Wednesday, August 5

Month: July 2020

‘മോദിയുടെ ഇന്ത്യയിൽ മക്കാഡത്തെപ്പോലുള്ള ബാലികമാർക്ക് വിലയില്ല’ ; സാമ്പത്തികശാസ്ത്രജ്ഞ ജയതി ഘോഷ്
ദേശീയം, വാര്‍ത്ത

‘മോദിയുടെ ഇന്ത്യയിൽ മക്കാഡത്തെപ്പോലുള്ള ബാലികമാർക്ക് വിലയില്ല’ ; സാമ്പത്തികശാസ്ത്രജ്ഞ ജയതി ഘോഷ്

നരേന്ദ്ര മോദിയുടെ  ഇന്ത്യയിൽ പാവപ്പെട്ടവർക്ക് ഒരു വിലയുമില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞയും  സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ജയതി ഘോഷ്. കോവിഡ് ഭീകര വ്യാധി  കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്ചകൾക്കെതിരെ ജയതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.ദ ഗാർഡിയൻ ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തിലാണ് ജയതി  നിശിത വിമർശമുയർത്തിയത്. തെലങ്കാനയിലെ മുളക് പാടങ്ങളിൽ പണിയെടുക്കാനെത്തിയ ജംലൊ മക്കാഡം എന്ന 12 കാരി പെൺകുട്ടിയുടെ ദുരന്ത ജീവിതം തുറന്നുകാട്ടിയാണ് ജയതി മോദി സർക്കാരിനെ ആക്രമിച്ചത്. കേവലം  നാല് മണിക്കൂർ മാത്രം മുമ്പ് അറിയിച്ചുകൊണ്ട് മോദി സർക്കാർ നടപ്പാക്കിയ ലോക്ക്ഡൗണിന്റെ ഏറ്റവും വലിയ രക്തസാക്ഷിയാണ് മക്കാഡം എന്ന് ജയതി പറയുന്നു. ഛത്തീസ്ഗഡിൽനിന്നും ജോലിക്കെത്തിയ ബാലികയാണ് മക്കാഡം കോവിഡ് വ്യാപിച്ചതോടെ മാർച്ച് 24ന് രാത്രി എട്ടു മണിക്കാണ് പ്രധാനമന്ത്രി മോദി...
‘ഞാൻ ആർ എസ് എസ് ആയിരുന്നു’ ; എസ് രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ
കേരളം, ദേശീയം, വാര്‍ത്ത

‘ഞാൻ ആർ എസ് എസ് ആയിരുന്നു’ ; എസ് രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ

  ബാല്യകാലത്ത് താൻ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നുവെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ. സ്കൂൾ വിദ്യാഭ്യാസം തീരുന്നതുവരെ  താൻ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും 16-ാം വയസുമുതൽ ഭൗതികവാദത്തിലേക്ക് മാറ്റം സംഭവിച്ചു  എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.. കുറച്ചു കാലമായി എസ് രാമചന്ദ്രൻ പിള്ള പഴയ  ആർഎസ്എസ് കാരനാണെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണം ശക്തിപ്പെട്ടിരുന്നു. എസ് ആർ പി ഒരു കാലത്ത് ആർ എസ് എസിൽ പ്രവർത്തിച്ചിരുന്നുവെന്നും ശാഖാ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ശിക്ഷക് എന്ന സ്ഥാനം വഹിച്ചിരുന്നുവെന്നും ജന്മഭൂമിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു.. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം എന്ന വിശാല ആശയമാണ് സങ്കുചിതമായ ദേശീയ ബോധത്തേക്കാൾ മികച്ചതെന്ന് പിന്നീട് തനിക്ക് ബോധ്യപ്പെട്ടതെന്നും എസ്. രാമചന്ദ്രൻ പിള്ള പറയുന്നു. ഈയൊ...
ചരിത്രത്തിന്റെ തിരുത്തലും പുസ്തകത്തിന്റെ കടത്തലും രാജസ്ഥാനിൽ നിന്നും കാണാതാകുന്നത് ചരിത്രരേഖകളായുള്ള പുസ്തകങ്ങൾ
Featured News, ദേശീയം, രാഷ്ട്രീയം

