Wednesday, June 23

Month: June 2020

എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ
കേരളം, വാര്‍ത്ത

എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ

സ്വന്തം വകുപ്പിലെ 4500 കോടി രൂപയുടെ ഇടപാട് അറിയാത്ത ഉണ്ണാക്കനായ മന്ത്രിയാണ് എ.കെ ശശീന്ദ്രനെന്ന് കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍ കെ.എച്ച്.എസ്.ടി.യു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകായിരുന്നു അദ്ദേഹം. എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി നിശ്ചലമാക്കുകയാണ്. മുഖ്യമന്ത്രി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് അഴിമതിയെ കുറിച്ച് അറിയാന്‍ പോലും കഴിയാനാവാത്ത തരത്തില്‍ ഗതാഗതമന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കിയതെന്നും കെ.എം ഷാജി ആരോപിച്ചു. കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ട് അതിന്റെ കണക്ക് പോലും അവതരിപ്പിക്കാരന്‍ കഴിയുന്നില്ല. ഭരണകൂടത്തിന്റെ സാധ്യത അഴിമതി നടത്താന്‍ മുഖ്യമന്ത്രി പരമാവധി ഉപയോഗപ്പെടുത്തുകയാണ്. തെളിയിക്കപ്പെടാത്തത് കൊണ്ട് ആരോപണം ഇല്ലാതാകുന്നില്ലെന്നും, മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നത് കൊണ്ടാണ് തെളിവ്...
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിയമലംഘനം വിവാദമാകുന്നു
ദേശീയം, വാര്‍ത്ത

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിയമലംഘനം വിവാദമാകുന്നു

രാജ്യത്തെ നിയമങ്ങൾ നടപ്പിലാക്കുന്നതിന് നിയമിക്കപ്പെട്ട പരമാധികാരിയായ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് തനിക്ക് ഈ നിയമങ്ങൾ ബാധകമല്ലെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ഹാർലി ഡേവിഡ്‌സൺ സിവിഒ 2020 സൂപ്പർ ബൈക്കിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘വൈറൽ’ ആയതോടെയാണ് വിമർശനങ്ങളും ഉയർന്നത്. ജന്മനാടായ നാഗ്പുരിൽ ബൈക്കിൽ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തായത്. https://twitter.com/infestedbrain/status/1277293796506529792?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1277293796506529792%7Ctwgr%5E&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2020%2F06%2F29%2Fphoto-of-chief-justice-of-india-sa-bobde-on-a-harley-davidson-bike-thrills-twitter.html രാജ്യം കൊറോണ ഭീതിയിലായി ഈ കാലഘട്ടത്തിൽ സുപ്രീം കോ...
‘ഹൃദയം നിലച്ചതുപോലെ.. എല്ലാവരോടും വിട’ ; വെന്റിലേറ്റർ മാറ്റി, കോവിഡ് രോഗി മരിച്ചു, തൊട്ടുമുമ്പുള്ള വീഡിയോ
ദേശീയം, വാര്‍ത്ത

‘ഹൃദയം നിലച്ചതുപോലെ.. എല്ലാവരോടും വിട’ ; വെന്റിലേറ്റർ മാറ്റി, കോവിഡ് രോഗി മരിച്ചു, തൊട്ടുമുമ്പുള്ള വീഡിയോ

    വെന്റിലേറ്റർ മാറ്റിയതുമൂലം കോവിഡ് രോഗി മരിച്ചത് വിവാദമാവുകയാണ്. ആശുപത്രി അധികൃതർ മറ്റൊരു രോഗിക്ക് വെക്കാനായി വെന്റിലേറ്റർ എടുത്തുമാറ്റിയതുമൂലമാണ് രോഗി മരിച്ചതെന്നാണ് ആരോപണം. അവസാനനിമിഷം ബന്ധുക്കൾക്കയച്ച വീഡിയോയിലാണ് രോഗി തന്റെ അനുഭവം പങ്കുവെക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ചതായി ബന്ധുക്കൾ പാരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഹൈദരാബാദ് ചെസ്റ്റ് ഹോസ്പിറ്റലിനെതിരെയാണ് മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അവസാനനിമിഷങ്ങളിൽ ഷൂട്ട് ചെയ്ത വീഡിയോയില്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ നിഷേധിച്ചതായി രോഗി കിതപ്പോടെ വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അദ്ദേഹം വീഡിയോയിൽ തുടരുന്നു ” എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല … ഞാന്‍ അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മണിക്കൂറോളം അവര്‍ ഓക്‌സ...
സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
കേരളം, വാര്‍ത്ത

സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

  എ പി ജെ അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കൊറോണ വ്യാപന പശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും നൽകിയ പരാതികൾ പരിഗണിച്ചുകൊണ്ടാണ് തീരുമാനമെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അറിയിച്ചു. തുടർ നടപടികൾക്കായി വിഷയം അക്കാഡമിക് കമ്മിറ്റിയുടെ പരിഗണയ്ക്കായി സമർപ്പിക്കുവാനും തീരുമാനിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സിന്റിക്കേറ്റിന്റെ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്. സർവകലാശാല നേരത്തെ പരീക്ഷ നടത്തിപ്പുമായി മുന്നോട്ട് പോയപ്പോൾ വിദ്യാർത്ഥികൾ ട്രോളുകൾ ഉൾപ്പടെ കടുത്ത പ്രതിഷേധവുമായാണ് രംഗത്തെത്തിയത്....
ചിതലരിക്കാത്ത നിരപ്പലകകള്‍  ; അസീം താന്നിമൂട് എഴുതുന്നു
Featured News, കഥ, കേരളം, വീക്ഷണം, സാഹിത്യം

ചിതലരിക്കാത്ത നിരപ്പലകകള്‍ ; അസീം താന്നിമൂട് എഴുതുന്നു

  ചിതലരിക്കാത്ത ചില നിരപ്പലകകളുണ്ട്  ചരിത്രത്തിന്‍റെ കവലകളില്‍; കൃത്യതയോടെ തിരുകി നിരത്തിയാല്‍മാത്രം ചേര്‍ന്നിരിക്കുന്നവ... അപ്പോള്‍മാത്രം കെട്ടുറപ്പു പ്രദാനം ചെയ്യുന്നവ.ഏറെ പഴക്കമുള്ളൊരു കടയോ കലവറയോ തഴക്കമുള്ളൊരു സംസ്കാരത്തിന്‍റെ ആസ്തിയും ആസ്ഥാനവുമാണെന്നും സുരക്ഷിതവും  ധനഭരിതവുമായ അതിലെ പണപ്പെട്ടി പൈതൃക സമൃദ്ധിയുടെ അവസാനിക്കാത്ത സമ്പത്താണെന്നും  തിരിച്ചറിയുവാന്‍  അതു തുറക്കാനുള്ള  ചാവി കൈവശ്യമുള്ളവര്‍ക്കേ സാധ്യമാകൂ.. ശ്രീകണ്ഠന്‍ കരിക്കകം അതു കൃത്യമായും തിരിച്ചറിഞ്ഞിരിക്കുന്നു മൂലധനത്തിന്‍റെ താക്കോല്‍ എന്ന  കഥയില്‍.... ഒരു സംസ്കാരത്തെയും കള്ളച്ചാവികളാല്‍ നമുക്കു തുറക്കാനാവില്ല; സംരക്ഷിക്കാനും. മറ്റൊരു സമാന ചാവിയെന്ന ആഗ്രഹത്തിന് അവിടെ പ്രസക്തിയുമില്ല. എന്തെന്നാല്‍ അതു തുറക്കാനും നിരപ്പലകകള്‍ ക്രമംതെറ്റാതെ അടുക്കാനും തിരിച്ചുനിരത്താനും അതിന്‍റെ കൃത്യത തിട്ടമുള്ള  അവകാശിക്കേ...
ഇന്ന് 118 പേർക്ക് കോവിഡ് 19
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 118 പേർക്ക് കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലു...
കക്കൂസ് ഉണ്ടാക്കൂ, 26 ലക്ഷം നേടൂ ; നാസയുടെ ലൂണാർ ലൂ ചലഞ്ച്
അന്തര്‍ദേശീയം, വാര്‍ത്ത

