Wednesday, June 23

Month: September 2020

കൊലപാതക രാഷ്ട്രീയം: നിഷമാർ പറയാതെ പോകുന്നത്
Featured News, കേരളം

കൊലപാതക രാഷ്ട്രീയം: നിഷമാർ പറയാതെ പോകുന്നത്

കൊലപാതക രാഷ്ട്രീയം: നിഷമാർ പറയാതെ പോകുന്നത് ആർ.സുരേഷ് കുമാർ കൊലപാതക രാഷ്ട്രീയം മാധ്യമങ്ങളിൽ ചർച്ചയാവുമ്പോൾ അത്തരം ചർച്ചകളും വിവാദങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. ചില അവതാരകരുടെ സമീപനത്തെക്കുറിച്ച് രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അതിനെക്കുറിച്ച് ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ഒരുവിലയിരുത്തലാണിത്. ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവഹാനിയുണ്ടായിട്ടും അഹിംസാ മാർഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നത് ഒന്നാമത്തെ നുണ. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അഹിംസാപാർട്ടിയാണെന്നും അവർ സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളാണെന്നും പ്രചരിപ്പിക്കുന്നത് അതിലും വലിയ നുണ. 1937ൽ പ്രവിശ്യകളിൽ അധികാരത്തിൽ വന്നശേഷം ഭരണാധികാരമുപയോഗിച്ചും നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ അവിടങ്ങളിലെ ഭരണ- ബൂർഷ്വാ വിഭാഗങ്ങൾക്ക് പിന്തുണ നൽകിയും അടിസ്ഥാന വർഗക്കാരൻ്റെ അവകാശങ്ങളെയും സമരങ്ങളെയും ചോരയിൽ മുക്കികൊന്ന...
ഇന്ത്യൻ ജയിലുകളിൽ അനുപാതികമല്ലാത്തവിധം ദളിതർ ആദിവാസികൾ മുസ്ലിമുകൾ എൻ‌സി‌ആർ‌ബി റിപ്പോർട്ട്
Featured News, ദേശീയം

ഇന്ത്യൻ ജയിലുകളിൽ അനുപാതികമല്ലാത്തവിധം ദളിതർ ആദിവാസികൾ മുസ്ലിമുകൾ എൻ‌സി‌ആർ‌ബി റിപ്പോർട്ട്

ഇന്ത്യൻ ജയിലുകളെക്കുറിച്ച് നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ (എൻ‌സി‌ആർ‌ബി) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റ ചില ആശങ്കകൾ ഉയർത്തുന്നതാണ്. ദലിതർ, ആദിവാസി, മുസ്ലീങ്ങൾ എന്നിവരുടെ ഇന്ത്യയിലെ മൊത്തം ജനസംഖ്യ അനുപാതവുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുപാതികമല്ലാത്ത സംഖ്യ ജയിലിൽ കഴിയുന്നുവെന്നാണ് ഡേറ്റ കാണിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 21.7 ശതമാനം അന്തേവാസികൾ ശിക്ഷിക്കപെട്ടും 21 ശതമാനം വിചാരണകാത്തും പട്ടികവർഗത്തിൽ നിന്നുള്ള 13.6% പേർ ശിക്ഷിക്കപ്പെടും 10.5% വിചാരണത്തടവിലും മുസ്‌ലിംകൾ, 16.6 ശതമാനം ശിക്ഷയേറ്റുവാങ്ങിയും 18.7 ശതമാനം വിചാരണ കാത്തും കഴിയുന്നതായാണ് വെളിപ്പെടുത്തൽ ജയിലിലെ ജനസംഖ്യാപരമായ കണക്കു പൊതു സമൂഹത്തിലെ ജനസംഖ്യാപരമായ സമൂഹത്തിന്റെ പ്രതിഫലനമായിരിക്കണമെന്നില്ലെങ്കിലും, എൻ‌സി‌ആർ‌ബി ഡാറ്റ ഇന്ത്യയെക്കുറിച്ചുള്ള ആഴത്തിലുള്ള സാമൂഹ്യശാസ്ത്രപരമായ ചിലകാര്യങ്ങളിലേക്കു കൊണ്ടുപോകുന്നു - ഈ ...