Tuesday, May 24

Month: May 2020

ഇന്ന് സംസ്ഥാനത്ത് 61 പേർക്ക് കോവിഡ് പോസിറ്റീവ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് സംസ്ഥാനത്ത് 61 പേർക്ക് കോവിഡ് പോസിറ്റീവ്

  കേരളത്തിൽ 61 പേര്‍ക്കാണ്  ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാന്‍-4, സൗദി അറേബ്യ-1, ഖത്തര്‍-1, മാലിദ്വീപ്-1) 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡല്‍ഹി-5, കര്‍ണാടക-4, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്ക...
‘അതിശക്ത ന്യൂനമർദ്ദം’ ; ചുഴലിക്കാറ്റിനും ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്
കേരളം, പരിസ്ഥിതി, വാര്‍ത്ത

‘അതിശക്ത ന്യൂനമർദ്ദം’ ; ചുഴലിക്കാറ്റിനും ശക്തമായ മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

  തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ഒരു അതിശക്ത ന്യൂനമർദമായി (Depression) മാറാനും ശേഷമുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ 3 നോട് കൂടി ഉത്തര മഹാരഷ്ട്ര, ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്ത് നിന്നുള്ള മൽസ്യ ബന്ധനത്തിന് പൂർണ്ണ നിരോധനം തുടരുകയാണ്. കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല. മെയ് 31, ജൂൺ 1 തീയതികളിൽ ന്യൂനമർദത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്...
ഈ രാജ്യത്തുടനീളമുള്ള ആളുകളോട് ഉയർത്തുന്ന പ്രതിഷേധമാണ് ഈ കത്തിക്കൊണ്ടിരിക്കുന്നത് : തമിക മല്ലോറി
Featured News, അന്തര്‍ദേശീയം, നവപക്ഷം, വാര്‍ത്ത

ഈ രാജ്യത്തുടനീളമുള്ള ആളുകളോട് ഉയർത്തുന്ന പ്രതിഷേധമാണ് ഈ കത്തിക്കൊണ്ടിരിക്കുന്നത് : തമിക മല്ലോറി

ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് മിനിയാപൊളിസിൽ നടന്ന റാലിയിൽ ആക്ടിവിസ്റ്റ് തമിക മല്ലോറിയുടെ പ്രസംഗം ലോകമെന്പാടുമുള്ള നവമാധ്യമങ്ങൾ ഏറ്റെടുക്കുന്നു. വെള്ളിയാഴ്ച നടന്ന പ്രകടനത്തിൽ ബ്ലാക്ക് അമേരിക്ക “അടിയന്തരാവസ്ഥ” യിലാണെന്നാണ് മുൻ വനിതാ മാർച്ച് കോ-ചെയർ പറഞ്ഞത്. പ്രകടനത്തിൽ ജാമി ഫോക്സ്,( ഫ്ലോയിഡിന്റെ ഉറ്റസുഹൃത്ത്), മുൻ എൻ‌ബി‌എ താരം സ്റ്റീഫൻ ജാക്സൺ എന്നിവരുൾപ്പെടെയുള്ള കമ്മ്യൂണിറ്റി നേതാക്കളും പങ്കെടുത്തിരുന്നു. “ഇത് ഈ രാജ്യത്തുടനീളമായി നടക്കുന്ന ഒരു ഏകോപിത പ്രവർത്തനമാണ്, അതിനാൽ ഞങ്ങൾ അടിയന്തരാവസ്ഥയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വംശീയ അതിക്രമങ്ങളുടെ ചരിത്രത്തിനെതിരെ സംസാരിക്കാനാണു തെരുവിലിറങ്ങിയതെന്നും നഗരത്തിലും രാജ്യത്തുടനീളം പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതെന്നും അവർ പറഞ്ഞു. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല അതുകൊണ്ടുതന്നെ . ഇപ്പോൾ നഗരങ്ങളിലെ ഈ കെട്ടിടങ്ങൾ കത്ത...
പാർട്ടിയെ വിമർശിച്ചതിന്  ചൈനീസ് ബ്ലോഗർക്കു നാലു വർഷം തടവുശിക്ഷ
Featured News, അന്തര്‍ദേശീയം, നവപക്ഷം, രാഷ്ട്രീയം

