ക്വാറൻ്റൈൻ കാലത്ത് സഹജീവികളായ തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി തിരുവനന്തപുരം നഗരസഭ
കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിനനുബന്ധമായി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ആഹ്വാന പ്രകാരം തെരുവു നായ്ക്കൾക്ക് ആഹാരം നല്കുന്ന പദ്ധതിക്ക് തിരുവനന്തപുരം നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ഇന്നു മുതൽ തുടക്കം കുറിച്ചു.
മനുഷ്യരെ പോലെ മൃഗങ്ങൾക്കും ഈ ലോക് ഡൗൺ കാലം പട്ടിണിയുണ്ടാക്കരുത് എന്നതാണ് സർക്കാരിൻ്റെയും നഗരസഭയുടെയും തീരുമാനമെന്നും ലോക്ക് ഡൗണ്ണിൻ്റെ ഇനിയുള്ള എല്ലാ ദിവസവും തെരുവുനായ്ക്കൾക്കും ഇറച്ചിയോടു കൂടിയ ചോറു നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ടി പേട്ടയിൽ ഹെൽത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ അടുക്കളയും ആരംഭിച്ചു കഴിഞ്ഞു.
ഇന്ന് എറണാകുളം ബോട്ട് ജെട്ടിയിലെ സരിത, റോസി , ചക്കു എന്നീ തെരുവ് നായ്ക്കൾക്ക് ജില്ല കളക്ടറുടെ നേതൃത്വത്തിൽ ആഹാാരം നൽകിയിരുന്നു..
ഇത് അനുകരിക്കാവുന്ന മാതൃകയാണെന്നാണ് രണ്ടു നഗരങ്ങളിലും നിന്ന് വരുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നത്. ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അലഞ്ഞു ത...