കം ഒന്‍പതുപേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ​കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും അനിർഭൻ ഭട്ടാചാര്യയെയും പ്രോസ...
കലാപത്തിന്റെയും കേസുകളിലെയും രാഷ്ട്രീയക്കളികൾ രാജ്യത്തെ ഇനിയും പിന്നോട്ടടിക്കും ; വി എസ് നാസർ എഴുതുന്നു
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

കലാപത്തിന്റെയും കേസുകളിലെയും രാഷ്ട്രീയക്കളികൾ രാജ്യത്തെ ഇനിയും പിന്നോട്ടടിക്കും ; വി എസ് നാസർ എഴുതുന്നു

വി എസ് നാസർ നമ്മുടെ രാജ്യത്തെ ആഭ്യന്തരവകുപ്പ് ഇതുവരെയുണ്ടായിരുന്ന ഇന്ത്യാ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കുന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. ദില്ലി കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ദില്ലി പോലീസിന്റെ പ്രവർത്തനം റിമോട്ട് കൺട്രോൾ വഴിയാണ് അമിത് ഷാ സ്ഥാനാരോഹണത്തിനുശേഷം പ്രവർത്തിച്ചുതുടങ്ങിയത്. ഒരു പോലീസ് വിഭാഗത്തിന്റെ സമാനമായൊരു പ്രവർത്തനരീതി രാജ്യത്ത് ഇതുവരെയുണ്ടായിട്ടില്ലാത്ത ശൈലി തന്നെയായിരിക്കാം എന്ന് പറഞ്ഞുകൂടാ. ഇതിനു മുമ്പ് 2002 -നോടനുബന്ധിച്ചുള്ള കാലഘട്ടത്തിലെ ഗുജറാത്ത് പോലീസ് സമാനമായ പ്രവർത്തനശൈലി കാഴ്ച വെച്ചിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ദില്ലിയിലും കണ്ടത്. സി എ എ യിലൂടെ മുസ്ലിംകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത് 'ഹിന്ദു വർഗ്ഗീയവാദി'കളെ ആനന്ദിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. പക്ഷെ ഇതിൽ കണക്കുകൂട്ടൽ പിഴച്ചു. മതേതര വാദിക...
അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

ആർ. സുരേഷ് കുമാർ. ഡൽഹിയിൽ കലാപം നിയന്ത്രിക്കാനായി നടപടികൾ കൈക്കൊള്ളാത്ത ഭരണ സംവിധാനത്തെയും പോലീസിനെയും രൂക്ഷമായ ഭാഷകൊണ്ട് നേരിട്ട ഡൽഹി ഹൈക്കോടതിയിലെ സീനിയർ ജസ്റ്റിസ് മുരളീധർ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. അർധരാത്രിയിൽ സിറ്റിംഗ് നടത്തിക്കൊണ്ട് ഒരു ന്യായാധിപൻ നിയമവിധേയമാർഗത്തിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിന് സാധ്യതകൾ പലതാണെന്ന് ബോധ്യപ്പെടുത്തി. പിറ്റേന്നാൾ പകൽ അദ്ദേഹത്തിന്റെ വാക്ശരങ്ങളേറ്റ് പൊള്ളിയവർ അന്നേ ദിവസം അർധരാത്രിയിൽ അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് സ്വയം തടിതപ്പി. ഇതിനിടയിൽ കലാപകാരികളുടെ പിടിയിൽ നിന്ന് ഡൽഹി മോചിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായതും സ്വിച്ചിട്ടതുപോലെ കലാപം നിന്നതും ജസ്റ്റിസ് മുരളീധറിന്റെ നീതിയുടെ ചാട്ടവാർ പ്രഹരം അപ്രതീക്ഷിതമായി ഏൽക്കേണ്ടിവന്നതു കൊണ്ടാണെന്നതിൽ സംശയമൊന്നുമില്ല. മതനിരപേക്ഷ ജനാധിപത്യറിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭാ...
കലാപത്തിനിടെ ഹിന്ദു വിവാഹത്തിന് സംരക്ഷണവലയം തീർത്തു മുസ്ലിം കുടുംബങ്ങൾ
ദേശീയം, വാര്‍ത്ത