പാർട്ടിയെ വിമർശിച്ചതിന് ചൈനീസ് ബ്ലോഗർക്കു നാലു വർഷം തടവുശിക്ഷ

പാർട്ടിയെവിമർശിച്ചതിന്റെ പേരിൽ ചൈനീസ് സെലിബ്രിറ്റി ബ്ലോഗർ ലിയു യാൻലിയെ (45) ഏപ്രിൽ 24 ന് ജിങ്‌മെൻ (ഹുബെ പ്രവിശ്യ) ഡോങ്‌ബാവോ ജില്ലാ കോടതി നാല് വർഷം തടവിന് ശിക്ഷിച്ചു. ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗ്, മുൻ പ്രധാനമന്ത്രി ഷ ക്യു എൻലൈ, ചെയർമാൻ മാവോ സെദോംഗ് എന്നിവരെക്കുറിച്ച് പോസ്റ്റ് ചെയ്ത 28 ലേഖനങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ നേതാക്കളെയും അപമാനിച്ചു മാത്രമല്ല , തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്ന് വിധിന്യായത്തിൽ കോടതി വിലയിരുത്തിയായിരുന്നു ശിക്ഷ വിധിച്ചത്. എന്നാൽ “മാധ്യമസ്വാതന്ത്ര്യം ചൈനീസ് ഭരണഘടനയുടെ ആർട്ടിക്കിൾ 35 ൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശമാണെന്നും , രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായമിട്ടതിന് ലിയു യാൻലിയെ ഒരിക്കലും ശിക്ഷിക്കാൻ പാടില്ലായിരുന്നുവെന്നും ,ആർ‌എസ്‌എഫിന്റെ ഈസ്റ്റ് ഏഷ്യ ബ്യൂറോ മേധാവി സെഡ്രിക് അൽവിയാനി പറഞ്ഞു. ബ്ലോഗറെയും ചൈനയിലെ തടവിലാക്കപ്പെട്...
രക്ഷിതാക്കളുമായി കൂടിയാലോചനയ്ക്കുശേഷം ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ
ദേശീയം, വാര്‍ത്ത

രക്ഷിതാക്കളുമായി കൂടിയാലോചനയ്ക്കുശേഷം ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ

1   രക്ഷിതാക്കളുമായി കൂടിയാലോചനയ്ക്കുശേഷം ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ ജൂണിൽ വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടക്കും. സ്കൂളുകളും കോളേജുകളും ജൂണിൽ തുറക്കുമെന്ന് ചില കേന്ദ്രങ്ങളിൽനിന്നും പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് നിഷേധിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി കൂടിയാലോചിച്ചശേഷം സ്കൂളുകൾ ജൂലൈയിൽ തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രാദേശികമായി സ്കൂളുകളുടെയും പി ടി എ കളുടെയുമെല്ലാം നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകൾ തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുക. ജൂൺ 8 മുതൽ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുമ്പോൾ സ്കൂളുകളും തുറന...
സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറന്നേക്കില്ല
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ആരാധനാലയങ്ങൾ ജൂൺ 8 മുതൽ തുറന്നേക്കില്ല

  കേന്ദ്രം നിർദ്ദേശിച്ച ലോക്ക് ഡൗൺ ഇളവുകൾ കേരളത്തിൽ അതേപടി നടപ്പിലാക്കില്ല. ജൂൺ 8 മുതൽ രാജ്യത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും തുറന്നുപ്രവർത്തിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും സംസ്ഥാനസർക്കാർ ഇളവുകൾ പൂർണമായും നടപ്പാക്കാൻ സാധ്യതയില്ല. സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടിവെക്കാനാണ് സാധ്യത. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം വിലയിരുത്തിയതിനുശേഷം മാത്രമെ ഇളവുകൾ പ്രഖ്യാപിക്കുകയുള്ളൂ എന്ന് മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതലയോഗത്തിനുശേഷമാകും ആരാധനാലയങ്ങൾ തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമതീരുമാനമെടുക്കുകയുള്ളൂ രണ്ടു മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ തുറക്കുമ്പോൾ തിരക്കു കൂടാൻ സാധ്യത കാണുന്നു. ഇത്തരത്തിൽ സംഭവിച്ചാൽ കോവിഡ് പ്രതിരോധ പ്...
കോവിഡ് രോഗിയുടെ സംസ്കാരത്തിന് 70 പേർ ; 18 പേർക്ക് വൈറസ് ബാധ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

കോവിഡ് രോഗിയുടെ സംസ്കാരത്തിന് 70 പേർ ; 18 പേർക്ക് വൈറസ് ബാധ

  കോവിഡ് രോഗി മരിച്ചപ്പോൾ  നിയന്ത്രണങ്ങൾ ലംഘിച്ച്  70  പേർ  സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.   . ഇതിൽ 18 പേർക്ക് രോ (more…)
വംശീയതയിലേക്ക് മടങ്ങുന്ന ട്രംപ് യുഗം
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

