Wednesday, June 23

Month: September 2020

ഗർഭിണിയായ ജാമിയ വിദ്യാർഥിനി സഫൂറയെ ട്രോളിയതിനെതിരെ വനിത കമ്മീഷൻ നടപടിയുമായി രംഗത്ത്
ദേശീയം, വാര്‍ത്ത

ഗർഭിണിയായ ജാമിയ വിദ്യാർഥിനി സഫൂറയെ ട്രോളിയതിനെതിരെ വനിത കമ്മീഷൻ നടപടിയുമായി രംഗത്ത്

  ഡൽഹി കലാപത്തിൽ കുറ്റാരോപിതയായി  അറസ്റ്റിലായ ജാമിയ മിലിയ സർവകലാശാല വിദ്യാർഥിനി സഫൂറ സർഗറിനെ അധിക്ഷേപിച്ചുള്ള ട്രോളുകളിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ. നീചമായ ഭാഷയിൽ ഗർഭിണിയായ യുവതിയെയും ഗർഭസ്ഥ ശിശുവിനെയും  അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്രോളുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പോലീസിന്  അടിയന്തിരപ്രാധാന്യമുള്ള നോട്ടിസ് അയച്ചു. കുറ്റവാളിയെന്ന് തീർപ്പ് കല്പിച്ചിട്ടില്ലാത്ത ഒരു വനിതയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. സഫൂറ സർഗർ ഇപ്പോൾ ജയിലിനുള്ളിലാണ്. അവർ കുറ്റവാളിയാണോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്.  ഒരു ഗർഭിണിയെ  അപകീർത്തിപ്പെടുത്തുന്ന ട്രോളുകൾ പ്രചരിപ്പിക്കുന്നത് തീർത്തും ലജ്ജാകരമാണ്. ഈ ട്രോളുകൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡൽഹി പോലീസിന്റെ സൈബർ സെല്ലിന് നോട്ടീസ് നൽകിയിട്ടുണ...
മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ
Culture, Featured News, കവണി, കവിത, നവപക്ഷം, സാഹിത്യം

മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ

  കവണി മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ കോവിഡ് 19 എന്ന ഈ മഹാമാരി അനന്തമായി നീളുകയാണോ? പകരുന്ന വ്യാധിയായതിനാൽ സാമൂഹിക അകലം പാലിക്കാൻ ഓരോ മനുഷ്യനും കടമയുണ്ട്. സാമൂഹിക ജീവിയായ മനുഷ്യർക്ക് ഈ ഒറ്റപ്പെട്ട ജീവിതം സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകാന്തതയുടെ ഉപാസകരാണ് കവികളെങ്കിലും അവരുടെ ഏകാന്തത വാസ്തവത്തിൽ കൂട്ടാന്തതയെ പോഷിപ്പിക്കാനാണ്. സമൂഹത്തിലെ വിഷം ഭുജിക്കാനാണ് അവർ ഏകാന്തരാകുന്നത്. കാകോളം ഉള്ളിലേക്കെടുത്ത് സമൂഹത്തെ പരിശുദ്ധമാക്കുന്ന കവിക്കറകണ്ടൻ താളത്തിൻ്റെ ലയത്തിൻ്റെ നൃത്തത്തിൻ്റെ ശോഭ പുറത്തേക്കൊഴുക്കുന്നു. മഹാമാരിക്കു മുമ്പ് എസ്. ജോസഫ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറേ നാളായി ജോസഫ് ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുന്നുണ്ട്. കാവ്യകലയെക്കുറിച്ച്, ചിത്രകലയെക്കുറിച്ച് ,ശില്പകലയെക്കുറിച്ച് കവി എഴുതിപ്പോരുന്നു. നല്ല കുറിപ്പുകളാണ് അവ. ലളിതമായ എഴുത്ത്. മനുഷ്യനെ പല ...
വി മുരളീധരൻ്റെ നിയമലംഘനം വിവാദമാകുന്നു ; ‘ബി ജെ പി പ്രവർത്തകയ്ക്ക് നയതന്ത്ര പാസ്പോർട്ട് നൽകി അബുദാബി സമ്മേളനത്തിൽ പങ്കെടുപ്പിച്ചു’
കേരളം, ദേശീയം, വാര്‍ത്ത

വി മുരളീധരൻ്റെ നിയമലംഘനം വിവാദമാകുന്നു ; ‘ബി ജെ പി പ്രവർത്തകയ്ക്ക് നയതന്ത്ര പാസ്പോർട്ട് നൽകി അബുദാബി സമ്മേളനത്തിൽ പങ്കെടുപ്പിച്ചു’

  കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ അബുദാബി സന്ദർശനത്തിൽ ഗുരുതരമായ പ്രോട്ടോകോൾ - നിയമ ലംഘനങ്ങൾ നടന്നതായി പരാതി. കൊച്ചിയിലെ പ്രമുഖ ബി ജെ പി പ്രവർത്തകയ്ക്ക് നിയമവിരുദ്ധമായി നയതന്ത്ര പാസ്പോർട്ട് നൽകി ഔദ്യോഗിക സംഘാംഗമാക്കി ആൾമാറാട്ടം നടത്തി ഔദ്യോഗിക പരിപാടിയിൽ പങ്കെടുപ്പിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. യു എ ഇ യിൽ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാൻ മുരളീധരൻ നടത്തിയ യാത്രയാണ് വിവാദമായിരിക്കുന്നത്. 2019 നവംബറിൽ അബുദാബിയിൽ വെച്ചു നടന്ന ഇന്ത്യൻ ഓഷിയൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിലാണ് മന്ത്രി പ്രോട്ടോകോൾ ലംഘിച്ചത്. ഔദ്യോഗിക സംഘത്തിൽ പെടാത്ത വ്യക്തിയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുപ്പിച്ചത് നഗ്നമായ പ്രോട്ടോകോൾ ലംഘനമാണെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് സലിം മടവൂർ പറഞ്ഞു. . കൊച്ചിയിലെ പി.ആർ ടീമിന്റെ മാനേജരായ യുവതിയുമൊത്താണ് മുരളീധരൻ സമ്മേളനത്തിൽ  പങ്കെടുത്തത്. രാജ്യത്തെ പ്രതിന...
‘ഞരമ്പുരോഗത്തിനു മരുന്നുമായി സ്ത്രീകൾ’ ; നടൻ ജോയ് മാത്യുവിൻ്റെ അഭിനന്ദനം
കേരളം, വാര്‍ത്ത

‘ഞരമ്പുരോഗത്തിനു മരുന്നുമായി സ്ത്രീകൾ’ ; നടൻ ജോയ് മാത്യുവിൻ്റെ അഭിനന്ദനം

  യുട്യൂബിലൂടെ പതിവായി  സ്ത്രീവിരുദ്ധപരാമർശം നടത്തിയയാളെ 'കൈകാര്യം' ചെയ്തതിന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും അഭിനന്ദനവുമായി നടൻ ജോയ് മാത്യു. പരാതി നൽകിയിട്ടും നിയമം കണ്ണും പൂട്ടിയിരിക്കുന്നതുകൊണ്ടാണ് ജനം ശിക്ഷ നടപ്പാക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു. ഞരമ്പുരോഗം കലശലാവുമ്പോൾ സ്ത്രീകൾക്കെതിരെ ആഭാസവും അധിക്ഷേപവും പ്രചരിപ്പിച്ച വിജയ് പി നായരെ വിചാരണ ചെയ്ത ഫെമിനിസ്റ്റുകളുടെ  നടപടിയെ അഭിനന്ദിച്ചുകൊണ്ട് ജോയ് മാത്യൂ ഫെയ്സ് ബുക്കിലെഴുതി. ജോയ് മാത്യുവിൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഞരമ്പ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകൾ. ------------------------------------ചുട്ടപെട ,കരിഓയിൽ പ്രയോഗം,മാപ്പുപറയിക്കൽ തുടങ്ങിയവയാണ് ഇപ്പോൾ കൊടുക്കുന്ന മരുന്നുകൾ , രോഗം കലശലാവുമ്പോൾ അതിനനുസരിച്ച മരുന്നും നൽകപ്പെടും എന്ന് കരുതാം . അധികാരത്തിലിരിക്കുന്നവരെക്കുറിച്ചു സമൂഹമാധ...
മോദി “എന്റെ മകൻ” ആണെന്നും ക്ഷണിച്ചാൽ അദ്ദേഹത്തെ കാണുന്നതിൽ സന്തോഷമുണ്ടെന്നും  ബിൽക്കിസ്
CORONA, Featured News, ദേശീയം, രാഷ്ട്രീയം

മോദി “എന്റെ മകൻ” ആണെന്നും ക്ഷണിച്ചാൽ അദ്ദേഹത്തെ കാണുന്നതിൽ സന്തോഷമുണ്ടെന്നും ബിൽക്കിസ്

ടൈം മാസികയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്ത ലേഖനത്തിൽ ജേണലിസ്റ്റും എഴുത്തുകാരിയുമായ റാണ അയ്യൂബ് പറയുന്നത് , “ഒരു കൈയ്യിൽ പ്രാർത്ഥനാ മുത്തുകളും മറുവശത്ത് ദേശീയ പതാകയുമുള്ള ബിൽകിസ് ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറി..ഭൂരിപക്ഷ രാഷ്ട്രീയം സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശബ്ദങ്ങൾ ആസൂത്രിതമായി മുക്കിക്കൊല്ലുന്ന ഒരു രാജ്യത്ത് ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറി'' എന്നാണ്. അതിശൈത്യം നിറയുന്ന ഡൽഹിലെ രാവുകളും പകലുകളും ഈ എണ്പത്തിരണ്ടുകാരി മുഖത്ത് പുഞ്ചിരിയുമായി അവരോടൊപ്പം ഉണ്ടായിരുന്നു. രജ്യത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തോടൊപ്പം. അതുകൊണ്ടുതന്നെയാവാം “ഷഹീൻ ബാഗിന്റെ മുത്തശ്ശിയെന്ന ” എന്ന് വിളിച്ച ബിൽക്കിസിനെ ടൈമാഗസിൻ “2020 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ” പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ, ഷഹീൻ ബാഗ് കുത്തിയിരിപ്പ് സമരം രാജ്യത്തുടനീളം സമാനമായ പ...
‘അശ്ശീലവീഡിയോയും പരസ്യ വിചാരണയും’ ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് ; വീഡിയോ
കേരളം, വാര്‍ത്ത