കലാപത്തിനിടെ ഹിന്ദു വിവാഹത്തിന് സംരക്ഷണവലയം തീർത്തു മുസ്ലിം കുടുംബങ്ങൾ

ദൽഹി കലാപത്തിലെ വേദനിപ്പിക്കുന്ന വാർത്തകൾക്കിടയിൽ മനസ്സിന് കുളിര്മയേകുന്ന ചില നിമിഷങ്ങളും കാണുമ്പോൾ വർഗ്ഗീയവാദികൾ ഒറ്റക്കെട്ടായി നേരിടാനാകുമെന്ന പ്രതീക്ഷ ഉയരുകയാണ്. വടക്കുകിഴക്കൻ ഡൽഹിയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സംഘർഷം മൂർച്ചിച്ചപ്പോൾ പ്രതിസന്ധിയിലായത് വിവാഹത്തിന്റെ ചടങ്ങു നിശ്ചയിച്ച ഹിന്ദു കുടുംബമാണ്. ഒടുവിൽ അയൽവാസികളായ മുസ്ലിം കുടുംബങ്ങൾ തന്നെ സംരക്ഷണവലയവുമായി മുന്നോട്ടു വന്നു. ചടങ്ങു നടത്തേണ്ട ദിവസം തന്നെ മുഹൂർത്തം തെറ്റാതെ നടക്കട്ടെ എന്ന് അവർ വധുവിന്റെ വീട്ടുകാരെ അറിയിച്ചു. റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അങ്ങനെ കലാപം നടന്ന പ്രദേശമായ ചന്ദ് ബാഗിലെ മുസ്ലിം ഭൂരിപക്ഷമുള്ള മേഖലയില്‍ സാവിത്രി പ്രസാദ് എന്ന യുവതിയുടെ വിവാഹം നടന്നത് അയല്‍ക്കാരായ മുസ്ലീം സഹോദരന്മാരുടെ സുരക്ഷയിലാണ്. കലാപഭീതി ഒട്ടുംതന്നെ വിട്ടുമാറിയിട്ടില്ലാത്ത ദിനമായ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ...
ചരിത്രപ്രധാനമായ യു എസ് – താലിബാൻ സമാധാനകരാർ ഇന്ന് ഖത്തറിൽ
Uncategorized

ചരിത്രപ്രധാനമായ യു എസ് – താലിബാൻ സമാധാനകരാർ ഇന്ന് ഖത്തറിൽ

ഏറെക്കാലത്തെ ഏറ്റുമുട്ടലിനുശേഷം താലിബാനുമായി സമാധാനക്കരാറുമായി യുഎസ്. ഇന്ന് ഖത്തറിൽ വെച്ച് നടക്കുന്ന സമാധാന കരാറിൽ താലിബാനും യു എസും ഒപ്പ് വെക്കും. യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് കരാറിൽ ഒപ്പിടുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കരാറനുസരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈനികരെ പൂർണ്ണമായും പിൻവലിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും സേനയെ പിൻവലിക്കുക. മേലിൽ തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പു നല്കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് കരാർ ഒപ്പ് വെക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കരാർ ഒപ്പിടുന്നതിൽ സാക്ഷിയാകാൻ ഇന്ത്യ അടക്കം 30 രാജ്യങ്ങൾക്ക് ക്ഷണമുണ്ട്. ഖത്തർ ഭരണകൂടമാണ് ഇന്ത്യയെ സാക്ഷിയായി ക്ഷണിച്ചിട്ടുള്ളത്. കരാർ വിജയകരമായി നടപ്പിൽ വരുകയാണെങ്കിൽ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ യുഎസിലേക്ക് കൊണ്ടുവരാനുള്ള പാ...
ട്രെയിൻ വൈകിയതിൽ രോഷാകുലനായ യുവാവ് ബോംബുണ്ടെന്ന് വ്യാജ സന്ദേശം അയച്ചു ; രാജധാനി സ്റ്റേഷനിൽ പിടിച്ചിട്ടു
ദേശീയം, വാര്‍ത്ത

ട്രെയിൻ വൈകിയതിൽ രോഷാകുലനായ യുവാവ് ബോംബുണ്ടെന്ന് വ്യാജ സന്ദേശം അയച്ചു ; രാജധാനി സ്റ്റേഷനിൽ പിടിച്ചിട്ടു