വംശീയതയിലേക്ക് മടങ്ങുന്ന ട്രംപ് യുഗം

  മിനസോട്ടയിൽ പോലീസ് കൊലപ്പെടുത്തിയ ആ കറുത്ത മനുഷ്യന്റെ മരണത്തിൽ ഇപ്പോൾ ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ദുഃഖം പങ്കുവെച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിൽ വംശീയത ആളിക്കത്തിക്കാൻ അനുവദിക്കില്ലെന്ന്  മുൻ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. 2020-ഓടെ  അമേരിക്കയിൽ വംശീയത സാർവ്വദേശീയമായി മാറിയിരിക്കുകയാണ്,” മിനിയാപൊളിസ്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തെക്കുറിച്ചും രാജ്യത്ത് അടുത്തിടെ നടന്ന നിരവധി വംശീയ അതിക്രമങ്ങളെ സ്മരിച്ചുകൊണ്ടും അമേരിക്കയിലെ ആദ്യത്തെ ആഫ്രോ -അമേരിക്കൻ പ്രസിഡന്റ് പ്രസ്താവനയിലൂടെ വിശദീകരിക്കുന്നു. ട്രമ്പിൻ്റെ യു.എസിൽ ഒരു ശരാശരി ആഫ്രോ അമേരിക്കൻ വംശജന് അവരുടെ കുട്ടികളെ തെക്കൻ അമേരിക്കൻ ഭാഗത്ത് പഠനത്തിനായി അയക്കാൻ പോലും ഭയമാണെന്നാണ് ഒരു അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. വംശീയതയുടെ ബാസിലസ് ഒരു പ്രദേശത്ത് ഒതുങ്ങുന്നതുപോലെ അല്ല; പ്രസിഡന്റ് ട്രംപിന്റെ പുതിയ അമേരിക്ക., ഇത് ...
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നതിന് നിയന്ത്രണമില്ല ; കേന്ദ്രനിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക
ദേശീയം, വാര്‍ത്ത

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നതിന് നിയന്ത്രണമില്ല ; കേന്ദ്രനിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക

മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതിന് നിയന്ത്രണമില്ല ; കേന്ദ്രനിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക നാലാംഘട്ട ലോക് ഡൗൺ അവസാനിക്കുന്നതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകാനുള്ള കേന്ദ്രതീരുമാനത്തിൽ സംസ്ഥാനങ്ങൾക്ക് ആശങ്ക. തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ലോക്ക്ഡൗണ്‍ നടപ്പിലാക്കനാണ് കേന്ദ്രതീരുമാനം. ഇന്ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് തീവ്രബാധിത പ്രദേശങ്ങളില്‍ മാത്രം ജൂണ്‍ 30 വരെ കർശന ലോക്ക്ഡൗണ്‍ ഉണ്ടാകും. ജൂണ്‍ 30 വരെ ഹോട്ട്‌സ്‌പോട്ടുകളില്‍ മാത്രം കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താനാണ് ലോക്ക്ഡൗണ്‍ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അന്തര്‍സംസ്ഥാനയാത്രകള്‍ക്ക് ഇനി നിയന്ത്രങ്ങളില്ലെന്നാണ് മാര്‍ഗരേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ജൂണ്‍ 1 മുതലാണ് പുതിയ മാര്‍ഗ രേഖ നിലവില്‍ വരുന്നത്. തിങ്കളാഴ്ച മുതല്‍ പ്രത്യേക പാസ്സ് വാങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോക...
ലോക്ക് ഡൗൺ വീണ്ടും ജൂൺ 30 വരെ നീട്ടി ; ആരാധനാലയങ്ങൾക്ക് ഇളവുകൾ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ലോക്ക് ഡൗൺ വീണ്ടും ജൂൺ 30 വരെ നീട്ടി ; ആരാധനാലയങ്ങൾക്ക് ഇളവുകൾ

രാജ്യവ്യാപകമായി ലോക്ക്ഡൗൺ വീണ്ടും നീട്ടി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ. മറ്റുള്ള പ്രദേശങ്ങളിൽ നിലവിലുള്ള പരിമിതമായ നിയന്ത്രണങ്ങൾ തുടരും. അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാം കൂടുതൽ  രോഗബാധയുള്ള പ്രദേശങളായ കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂൺ എട്ടുമുതൽ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ വിശദീകരിക്കുന്നു '....