ചരിത്രത്തിന്റെ തിരുത്തലും പുസ്തകത്തിന്റെ കടത്തലും രാജസ്ഥാനിൽ നിന്നും കാണാതാകുന്നത് ചരിത്രരേഖകളായുള്ള പുസ്തകങ്ങൾ

ഇന്ത്യയിലെ വലിയ ആർക്കൈവ് അക്കാദമിക്ക് ലൈബ്രറികൂടിയായ, രാജസ്ഥാനിലെ ജാല ലാവാർ ഗവൺമെന്റ് കോളേജിലെ ഭവാനി പർമാനന്ദ് ലൈബ്രറിയിൽ നിന്നും സുപ്രധാനമായ ചരിത്ര രേഖകൾ എന്ന് പറയാവുന്ന പല പുസ്തകങ്ങൾ നഷ്ടമാകുന്നതായി ഉത്തരേന്ത്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1911 ൽ രജപുത്ര രാജവംശജയായ രാജാ ഭവാനി സിംഗ് സ്ഥാപിച്ചതാണ് ഈ പുസ്തകശാല. സംസ്ഥാനത്തെ ദിവാനായിരുന്ന പരമാനന്ദ് ചതുർവേദിയുടെ പേരിലാണ് ലൈബ്രറി സ്ഥാപിതമായത്. പിന്നീട് 1946 ൽ ലൈബ്രറി കോളേജിന് കൈമാറുകയായിരുന്നു . വില പിടിപ്പുള്ളതും അപൂർവവുമായ പുസ്തകങ്ങളാണ് ഇപ്പോൾ കാണാതായതായികൊണ്ടിരിക്കുന്നത്. അന്വേഷണം ആരംഭിച്ച് പുസ്തകങ്ങൾ വീണ്ടെടുക്കണമെന്ന് പ്രാദേശിക ടൂറിസം വികസന സമിതി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകി. ആയിരത്തിലധികം പുസ്തകങ്ങൾ കാണാതായിട്ടുണ്ടെന്ന് ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കർ റിപ്പോർട്ടുചെയ്യുന്നു, ഇതിൽ 97 എണ്ണം ചരിത്ര പ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണ്. ബ...
ഗ്യാസ് ബിൽ ഗൂഗിൾ പേ വഴി അടയ്‌ക്കൂ, ഉറപ്പായ തുക സമ്മാനം നേടൂ
കേരളം, വാര്‍ത്ത, സാങ്കേതികം

ഗ്യാസ് ബിൽ ഗൂഗിൾ പേ വഴി അടയ്‌ക്കൂ, ഉറപ്പായ തുക സമ്മാനം നേടൂ

  ഗ്യാസ് ബിൽ ഇനി മുതൽ ഗൂഗിൾ പേ വഴി അടച്ചാൽ ഇൻവോയിസ് തുക മാത്രം നൽകിയാൽ മതി. ചിലയിടങ്ങളിൽ ഗ്യാസ് വണ്ടിക്കാർ അമിത തുക ഈടാക്കുന്നുവെന്ന പരാതി നിലനിന്നിരുന്നു. നിങ്ങളുടെ ബിൽ ജനറേറ്റ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് മൊബൈലിൽ ഇൻവോയിസ്, മെസേജ് ആയി ലഭിക്കുന്നതാണ്. ഈ തുക എത്രയാണോ അത് ഗൂഗിൾ പേ വഴി അടയ്ക്കുക. നിങ്ങൾ ഓൺലൈനായി അടച്ച ബില്ലിന്റെ വിവരങ്ങൾ നിങ്ങൾക്ക് രജിസ്റ്റേർഡ് മൊബൈലിൽ ലഭിക്കുന്നതായിരിയ്ക്കും. ഗൂഗിൾ പേ വഴി ബിൽ അടയ്ക്കുമ്പോൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഉറപ്പായ തുകയുടെ സമ്മാനങ്ങളുമാണ്.  10 രൂപ മുതൽ 500 രൂപ വരെ ലഭിയ്ക്കാനുള്ള അവസരമാണ് ഗൂഗിൾ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്.  ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,  നിങ്ങൾ ഒരു ഗൂഗിൾ പേ ഉപഭോക്താവ് അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിൾ പേ ഡൗൺലോഡ് ചെയ്യുക. ഇത് പൂർണ്ണമായും സുരക്ഷിതമായ ഇടപാടാണ്. നിങ്ങളുടെ ഗ്യാസ് പ...
‘നടന്‍‌ സുശാന്തിൻ്റെത് കൊലപാതകം’ ; ഡ്യൂപ്ലിക്കേറ്റ് താക്കോൽ അപ്രത്യക്ഷമായതെങ്ങനെ
ദേശീയം, വാര്‍ത്ത

