കർണാടകത്തിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒരു കുഴിയിൽ തള്ളുന്ന വീഡിയോ വിവാദമാകുന്നു
കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കർണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറാണ് അനധികൃത സംസ്കാരത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബെല്ലാരിയിലാണ് സംഭവം നടന്നത്
സംസ്ഥാന ഭരണകൂടം മൃതദേഹത്തോട് അനാദരവ് കാണിക്കുകയാണെന്നും വീഡിയോയിലെ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചാണ് അടക്കം ചെയ്യാറുള്ളത്. എന്നാൽ വിജനമായ പ്രദേശത്ത് വലിയൊരു കുഴിയിലേക്ക് പി.പി.ഇ കിറ്റുകള്‍ ധരിച്ചെത്തിയ ആളുകള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തിങ്കളാഴ്ച ബെല്ലാരിയില്‍ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത...