Wednesday, October 21

Month: August 2020

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു
ദേശീയം, വാര്‍ത്ത

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു. 84 വയസായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രണബ് മുഖര്‍ജിയെ പ്രവേശിപ്പിച്ചത്. രാജ്യത്തിൻ്റെ 13ാമത് രാഷ്ട്രപതിയായിരുന്നു അദ്ദേഹം. 2012 മുതല്‍ ’17 വരെയാണ് രാഷ്ട്രപതിയായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ വിവിധ കാലഘട്ടങ്ങളിലായി ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ ചുമതലകള്‍ പ്രണബ് മുഖര്‍ജി വഹിച്ചിരുന്നു. 2019 ല്‍ രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം പ്രണബ് മുഖര്‍ജിക്ക് ലഭിച്ചിരുന്നു. 1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയില്‍ കമഡ കിങ്കര്‍ മുഖര്‍ജിയുടെയും രാജലക്ഷ്മിയുടെയും മകനായിട്ടായിരുന്നു പ്രണബ് മുഖര്‍ജിയുടെ ജനനം. മികച്ച പാർലമെൻ്റേറിയനാണ്. അഞ്ചുതവണ രാജ്യസഭയിലും മ...
‘പിഴയൊടുക്കും, പക്ഷെ കോടതി ദുർബലമായാൽ ഓരോ പൗരനെയും ബാധിക്കും’ ; ശക്തമായ സന്ദേശവുമായി ഭൂഷൺ
Featured News, ദേശീയം, വാര്‍ത്ത

‘പിഴയൊടുക്കും, പക്ഷെ കോടതി ദുർബലമായാൽ ഓരോ പൗരനെയും ബാധിക്കും’ ; ശക്തമായ സന്ദേശവുമായി ഭൂഷൺ

കോടതിയലക്ഷ്യക്കേസിൽ സുപ്രീം കോടതി ശിക്ഷിച്ച പിഴത്തുകയായ ഒരു രൂപ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ. പ്രസ്തുത വിവരം വാർത്താ സമ്മേളനത്തിൽ അറിയിച്ചതോടൊപ്പം  നീതിന്യായവ്യവസ്ഥയുടെ പരമോന്നത സ്ഥാനമായ സുപ്രീം കോടതിക്ക് ശക്തമായ സന്ദേശവും പ്രശാന്ത് ഭൂഷൺ നൽകി. സുപ്രീം കോടതിയോട് ബഹുമാനമാണ് പക്ഷെ ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുര്‍ബലമായാല്‍ ഓരോ പൗരനെയും ബാധിക്കും. പിഴശിക്ഷക്കെതിരെ പുനപരിശോധന ഹരജി നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തന്റെ ട്വീറ്റുകൾ സുപ്രീം കോടതിയെ അവഹേളിക്കാൻ താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സുപ്രീം കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണ് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെക്കെതിരെയുള്ള ട്വീറ്റിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. പ്രശാന്ത് ഭൂഷനെതിരെ ഒരു രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. ഒരു രൂപ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസം വരെ തടവും മൂന്ന് വര്‍ഷം വ...
കോടതിയലക്ഷ്യക്കേസിൽ ഒരു രൂപ ശിക്ഷ വിധിച്ചു ; ‘ഇതാ ഒരു രൂപ’യെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രശാന്ത് ഭൂഷൺ
ദേശീയം, വാര്‍ത്ത

കോടതിയലക്ഷ്യക്കേസിൽ ഒരു രൂപ ശിക്ഷ വിധിച്ചു ; ‘ഇതാ ഒരു രൂപ’യെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രശാന്ത് ഭൂഷൺ

