അൺലോക്ക് 5, സ്കുളുകളും തിയേറ്ററുകളും ഒക്ടോബർ 15നു തുറക്കാമെന്ന് കേന്ദ്ര സർക്കാർ
കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അൺലോക്ക് 5 ന്റെ ഭാഗമായി ഒക്ടോബർ 15 മുതൽ സ്കൂളുകളും കോളേജുകളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. സംസ്ഥാന സർക്കാരുകൾക്ക് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാം. അതാത് പ്രദേശത്തെ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടിയാകണം ഇത്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ അൺലോക്ക് 5 ൻ്റെ ഭാഗമായിട്ടാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ
സിനിമാ തിയേറ്ററുകൾ 50 ശതമാനം സീറ്റുകളോടെ തുറക്കാനും നിർദ്ദേശമുണ്ട്.. ഒക്ടോബർ 15 മുതലാണ് സിനിമാ തിയേറ്ററുകൾ, കായിക താരങ്ങൾക്ക് പരീശിലനത്തിനായി സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ എന്നിവയ്ക്ക് അനുമതിയുള്ളത്.
പൊതുപരിപാടികൾക്ക് നിശ്ചിത എണ്ണം ആളുകളെ പങ്കെടുപ്പിക്കാം. സാമൂഹികം, കായികം, സാസ്കാരികം, മതം, രാഷ്ട്രീയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികൾക്ക് പരാമവധി 100 പേർക്കാണ് പങ്കെടുക്കാനുള്ള അനുമതി. നേരത്തെ തന്നെ ഇതിനുള്ള അനുമതിയുണ്ട്. ...