കക്കൂസ് ഉണ്ടാക്കൂ, 26 ലക്ഷം നേടൂ ; നാസയുടെ ലൂണാർ ലൂ ചലഞ്ച്

; ബുദ്ധിമാന്മാരും ധൈര്യശാലികളുമാണെങ്കിലും ബഹിരാകാശയാത്രികർ അതിമാനുഷരൊന്നുമല്ല. അവരും മനുഷ്യർ തന്നെയാണ്. ശാരീരികാവശ്യം എന്ന നിലയില് അവർക്കും മലമൂത്രവിസർജ്ജനം ആവശ്യമാണ്. അതിന് അവർക്ക് ഉചിതമായ സൌകര്യങ്ങള് ആവശ്യമാണ്. 1975 ലെ അപ്പോളോ മിഷന് അവസാനിച്ചപ്പോള് തന്നെ ബഹിരാകാശയാത്രയിലെ ഗൌരവതരമായ വിസർജ്ജനപ്രശ്നം എഞ്ചിനീയർമാർ മനസ്സിലാക്കിയതാണ്. ബഹിരാകശയാത്രികർക്ക് ചില വിസർജ്ജനോപകരണങ്ങള് നല്കുന്നുണ്ടെങ്കിലും അത് ഇതുവരെയും പ്രശ്നപരിഹാരത്തിന് പൂർണ്ണമായും സജ്ജമായിട്ടില്ല. അതിനാല് ഇക്കാര്യത്തില് നാസ ഗൗരവമായ അന്വേഷണത്തിലാണ്. മറ്റു രാജ്യങ്ങളിലുള്ളവരുടെയും സഹകരണം ആവശ്യപ്പെട്ടുകൊണ്ട് നാസ അന്താരാഷ്ട്രപൌരരെ ഈ വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിക്കുകയാണ് . ലൂണാർ ലൂ ചലഞ്ച് എന്നാണ് മത്സരത്തിന്റെ പേര്. മത്സരവിജയിക്ക് ഇരുപത്തിയാറ് ലക്ഷം രൂപ സമ്മാനം ലഭിക്കും. ഒരു കക്കൂസ് രൂപകല്പന ചെയ്യുകയാണ് മത്സരാർത്ഥികള് ചെയ്യേണ്ട...
കെ എസ് ആർ ടി സി കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഡിപ്പോ അടച്ചു, യാത്രക്കാർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കെ എസ് ആർ ടി സി കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഡിപ്പോ അടച്ചു, യാത്രക്കാർ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ്

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടർക്കാണ് രോഗബാധ കണ്ടെത്തിയത്. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കാഞ്ഞാണി റൂട്ടിലെ യാത്രക്കാരിൽ ആശങ്ക ഉയർന്നിട്ടുണ്ട് കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ പൂർണമായും അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. യാത്രക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശമുണ്ട്. കാഞ്ഞാണി, അരിമ്പൂര്‍ ഭാഗത്ത് നിന്ന് ഒട്ടേറെ പേര്‍ ബസ്സില്‍ കയറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും 14 ദിവസം ക്വാറണ്ടയിനില്‍ പ്രവേശിക്കുകയും വേണം. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ അ...
  സ്ക്രീനിൽ നിന്നും മനസിലേക്കു യാത്ര ചെയ്ത മനുഷ്യരെ നൽകിയ എഴുത്തുകാരൻ..
Featured News, കേരളം, സിനിമ

  സ്ക്രീനിൽ നിന്നും മനസിലേക്കു യാത്ര ചെയ്ത മനുഷ്യരെ നൽകിയ എഴുത്തുകാരൻ..