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതിൻ്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. എന്നാൽ പിഴ അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. കൂടാതെ അഭിഭാഷകവൃത്തിയിൽ നിന്ന് മൂന്നു വർഷത്തെ വിലക്കും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തും. ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് പ്രശാന്ത്  ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നൽകിയിരുന്നു. പക്ഷെ മാപ്പ് പറയുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള അവഹേളനമായിരിക്കുമെന്നാണ് ഭൂഷൺ പറഞ്ഞത്. അതേസമയം കോടതിയലക്ഷ്യക്കേസില്‍ ശിക്ഷവിധിച്ച ശേഷം ആദ്യപ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നു. കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകന്‍ രാജീവ് ധവാന് നല...
കോവിഡിനെതിരായ പോരാട്ടത്തില്‍ യു എൻ പ്രശംസ എന്ന വ്യാജ ട്വിറ്റുമായി തൃണമൂൽ
CORONA, ദേശീയം

കോവിഡിനെതിരായ പോരാട്ടത്തില്‍ യു എൻ പ്രശംസ എന്ന വ്യാജ ട്വിറ്റുമായി തൃണമൂൽ

കോവിഡിനെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര ഏജന്‍സിയായ 'യുണൈറ്റഡ് നേഷന്‍ വേള്‍ഡ് പീസ് അസോസിയേഷന്റെ' (യുഎന്‍പിഡബ്ല്യുഎ) പ്രശംസ ലഭിച്ചുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് പങ്കുവച്ച ട്വീറ്റിന്റെ സത്യാവസ്ഥ പുറത്തതായിരിക്കുന്നു. . 'ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ' എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ ട്വീറ്റ് പങ്കുവെക്കപ്പെട്ടത്. മമതാ ബാനര്‍ജിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്വത്തിനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കും അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി അഭിമാനത്തോടെ അറിയിക്കുന്നതായി . ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎന്‍പിഡബ്ല്യുഎയില്‍ നിന്ന് തൊഴില്‍ മന്ത്രി നിര്‍മല്‍ മാജിയ്ക്ക് പ്രശംസാ പത്രം ലഭിച്ചു. എന്നും ട്വീറ്റില്‍ പറയുന്നു. യുണൈറ്റഡ് നേഷനുമായി ബന്ധപ്പെട്ട സംഘടനയാണ് തങ്ങളെന്ന് യുഎന്‍പിഡബ്ല്യുഎ കത്തില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്...
ഡി വൈ എഫ് ഐ ഇരട്ടക്കൊല ആസൂത്രിതം ; സി സി ടി വി ക്യാമറ തിരിച്ചുവെച്ചു
കേരളം, വാര്‍ത്ത

ഡി വൈ എഫ് ഐ ഇരട്ടക്കൊല ആസൂത്രിതം ; സി സി ടി വി ക്യാമറ തിരിച്ചുവെച്ചു

  തിരുവനന്തപുരം  വെഞ്ഞാറമൂട്ടിലെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം ആസൂത്രിതമെന്ന് സൂചന. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ച് വെച്ചിരുന്നതായി വ്യക്തമായി. കേസില്‍ ബെക്കും കത്തിയും കണ്ടെടുത്തു. അക്രമി സംഘം സഞ്ചരിച്ച രണ്ട് ബൈക്കുകളാണ് കണ്ടെടുത്തത്. വെഞ്ഞാറമൂട് മദപുരത്തെ സനല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ബൈക്കും കത്തിയും കണ്ടെടുത്തത്. സനല്‍ ഒളിവിലാണെന്നാണ് സൂചന. തിരുവോണ തലേന്ന് മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്നു ഇരുവരും. വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് ഇരുവരെയും കോൺഗ്രസ് ഗുണ്ടാസംഘം തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊല ആസൂത്രിതമായാണെന്ന് സൂചന. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സ്ഥലത്തെ സി.സി.ടി.വി...
ഒരു ഡിപ്ലോമാറ്റിക്ക് ഓണസങ്കല്പം
Featured News

