Wednesday, October 21

Month: April 2020

ഇന്ന് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; അതിഥിതൊഴിലാളികൾക്ക് പോകാനായി പ്രത്യേക തീവണ്ടി വേണം
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; അതിഥിതൊഴിലാളികൾക്ക് പോകാനായി പ്രത്യേക തീവണ്ടി വേണം

ഇന്ന് സംസ്ഥാനത്തു 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മലപ്പുറത്തും മറ്റൊരാൾ കാസര്ഗോഡുമാണ്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നയാളാണ്. രണ്ടാമത്തെയാൾക്കു സമ്പർക്കം മൂലം രോഗം ബാധിച്ചതാണ്. സംസ്ഥാനത്ത് 111 പേർ ഇപ്പോൾ കോവിഡ് ചികിത്സയിലുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ കണ്ണൂർ ജില്ലയിലാണ്, 47 രോഗികൾ ഇന്ന് 14 പേര് രോഗമുക്തി നേടി . പാലക്കാട്- നാല്, കൊല്ലം- മൂന്ന്, കണ്ണൂര്‍, കാസര്‍കോട് -രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് -ഒരോ ആള്‍ വീതം എന്നിങ്ങനെയാണ് രോഗം ഭേദമായത്. ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20711 പേരാണ്‌നിരീക്ഷണത്തിലുള്ളത്. 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 95 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 25135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മ...
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിന് വിജ്ഞാപനം
ദേശീയം, വാര്‍ത്ത

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചിന് വിജ്ഞാപനം

കോവിഡ് 19 വ്യാപനത്തിൻ്റെ  പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിൻ്റെ ഭാഗമായി മാസത്തിൽ ഒരു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം  സർക്കുലർ പുറത്തിറക്കി. ഈ സാലറി ചലഞ്ചിൽ  താൽപര്യമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക്  പങ്കെടുക്കാമെന്ന് സർക്കുലറിൽ പറയുന്നു. മേയ് മാസം മുതൽ 2021 മാർച്ച് മാസം വരെയുള്ള കാലയളവിൽ മാസത്തിൽ ഒരു ദിവസത്തെ ശമ്പളം  ഫണ്ടിലേയ്ക്ക് സംഭാവന നൽകാം. താൽപര്യമുള്ള ജീവനക്കാർ ഇത് മുൻകൂട്ടി അറിയിക്കണം എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഒരു ഓപ്ഷനും ഇതിന് നൽകിയിട്ടുണ്ട്. ചില മാസങ്ങളിൽ മാത്രം ശമ്പളത്തിൽനിന്ന് സംഭാവന നൽകാൻ താൽപര്യമുള്ളവർക്ക് ആ മാർഗത്തിലൂടെയും നൽകാം. ഇതും മുൻകൂറായി അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. റവന്യൂ വകുപ്പിനായി നൽകിയിരിക്കുന്ന വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ കേന്ദ്ര സർക...
കോവിഡ് 19 ചൈന മൂലമല്ല ഇതൊരു പ്രകൃതിദുരന്തമാണ് ചൈന ഒരു ഇരയാണ്, അതിന്റെ പങ്കാളിയല്ല.
CORONA, Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

കോവിഡ് 19 ചൈന മൂലമല്ല ഇതൊരു പ്രകൃതിദുരന്തമാണ് ചൈന ഒരു ഇരയാണ്, അതിന്റെ പങ്കാളിയല്ല.

2020 ഏപ്രിൽ 28 ന് ചൈനീസ് ഉപവിദേശകാര്യമന്ത്രി ലെ യുചെംഗ് ദേശീയ പ്രക്ഷേപണ കോർപ്പറേഷന്റെ (എൻ‌ബി‌സി) ജാനിസ് മാക്കി ഫ്രേയറുമായി അഭിമുഖം ശ്രദ്ധേയമാകുന്നു . കോവിഡ് 19 ലോകമെന്പാടും പടരുന്ന സാഹചര്യത്തിൽ വളരെ കാലം വിദേശങ്ങളിൽ ജീവിച്ച തന്നെ പോലൊരാൾക്കു ന്യുയോർക്കിലെ തിരക്കേറിയ ടൈംസ് സ്ക്വയർ, ബ്രോഡ്‌വേ, ഫിഫ്ത്ത് അവന്യൂ ഇവയൊക്കെ ശൂന്യമായികിടക്കുന്നതു കാണുമ്പൊൾ വ്യസനമുണ്ടാകുന്നു എന്നപ്രസ്താവനയോടെറ്റാണ് അഭിമുഖം ആരംഭിക്കുന്നത് നിർണായകമായ ഈ നിമിഷത്തിൽ, ചൈനയും യുഎസും എല്ലാ വ്യത്യാസങ്ങളും എല്ലാ വിയോജിപ്പുകളും മാറ്റിവച്ച് അവ മറന്ന് നമ്മുടെ പൊതുശത്രുവായ വൈറസിനെ നേരിടാൻ കൈകോർക്കണം. ഒരുമിച്ച് നമ്മൾ വിജയിക്കുമെന്നും ഒരുമിച്ച് ലോകത്തിന് വലിയ മാറ്റമുണ്ടാക്കുമെന്നുംവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു എന്നാൽ നിർഭാഗ്യവശാൽ, ചില രാഷ്ട്രീയക്കാർ COVID-19 നെ രാഷ്ട്രീയവൽക്കരിച്ചു. നിലവിലെ സാഹചര്യം ഐക്യദാർഢ്യത്തിനുള്ള സമയമാണ്...
നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു
ദേശീയം, വാര്‍ത്ത

