Wednesday, June 23

Month: June 2020

നിശ്ശബ്ദതയുടെ സ്വരവൈവിധ്യങ്ങൾ ; ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു
Featured News

നിശ്ശബ്ദതയുടെ സ്വരവൈവിധ്യങ്ങൾ ; ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

    ദേശമംഗലം രാമകൃഷ്ണന്‍ ഈ വിജനതയില്‍ ഞാനലയുന്നു ഞാനാരെന്ന് എനിക്കറിയില്ല ഞാനലയുന്നു മനസ്സിന്‍റെ ഭാരവുമായി. സത്യത്തിന്‍റെ ആദ്യജാതന്‍ ഈ വഴിയില്‍ വന്നേക്കാം അവന്‍റെ വാക്കില്‍ നിന്ന് ഒരു പങ്ക് എനിക്കും കിട്ടിയേക്കാം. എന്ന് ഋഗ്വേദകാലത്തെ മനുഷ്യനും അസ്വസ്ഥപ്പെട്ടിരുന്നു. വേണ്ടതും വേണ്ടാത്തതുമായ ജ്ഞാനങ്ങളുടേയും കണ്ടു പിടിത്തങ്ങളുടേയും യുദ്ധങ്ങളുടേയും പ്രകൃതിക്കു നേരേയുള്ള അത്യാചാരങ്ങളുടേയും സംത്രാസങ്ങള്‍ നിറഞ്ഞ ഇന്നത്തെ മനുഷ്യന്‍റെ മനസ്സിന് ഭാരം ഏറിയിരിക്കുന്നു. സ്വന്തം ആത്മാവു തേടിയലയാന്‍ വിധിക്കപ്പെട്ടവനാണ് അവന്‍. എന്നാല്‍ ഈ വിധി കവിയെപ്പോലെ മറ്റാരും അനുഷ്ഠിക്കുന്നില്ല; അവനെപ്പോലെ അഭയാര്‍ത്ഥി മറ്റാരുമില്ല. കാരണം,അവന്‍ ആത്മജീവിയാണ്; അന്തരാര്‍ത്ഥം അന്വേഷിക്കുവാന്‍ സ്വയം നിയുക്തനാണ്. ശ്രീ അസീം താന്നിമൂടിന്‍റെ കവിതകള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഈ പ്രതിഭാസം ...