വി. കെ. അജിത്ത് കുമാർ സ്ക്രീനിൽ നിന്നും മനസിലേക്കു യാത്ര ചെയ്ത മനുഷ്യരെ നൽകിയ എഴുത്തുകാരൻ.. ലോഹിതദാസിനെ അങ്ങനെ കാണാനാണിഷ്ടം. തനിയാവർത്തനത്തിലെ ഉന്മാദിയാക്കപ്പെട്ട ബാലൻ മാഷിന്‍റെ വേദന ലോഹിതദാസെന്ന  എക്കാലത്തെയും ശ്രദ്ധേയനായ എഴുത്തുകാരനെ മലയാളത്തിനു നൽകുകയായിരുന്നു. എം.ടി മലയാള സിനിമയിൽ പറഞ്ഞവസാനിപ്പിച്ചിടത്തു നിന്നും തുടങ്ങിയ യാത്രയെന്നു പറയാം,ഇരുട്ടിന്‍റെ ആത്മാവിൽ നിന്നും തനിയാവർത്തനം ആരംഭിക്കുമ്പോൾ.. സിനിമയുടെ വിപണന സാധ്യതയെന്ന പരിഗണന കൂടി ലോഹിയുടെ സാന്നിദ്ധ്യം കൊണ്ട് ഉറപ്പിച്ചു തുടങ്ങിയെന്നു പറയുന്നതാവും ശരി. സിബി മലയിൽ എന്ന സംവിധായകന്‍റെ മറ്റൊരു ആഖ്യാനശൈലിക്കു കൂടി ഇത് കാരണമായി. പക്ഷേ പിന്നീട് പഴയ നാടകമൊരെണം സിനിമയാക്കി വന്ന (വിചാരണ) രണ്ടു പേർക്കും അല്പം പിഴച്ചു. മെലോ ഡ്രാമയും അമിതമായ സെന്റിമെൻസും കൊണ്ടല്പം വഴിവിട്ടു പോയ സിനിമ എന്നാൽ അതിനു ശേഷം  ഈ കുട്ടുകെട്ടിന്റെ ചിത്രങ്ങൾ മലയാ...
ഈ മരണങ്ങൾക്കു കാരണം കോവിഡ് വൈറസല്ല.
CORONA, Featured News, ദേശീയം, രാഷ്ട്രീയം

ഈ മരണങ്ങൾക്കു കാരണം കോവിഡ് വൈറസല്ല.

കൊറോണ വൈറസിന്റെ ഭീഷണി ലോകം മുഴുവൻ നേരിട്ടപ്പോൾ, ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥയ്ക്കു കൂടി സാക്ഷിയായിരുന്നു. വീടിനകത്ത് തന്നെ തുടരാൻ പ്രധാനമന്ത്രിയുടെ വ്യക്തമായ മുന്നറിയിപ്പുകളും വികാരാധീനമായ അഭ്യർത്ഥനകളും ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികൾ തെരുവിലയേണ്ടി വന്നു. പലരും തെരുവിൽ തന്നെ മരിച്ചുവീണു. അവയിൽ പലതും വൈറസിന്റെ ഫലമല്ല എന്നതാണ് സത്യം. എല്ലാം മറച്ചുവയ്ക്കുന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലേക്കു പോലും ഈ വിഷയം കടന്നു കയറി.റെയിൽ‌വേ ട്രാക്കുകളിൽ‌ 16 പേർ‌. ഇക്കാലമത്രയും, പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ റെയിൽ‌വേയെ എന്തുകൊണ്ടാണ് ഈയവസരത്തിൽ പിൻവലിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സംവിധാനമാണ് ഇന്ത്യൻ റെയിൽ‌വേ, രണ്ട് കോടി ആളുകളെ ഏത് ദിവസവും ഇന്ത്യയുടെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശേഷിയുണ്ട് നമ്മുടെ റയിൽ സംവിധാനത്തിന്. ലോക്ക് ഡൗൺ കാലഘട്ടത്...