നടനും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു

ആദ്യകാല ഹിന്ദി സൂപ്പർ സ്റ്റാറുകളിൽ ഒരാളും പ്രശസ്ത ബോളിവുഡ് നട സംവിധായകനുമായ ഋഷി കപൂര്‍ (67) അന്തരിച്ചു. ഏറെ നാളായി വിദേശത്ത് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. മുംബൈയില്‍ തിരിച്ചെത്തിയ ശേഷം വൈറല്‍ പനി ബാധിച്ച് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമസിയാതെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. 1955 ൽ 'ശ്രീ 420 ' എന്ന ചിത്രത്തിലൂടെ 'പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ' എന്ന ഗാന...
‘കാര്ഷികമേഖലയിലൂടെ കുതിപ്പുണ്ടാക്കണം’ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ രഘുറാം രാജൻ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

‘കാര്ഷികമേഖലയിലൂടെ കുതിപ്പുണ്ടാക്കണം’ രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിൽ രഘുറാം രാജൻ

കാർഷിക മേഖലയിൽ ഉണർവ്വുണ്ടാക്കുന്ന സമഗ്രപദ്ധതികളിലൂടെ സമ്പദ്‌രംഗത്ത് ഉണർവ്വുണ്ടാക്കാൻ ശ്രമിക്കണമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ഫേസ് ബുക്ക് സംവാദത്തിലാണ് രഘുറാം രാജൻ ഈ നിർദ്ദേശം പങ്കുവെച്ചത്. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടുകൊണ്ട് രാഹുൽ നടത്തുന്ന പരമ്പരയുടെ ആദ്യപരിപാടിയായാണ് രഘുറാം രാജനുമായുള്ള ചർച്ച. മികച്ച സാമൂഹിക സൗഹാർദ്ദത്തിനുള്ള അന്തരീക്ഷം നിലനിർത്തുകയാണ് കോവിഡ് പ്രതിസന്ധിയിൽ കരകയറാനുള്ള ഏക മാർഗമെന്ന് വിദ്വേഷത്തിന്റെ രാഷ്ട്രീയസാഹചര്യം തുടർന്നാൽ വികസനം സാധ്യമാകുമോ എന്ന രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി രഘുറാം രാജൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ വീടുകളെ വിഭജിക്കുന്നത് ചിന്തിക്കാനേ കഴിയില്ല. യു എസ് പോലുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത ജാതി വിവേചന...
അടുത്ത അധ്യായനവർഷം സെപ്തംബർ ഒന്നിന് ആരംഭിക്കണമെന്ന് യൂജിസി മാർഗരേഖ
ദേശീയം, വാര്‍ത്ത

അടുത്ത അധ്യായനവർഷം സെപ്തംബർ ഒന്നിന് ആരംഭിക്കണമെന്ന് യൂജിസി മാർഗരേഖ

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ സെപ്തംബറിൽ അധ്യയനവർഷം ആരഭിക്കാമെന്നു യു ജി സി. രാജ്യത്താകെ കോവിഡ് വ്യാപിച്ചതിനുശേഷം അടുത്ത വർഷത്തെ അധ്യയനം എന്ന് തുടങ്ങുമെന്ന ആശങ്ക നിലനിൽക്കെയാണ് യു ജി സി മാർഗ്ഗരേഖ പുറത്തുവന്നത്. സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അധ്യയന വര്‍ഷം സെപ്റ്റംബര്‍ ഒന്ന് മുതല്‍ അരംഭിക്കാമെന്ന് മാര്‍ഗ രേഖയിൽ പറയുന്നു. മറ്റു പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കിയ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓഗസ്റ്റില്‍ ക്ലാസ് തുടങ്ങാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കൊറോണ ഭീതി കാരണം രാജ്യത്തെ വിവിധസർവ്വകലാശാലകളിൽ മാര്‍ച്ച് 16 മുതല്‍ മാറ്റിവച്ച എല്ലാ പൊതു പരീക്ഷകളും ജൂലൈയില്‍ നടത്തുവാനും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശങ്ങള്‍ യുജിസിയുടെ പരിഗണനയിലാണ്. 2020 സപ്തംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചാല്‍ മതി...
‘കേന്ദ്രമന്ത്രിക്ക് ചേർന്നതല്ല, മുരളീധരന്റേത് ശുദ്ധവിവരക്കേട്‌’ ; പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

‘കേന്ദ്രമന്ത്രിക്ക് ചേർന്നതല്ല, മുരളീധരന്റേത് ശുദ്ധവിവരക്കേട്‌’ ; പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപിച്ച ഇടുക്കി, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണില്‍നിന്നു റെഡ് സോണ്‍ ആക്കിയത് സര്‍ക്കാര്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഈ ജില്ലകളില്‍ വലിയ തോതില്‍ എണ്ണം വര്‍ധിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതിനാലാണ് റെഡ് സോണാക്കാനുള്ള തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമര്‍ശനത്തില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇവിടെ സര്‍ക്കാരിന് ആലോചിക്കാനും തീരുമാനിക്കാനുമുള്ള സംവിധാനമുണ്ട്. ആ ആലോചനകളുടെ ഭാഗമായാണ് നാം അത്തരം നിലപാട് സ്വീകരിച്ചത്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ഭാഗത്ത് നിന്നും ഇത്തരം പ്രതികരണമുണ്ടായത് ശുദ്ധവിവരക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലും കോട്ടയത്തും സർക്കാരിനുണ...
ദൃശ്യമാധ്യമപ്രവർത്തകന് കോവിഡ് ; മാസ്‌കില്ലെങ്കിൽ പിഴ, സംസ്ഥാനത്തു ഇന്ന് പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളം, വാര്‍ത്ത

ദൃശ്യമാധ്യമപ്രവർത്തകന് കോവിഡ് ; മാസ്‌കില്ലെങ്കിൽ പിഴ, സംസ്ഥാനത്തു ഇന്ന് പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കു കൂടി കോവിഡ്-19 പോസിറ്റിവായി. ഒരാൾ ദൃശ്യമാധ്യമപ്രവർത്തകനും മൂന്നുപേർ ആരോഗ്യപ്രവർത്തകരുമാണ് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തു ഇപ്പോഴും മാസ്ക്കില്ലാതെ ആളുകൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മാസ്കില്ലാതെ പുറത്തിറങ്ങിയാൽ നാളെ മുതൽ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ആറുപേര്‍ കൊല്ലത്തും, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കാസര്‍കോട്ട് ആണ് ദൃശ്യമാധ്യമപ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തു ആദ്യമായാണ് ഒ...
ജഡ്ജിമാർക്ക് മാത്രമോ ഭരണഘടനാപരമായ അവകാശം ; കത്ത് വിവാദമാകുന്നു
കേരളം, വാര്‍ത്ത

ജഡ്ജിമാർക്ക് മാത്രമോ ഭരണഘടനാപരമായ അവകാശം ; കത്ത് വിവാദമാകുന്നു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ​ഹൈക്കോടതിയുടെ കത്ത് അയച്ചത് വിവാദമാവുകയാണ്.  സാലറി കട്ടിൻ്റെ ഭാഗമായി ഏപ്രിൽ മുതൽ അഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ആറു ദിവസത്തെ ശമ്പളം കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് രജിസ്ട്രാർ കത്ത് അയച്ചിരിക്കുന്നത്. ശമ്പളം പിടിക്കുന്നതിൽനിന്ന് ​ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചിരിക്കുന്നത്. ജഡ്ജിമാർക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. അതേസമയം, ​ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല. കത്ത് കണ്ട് നിയമവിദഗ്ധർ പോലും പകച്ചിരിക്കുകയാണ്. നേരത്തേ, ശമ്പളം പിടി...
ഇർഫാൻ ഖാൻ അന്തരിച്ചു.
ദേശീയം, വാര്‍ത്ത

ഇർഫാൻ ഖാൻ അന്തരിച്ചു.

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. മുംബയിലെ ധീരുഭായ് അംബാനി കോകില ബൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അന്ത്യം.  54 വയസുണ്ടായിരുന്നു,  നേരത്തെ ട്യൂമർ ബാധിതനായി ലണ്ടനിൽ ചികിത്സ നടത്തിയിരുന്നു . ഭാര്യ സുധാപയ്ക്കും രണ്ട് മക്കൾക്കുമൊപ്പം മുംബേയിയായിരുന്നു താമസം. ഹിന്ദി മുഖ്യധാര സിനിമകളിൽ അഭിനയമികവും സ്വാഭാവികതയും കൊണ്ട് ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഇർഫാൻ.  രണ്ട് ദിവസം മുൻപ്  ആരോഗ്യനില വഷളായതിനെ തുടർന്ന് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. അന്ന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ ബീ​ഗം ഖാൻ-ജ​ഗീദർ ഖാൻ ദമ്പതികളുടെ മകനായി രാജസ്ഥാനിൽ  1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷ്ണൽ സ്കൂൾ ഓഫ് ​ഡ...