ഒരു ഡിപ്ലോമാറ്റിക്ക് ഓണസങ്കല്പം

ആദ്യ മിത്തിക്കൽ നയതന്ത്ര പരാജയമായിരുന്നു മഹാബലിയുടെ കഥയെന്നു വേണമെങ്കിൽ പറയാം. ചെറിയവന്റെ മുൻപിൽ വലിയവൻ തലകുമ്പിട്ടുകൊണ്ടു ഭൂമിക്കടിയിലേക്ക് പോയ കഥ. ഇത്തരം കഥകളാണ് ഐഡിയോളജിയുടെയും ആത്മപരതയുടെയുമൊക്കെ ഉന്നതങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്നതെന്ന ചിന്തയാണ് വീണ്ടും വീണ്ടും പൊതു ഇടങ്ങളിൽ കടന്നു കൂടിക്കൊണ്ടിരിക്കുന്നത്. ഓണം അവശേഷിപ്പിക്കുന്ന ചിന്തയുടെ ഒരു രാഷ്ട്രീയവും ഇത് തന്നെ. ചില തെറ്റായ ശരികൾ നമ്മൾ ചില്ലിട്ടു ശൂക്ഷിക്കും അതിലൊന്നാണ് മഹാബലിയുടെ കഥയും. അതീവ ശക്തനും പ്രജാതത്പരനുമൊക്കെയായ ഒരു മനുഷ്യൻ എന്ത് കാരണം കൊണ്ടാണോ ഒരു കുറിയ മനുഷ്യന്റെ മുൻപിൽ തലകുമ്പിട്ടത് അത് തന്നെയാണ് പിന്നീട് കേരള ചരിത്രത്തിലെ ജാതി ശ്രേണിയുടെ പുനഃസൃഷ്ടിക്കുകാരണമായതെന്നു കരുതുന്നതാവും ശരി. ആടിത്തിമിർക്കുന്ന അസുരത എന്ന് പ്രയോഗിക്കുമ്പോൾ മറന്നു പോകുന്നത്.ഈ ബലി സങ്കൽപ്പമാണ്. നമ്മുടെ ഓർമ്മകളിൽ നിലനിൽക്കുന്ന, ഒരു ഭരണത്തി...
രാഷ്ട്രീയ വൈരാഗ്യത്തിന് അന്ത്യമില്ല ഓണരാവിൽ ; രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു
കേരളം, രാഷ്ട്രീയം

രാഷ്ട്രീയ വൈരാഗ്യത്തിന് അന്ത്യമില്ല ഓണരാവിൽ ; രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു

കോവിഡ് കാലത്ത് ആഘോഷത്തിന്റെ ചില അവശേഷിപ്പുകൾ മാത്രമായി മാറിയ തിരുവോണനാളിൽ ഏറെ വേദന ജനകമായ വാർത്തയാണ് പങ്കുവയ്ക്കുന്നത്. കേരത്തിന്റെ രാഷ്ട്രീയ കൊലപാതകത്തിന് അന്ത്യമായില്ല എന്ന സൂചന. കഴിഞ്ഞരാത്രി വെഞ്ഞാറമ്മൂട് തേമ്പാമ്മൂടിനടുത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു. വെമ്പായം സ്വദേശി മിതിലാജ് (30), ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മിതിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമാണ്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ഏതാനും നാളുകളായി സി.പി.എം. - കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജില്‍....
സ്കൂളുകൾ തുറക്കുന്നതിനെപ്പറ്റി സൂചന നൽകി മുഖ്യമന്ത്രി
കേരളം

സ്കൂളുകൾ തുറക്കുന്നതിനെപ്പറ്റി സൂചന നൽകി മുഖ്യമന്ത്രി

കൊറോണ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.. 2021 ജനുവരിയോടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നതെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്.. ഒരു വര്‍ഷത്തോളം വിദ്യാലയാന്തരീക്ഷത്തില്‍ നിന്ന് മാറിനിന്ന കുട്ടികള്‍ സ്കൂളിലെത്തുമ്പോൾ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.. നൂറു ദിവസത്തിനുള്ളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങുമെന്ന് 11400 സ്‌കൂളുകളില്‍ ഹൈ ടെക് ലാബുകള്‍ സജ്ജീകരിക്കുമെന്നും കൂട്ടിച്ചേർത്തു....
പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ പിൻവലിക്കണം ; ചീഫ് ജസ്റ്റിസിന് നിയമ വിദ്യാർഥികളുടെ തുറന്ന കത്ത്
ദേശീയം, വാര്‍ത്ത