സഹോദരൻ യാത്ര ചെയ്യുന്ന ട്രെയിൻ വൈകിയതിൽ അസ്വസ്ഥനായ യുവാവ് ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജസന്ദേശം അയച്ചു റെയിൽവേയെ ആശങ്കയിലാഴ്ത്തി. സഹോദരൻ എത്തേണ്ട ട്രെയിൻ വൈകിയതിനാൽ യുവാവ് No. 12424 ട്രെയിനിൽ  ബോംബുണ്ടെന്ന് വ്യാജ സന്ദേശം അധികാരികൾക്ക് അയക്കുകയായിരുന്നു. തലസ്ഥാനത്തുനിന്നും പുറപ്പെടുന്ന ന്യൂഡൽഹി -ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ അഞ്ച് ബോംബുകളുണ്ടെന്ന് മുന്നറിയിപ്പ് നൽകികൊണ്ടാണ് യുവാവ് ട്വീറ്റ് ചെയ്തത്. ബോംബ് വെച്ചിട്ടുള്ളതിനാൽ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റ് റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍, ഡല്‍ഹി പൊലീസ്, ഐ.ആര്‍.സി.ടി.സി ഓഫീഷ്യല്‍ എന്നിവയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു. സംഭവം സുരക്ഷാ സേനയെ അമ്പരപ്പിച്ചു. തുടര്‍ന്ന് ട്രെയിൻ വൈകിപ്പിച്ചുവെങ്കിലും സന്ദേശം വ്യാജമാണെന്ന് റെയിൽ‌വേ അറിയിച്ചു. അതേ ട്രെയിനിലെ യാത്രക്കാരനായിരുന്ന സഞ്ജീവ് സിംഗ് ഗുജ്ജാർ എന്നയാളാണ് വ്യാജ സന്ദേശം അ...
കനയ്യ കുമാറിന്റെ  പ്രോസിക്യൂഷൻ അനുമതിയും താഹിർ ഹുസൈന്റെ അറസ്റ്റും ; കെജ്‌രിവാളിന്റെ നടപടിയിൽ സംശയമുയരുന്നു
ദേശീയം, വാര്‍ത്ത

കനയ്യ കുമാറിന്റെ പ്രോസിക്യൂഷൻ അനുമതിയും താഹിർ ഹുസൈന്റെ അറസ്റ്റും ; കെജ്‌രിവാളിന്റെ നടപടിയിൽ സംശയമുയരുന്നു

രാജ്യദ്രോഹക്കേസിൽ ജെ.എൻ.യു മുൻ പ്രസിഡന്റ് ​ കനയ്യകുമാറിനെ പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി സര്‍ക്കാര്‍ അനുമതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടോ എന്ന സംശയം ഉയരുകയാണ്. 2016 ൽ ജെ എൻ യുവിൽ നടന്ന യോഗത്തിലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഡൽഹി സർക്കാർ അനുമതി നൽകുന്നത്. കനയ്യകുമാറിനെ കൂടാതെ ഉമർ ഖാലിദ്​, അനിർഭൻ ഭട്ടാചാര്യ എന്നിവ​രേയും പ്രോസിക്യൂട്ട്​ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്​. 2016 ഫെബ്രുവരി ഒമ്പതിന്​ ജെ.എൻ.യു കാമ്പസിൽ നടന്ന പരിപാടിക്കിടെ രാജ്യദ്രോഹ മുദ്രവാക്യം വിളിച്ചുവെന്നാണ്​ ഇവർക്കെതിരെയുള്ള കേസ്​. ഇത്രയും കാലം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചെങ്കിലും ഡൽഹി കലാപവുമായി ബന്ധപ്പെട്ടു എ എ പി നേതാവ് താഹിർ ഹുസൈനെതിരെ കേസെടുത്ത ദിവസം തന്നെ പെട്ടെന്ന് പ്രോസിക്യൂഷൻ അനുമതി നൽകിയതാണ് സംശയത്തിനിട നൽകുന്നത്. ​കനയ്യ കുമാറിനെയും ഉമർ ഖാലിദിനെയും ...
ജവാനാണെന്നു അറിഞ്ഞിട്ടും ‘പാക്കിസ്ഥാനി’ എന്ന് വിളിച്ചാക്രോശിച്ചു അനീസിന്റെ വീട് ചുട്ടെരിച്ചു
ദേശീയം, വാര്‍ത്ത

ജവാനാണെന്നു അറിഞ്ഞിട്ടും ‘പാക്കിസ്ഥാനി’ എന്ന് വിളിച്ചാക്രോശിച്ചു അനീസിന്റെ വീട് ചുട്ടെരിച്ചു