‘നടന്‍‌ സുശാന്തിൻ്റെത് കൊലപാതകം’ ; ഡ്യൂപ്ലിക്കേറ്റ് താക്കോൽ അപ്രത്യക്ഷമായതെങ്ങനെ

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ വീണ്ടും വഴിത്തിരിവ്. നടൻ്റെ ആത്മഹത്യയുമായി ബ‌ന്ധപ്പെട്ട് സെൻസേഷണലായ നിരവധി വാർത്ത മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നിറയുകയാണ്. സുശാന്തിന്റെ കാമുകി ആയിരുന്ന നടി റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ അച്ഛന്‍ കെ കെ സിംഗ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടർന്ന് റിയ ഒളിവിൽ പോയി. നിലവിൽ മുംബൈ പോലീസിനൊപ്പം ബീഹാര്‍ പോലീസും കേസന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സുശാന്ത് സിംഗ് രാജ്പുതിന്റേത് കൊലപാതകം തന്നെയാണ് എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഇതിന് പിൻബലമായി ചില രേഖകളും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമി  സുശാന്തിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയും സംശയങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിട്ടുളളതാണ്. സുശാന്ത് കൊല്ലപ്പെട്ടതാണ് എന്ന് താന്‍ കരു...
അയോധ്യ ഭൂമിപൂജ നടത്താനിരുന്ന പൂജാരിക്കും സുരക്ഷസൈന്യത്തിലെ 15 പേർക്കും കോവിഡ്
കേരളം, വാര്‍ത്ത

അയോധ്യ ഭൂമിപൂജ നടത്താനിരുന്ന പൂജാരിക്കും സുരക്ഷസൈന്യത്തിലെ 15 പേർക്കും കോവിഡ്

  അയോധ്യ രാമ ക്ഷേത്ര നിര്‍മാണത്തിനു മുന്നോടിയായി നടക്കാനിരുന്ന ഭൂമിപൂജയ്ക്ക് പങ്കെടുക്കാനിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന്  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉത്ഘാടനം ചെയ്യുന്നത്. ഒപ്പം  ചടങ്ങില്‍ 50 വി.ഐ.പികളും പങ്കെടുക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളൊടേയാണ് പരിപാടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭൂമി പൂജ ചടങ്ങുകള്‍ സംപ്രേഷണം ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന ഉപാധികളാണ് യു.പി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഉത്തരവാദിത്തം ചാനലുകള്‍ക്കാണ്, വിവാദ ചര്‍ച്ചകള്‍ സംഘടിപ്പിക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയത്....
കേരളം, വാര്‍ത്ത, സിനിമ

നടൻ അനിൽ മുരളി അന്തരിച്ചു.

  നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സീരിയലുകളിലൂടെയാണ് അനിൽ അഭിനയത്തിലേക്കെത്തിയത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളിലാണ് അനില്‍ മുരളി മികച്ച പ്രകടനം കാഴ്ചവെച്ചത്. വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതൽ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി ജനിച്ചു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്. 1993ൽ പ്രദർശനത്തിനെത്തിയ വിനയൻ ഒരുക്കിയ കന്യാകുമാരിയിൽ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ...
നടൻ അശുതോഷ് ആത്മഹത്യ ചെയ്ത നിലയിൽ
ദേശീയം, വാര്‍ത്ത, സിനിമ