പ്രശാന്ത് ഭൂഷണെതിരെയുള്ള ശിക്ഷ പിൻവലിക്കണം ; ചീഫ് ജസ്റ്റിസിന് നിയമ വിദ്യാർഥികളുടെ തുറന്ന കത്ത്

  പ്രശാന്ത് ഭൂഷണെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ കേസിലെ ശിക്ഷാ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്ക്കും ജഡ്ജ്മാര്‍ക്കും 122 ഓളം നിയമ വിദ്യാര്‍ത്ഥികളുടെ തുറന്ന കത്ത്. പ്രശാന്ത് ഭൂഷണെതിരെ നാളെ തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കാനിരിക്കെയാണ് ചീഫ് ജസ്റ്റീസിനും മറ്റു ന്യായാധിപന്മാർക്കും തുറന്ന കത്ത് എഴുതിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച വിമർശനങ്ങളിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിച്ചുകൊണ്ട് ജുഡീഷ്യറി മറുപടി നല്‍കേണ്ടതുണ്ടണ്ടെന്ന് വിദ്യാർഥികളുടെ കത്തില്‍ പറയുന്നു. നീതിയോടുള്ള സ്‌നേഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്ന വിമര്‍ശനത്തിന് നീതിപീഠം കോടതിയലക്ഷ്യം ചുമത്തരുതെന്നും കത്തില്‍ പറയുന്നു. സുതാര്യതയ്ക്കുവേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും മനുഷ്യാവകാശത്തിനുവേണ്ടിയും അഴിമതിക്കെതിരെയും കോടതികളില്‍ വര്‍ഷങ...
‘അനുവിന്റെ ആത്മഹത്യ’ ഉത്തരവാദിയല്ലെന്നു പി എസ് സി ;  പ്രതിഷേധം ശക്തമാകുന്നു 
കേരളം, വാര്‍ത്ത

‘അനുവിന്റെ ആത്മഹത്യ’ ഉത്തരവാദിയല്ലെന്നു പി എസ് സി ;  പ്രതിഷേധം ശക്തമാകുന്നു 

പി എസ് സി റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഉദ്യോഗാര്ഥി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൈ കഴുകി അധികൃതർ. സിവിൽ എക്സൈസ് ഓഫിസർ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പി.എസ്​.സി. ഏപ്രിൽ ഏഴാം തീയതി കാലാവധി അവസാനിക്കേണ്ട റാങ്ക് ലിസ്റ്റ് ജൂൺ 19 വരെ നീട്ടി നൽകിയതാണെന്ന് പി.എസ്.സി അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ 72 പേർക്ക് അഡ്വൈസ് മെമ്മോ നൽകിയതാണെന്നും അധികൃതർ അറിയിച്ചു. ഇതുവരെ ഈ തസ്തികയുടെ  റാങ്ക് ലിസ്റ്റിൽ  എല്ലാ വിഭാഗങ്ങളിൽനിന്നുമായി ആകെ 68 പേർക്ക് നിയമനം നൽകിയതായി പി എസ് സി വിശദീകരിക്കുന്നു. കീഴ്വഴക്കമനുസരിച്ചു യൂണിഫോം തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഒരു വർഷത്തിൽ കൂടുതൽ ദീർഘിപ്പിക്കാറില്ല. എന്നാൽ, കോവിഡ് സാഹചര്യത്തിലാണ് രണ്ടു മാസം കൂടി ദീർഘിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ജോലി ഇല്ലായ്​മ​ പ്രയാസം ...