ദില്ലി കലാപത്തിൽ ബി എസ് എഫ് ജവാന്റെവീട് കത്തിച്ചതായി വാർത്ത. ബി എസ് എഫു ജവാനായ മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികൾ കത്തിച്ചതെന്നു ന്യൂസ് 18 ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. അനീസിനെ പാക്കിസ്ഥാനി എന്ന് വിളിച്ചു ആക്ഷേപിച്ച ശേഷമാണ് വീട് അഗ്നിക്കിരയാക്കിയത്. കലാപം കൊടുമ്പിരികൊണ്ട ഫെബ്രുവരി 25- ചൊവ്വാഴ്ച ആയിരുന്നു സംഭവം. അനീസ് കണ്ണീരോടെ വാർത്താ ചാനലിന് മുമ്പാകെ സംഭവം വിവരിച്ചു. ' മുസ്ലീങ്ങളുടെ ഭവനങ്ങള്‍ തിരഞ്ഞുപിടിച്ച് കലാപകാരികൾ ആക്രമിക്കുന്നതായി കേട്ടിരുന്നു. അക്രമികൾ വരുമ്പോൾ ജവാന്‍ ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വെച്ചതിനാല്‍ ആക്രമത്തില്‍ നിന്നും അവര്‍ പിന്തിരിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ കഴിഞ്ഞില്ല. വീട്ടിലേക്ക് പാഞ്ഞുവന്ന അക്രമികൾ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ചു നശിപ്പിച്ചു. പിന്നീട് വീടിനുനേരെ കല്ലെറിഞ്ഞു. 'പാകിസ്താനീ, ...
ജാവേദ് അക്തറും ചോദിക്കുന്നു ; എന്തുകൊണ്ട് താഹിർ ഹുസ്സൈൻ മാത്രം ?
ദേശീയം, വാര്‍ത്ത

ജാവേദ് അക്തറും ചോദിക്കുന്നു ; എന്തുകൊണ്ട് താഹിർ ഹുസ്സൈൻ മാത്രം ?

ഇന്ന് ജാവേദ് അക്തർ ചോദിക്കുന്ന ചോദ്യം പലരും സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് താഹിർ ഹുസ്സൈൻ മാത്രം. ദില്ലി കലാപത്തിനിടെ ഐ ബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ താഹിർ ഹുസൈന്റെ അറസ്റ്റു മാത്രം നടത്തിയതെന്തിനാണ് എന്നാണു ചലച്ചിത്രഗാന രചയിതാവായ ജാവേദ് അക്തർ ചോദിക്കുന്നത്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതു അംഗീകരിക്കുമ്പോഴും മറ്റു ചില സംശയങ്ങൾ ഉയരുന്നുവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട അക്രമത്തിൽ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയായിട്ടും എന്തുകൊണ്ട് പോലീസ് ഒരു വീട് മാത്രം മുദ്രവെച്ച് അതിന്റെ ഉടമസ്ഥനെ തിരയുന്നുവെന്ന് ജാവേദ് അക്തര്‍ ചോദിച്ചു. അയാളുടെ പേര് താഹിര്‍ എന്നായത് കൊണ്...
ഗുജറാത്തും ഡൽഹിയും ഭരണകൂടം നിശബ്ദമായതിന് സമാനമായ തെളിവുകൾ
ദേശീയം, രാഷ്ട്രീയം

ഗുജറാത്തും ഡൽഹിയും ഭരണകൂടം നിശബ്ദമായതിന് സമാനമായ തെളിവുകൾ

രാജ്യസഭാ എംപിയും ശിരോമണി അകാലിദൾ നേതാവുമായ നരേഷ് ഗുജ്‌റാൽ ദില്ലി പോലീസ് കമ്മീഷണർ അമുല്യ പട്‌നായിക്കിന് ഒരു കത്ത് കഴിഞ്ഞദിവസം കൊടുത്തിരുന്നു.  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ എന്നിവർക്കും അതിന്റെ പകർപ്പ് ലഭ്യമാക്കി. കഴിഞ്ഞ രാത്രി 11.30 ഓടെ, അദ്ദേഹവും മറ്റ് 15 മുസ്‌ലിംകളും മൗജ്പൂരിലെ ഗോണ്ട ചൗക്കിനടുത്തുള്ള ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തുനിന്നുള്ള അക്രമികളായ ജനക്കൂട്ടം അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയാണെന്നും ഒരു പരിചയക്കാരനിൽനിന്ന് എനിക്ക് ഒരു ഫോൺ സന്ദേശം ലഭിച്ചു. ഞാൻ ഉടൻ 100 ൽ വിളിച്ചു പരാതി രേഖപ്പെടുത്തുകയും എന്നെ വിളിച്ചയാളിന്റെ ഫോൺ നമ്പർ പോലീസ് ഉദ്യോഗസ്ഥന് നൽകുകയുമുണ്ടായി. സാഹചര്യത്തിന്റെ അടിയന്തിരാവസ്ഥ ഞാൻ അവരോടു വിശദീകരിച്ചു, ഞാൻ പാർലമെന്റ് അംഗമാണെന്ന് ആ ഓപ്പറേറ്ററോട് പറഞ്ഞു. രാത്രി 11.43 ന് റഫറൻസ് നമ്പർ 946603 നൊപ്പം എന്റെ പരാതി...