നടൻ അശുതോഷ് ആത്മഹത്യ ചെയ്ത നിലയിൽ

പ്രമുഖ മറാത്തി നടൻ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മുംബെ മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. 32 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ മുറിയിൽ പോയതായിരുന്നു. ഇന്ന് വ്യാഴാഴ്ച രാവിലെ  മരിച്ച നിലയിൽ കണ്ടെത്തുതുകയായിരുന്നു. മറാത്തി സിനിമകളിലെ മുൻനിര നായക നടനായിരുന്നു. കോവിഡ് വ്യാപനത്തിനുശേഷം അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഷൂട്ടിങ് നിർത്തി വച്ചതോടെ സാമ്പത്തിക പ്രശ്നങ്ങളും രൂക്ഷമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. നേരത്തെ പ്രമുഖ ഹോളിവുഡ് - ഹിന്ദി നടൻ സുശാന്ത് സിങ്  രജ്പുത് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു....
ഷിനിലാലിൻ്റെ ‘സമ്പർക്ക ക്രാന്തി’ക്ക് നൂറനാട് ഹനീഫ് പുരസ്കാരം
കേരളം, വാര്‍ത്ത, സാഹിത്യം

ഷിനിലാലിൻ്റെ ‘സമ്പർക്ക ക്രാന്തി’ക്ക് നൂറനാട് ഹനീഫ് പുരസ്കാരം

നോവലിസ്റ്റ് നൂറനാട് ഹനീഫിൻ്റെ സ്മരണാർഥം യുവ എഴുത്തുകാർക്കായി നൽകുന്ന പുരസ്കാരത്തിന് വി ഷിനിലാലിൻ്റെ സമ്പർക്ക ക്രാന്തി എന്ന നോവൽ അർഹമായി. 25052 രൂപയും പ്രശംസാപത്രവുമാണ് പുരസ്കാരമായി നൽകുന്നത്. ജോർജ് ഓണക്കൂർ, എം. ജി. കെ നായർ, ചവറ കെ എസ് പിള്ള എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. വി എം ദേവദാസ്, ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ, ഇ സന്തോഷ് കുമാർ, കെ ആർ മീര, സോണിയാ റഫീക്ക് തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ ഓഗസ്റ്റ് 5 ന് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം നൽകുമെന്ന് അനുസ്മരണസമിതി ചെയർമാൻ ചവറ കെ എസ് പിള്ള, കൺവീനർ അനിൽ കുമാർ, പി ആർ ഒ ആർ വിപിൻ ചന്ദ്രൻ എന്നിവർ അറിയിച്ചു....
‘സുശാന്തിൻ്റെ മരണം’ നടി റിയ ചക്രബർത്തിയെ കാണാനില്ല
ദേശീയം, വാര്‍ത്ത

‘സുശാന്തിൻ്റെ മരണം’ നടി റിയ ചക്രബർത്തിയെ കാണാനില്ല

  സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണത്തെത്തുടർന്ന് അന്വേഷണം നേരിടുന്ന നടി റിയ ചക്രബർത്തിയെ മുംബെെയിലെ വീട്ടിൽ നിന്ന് കാണാതായെന്ന് റിപ്പോർട്ടുകൾ. നടന്റെ പിതാവ് കെ.കെ സിങ് സുശാന്തിന്റെ കാമുകിയായിരുന്ന റിയക്കെതിരേ പാട്ന പോലീസിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. മുംബൈ ബാന്ദ്രയിലെ വസതിയിൽ ജൂൺ 14 നാണ് നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് സുശാന്തിൻ്റെ പിതാവ് കെ കെ സിങ് നടി റിയ ചക്രബർത്തിക്കെതിരെ പരാതി നൽകിയിരുന്നു. സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത് മുംബൈ പോലീസാണ്. . അവരിൽ നിന്ന് കേസിൻ്റെ ചുമതല ഏറ്റെടുക്കാനായി പാട്നയിൽ നിന്നുള്ള നാല് പോലീസ് ഉദ്യോ​ഗസ്ഥർ കഴിഞ്ഞ ദിവസം മുംബെെയിൽ എത്തിയിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് റിയയ്ക്ക് നോട്ടീസ് അയച്ചുവെങ്കിലും മറുപടി കിട്ടാത്തതിനെത്തുടർന്നാണ് പോലീസ...