‘അശ്ശീലവീഡിയോയും പരസ്യ വിചാരണയും’ ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് ; വീഡിയോ

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം യൂട്യൂബിലൂടെ നടത്തിയ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെയും വിജയ് പി. നായര്‍ക്കെതിരെയും കേസ്. തന്നെ കയ്യേറ്റം ചെയ്തതിനെതിരെ വിജയ് നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. വിജയ് പി നായരുടെ പരാതിയിൽ ആക്ടിവിസ്റ്റുകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. എന്നാൽ തനിക്ക് പരാതിയില്ലെന്നും താന്‍ ചെയ്ത തെറ്റ് മനസിലായെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഇയാള്‍ മാധ്യമങ്ങളോടും സംഭവ സമയം സ്ഥലത്തെത്തിയ പൊലീസിനോടും ആദ്യം പറഞ്ഞിരുന്നത്. സ്ത്രീകളെ യു ട്യൂബിലൂടെ അപമാനിച്ചെന്ന കുറ്റം ചുമത്തി വിജയ് പി. നായര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഭാ...
ബി ജെ പിയിലെത്തിയ  അബ്ദുള്ളക്കുട്ടിയ്ക്കും ടോം വടക്കനും ദേശീയപദവി
Uncategorized

ബി ജെ പിയിലെത്തിയ അബ്ദുള്ളക്കുട്ടിയ്ക്കും ടോം വടക്കനും ദേശീയപദവി

കോൺഗ്രസിൽ നിന്ന് ബി ജെ പിയിലേക്ക് ചേക്കേറിയ നേതാക്കൾക്ക് ദേശീയ പദവി. നിലവിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി. അബ്​ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായും നേരത്തേ കോൺഗ്രസ് ​വിട്ട്​ ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു. ഇന്ന് പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ചു 12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട്​ ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന്​ ജോയിൻറ്​ ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ്​ ട്രഷറർ, സെൻട്രൽ ഓഫിസ്​ സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്​.സി മോർച്ച, എസ്​.ടി. മോർച്ച, ​ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച്​ വക്താക്കളെയുമാണ്​ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ നിയമിച്ചത്. ബി.എൽ. സന്തോഷ്​ (ഡൽഹി) ആണ് സംഘടന ചുമതലയുള്ള​ ദേശീയ ജനറൽ സെക്രട്ടറി. മറ്റു ഉപാധ്യക്ഷന്മാർ : രഘുബർദാസ്, അന്നപൂർണ ദേവി​( ജാർഖ...
‘ശശി തരൂരിന്റെ പുസ്തകം വായിച്ചതാണ് പ്രധാനകുറ്റകൃത്യം’ ; ഷാർജീൽ ഇമാമിനെതിരെ വിചിത്രകുറ്റപത്രം
ദേശീയം, വാര്‍ത്ത

‘ശശി തരൂരിന്റെ പുസ്തകം വായിച്ചതാണ് പ്രധാനകുറ്റകൃത്യം’ ; ഷാർജീൽ ഇമാമിനെതിരെ വിചിത്രകുറ്റപത്രം

വിദ്യാർത്ഥിയായ ഷാർജീൽ ഇമാമിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രാധാന്യമുള്ളത് ശശി തരൂർ പുസ്തകവും ഗവേഷണപ്രബന്ധവും. പൗരത്വനിയമഭേദഗതിക്കെതിരെ പ്രസംഗിച്ച ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെയാണ് പുസ്തകം വായിച്ചതിലൂടെ കുറ്റം ചെയ്തതായി ദില്ലി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദില്ലിയിൽ നടന്ന പൗരത്വ നിയമവിരുദ്ധസമരത്തിന്റെ നേതാവും ജെ.എന്‍.യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ജനുവരി 28 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബീഹാറില്‍ നിന്നാണ് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത് ഇന്ത്യ വിഭജനകാലത്തെ പലായനവും അതിക്രമവും, അതെ കാലഘട്ടത്തിൽ ബീഹാറില്‍ മുസ്‌ലിങ്ങള്‍ക്ക് നേരേയുള്ള ആക്രമണവും ചേർന്നുള്ള എം.ഫില്‍ ഗവേഷണപ്രബന്ധമാണ് പോലീസ് ഷാർജീലിനെതിരായ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നടന്ന വിവിധ സംഘടിത ആക്രമണങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് പൊലീസ് ആരോപി...
ചരിത്രത്തെ കാവിയിൽ മുക്കാനായി 16 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി ; എതിർപ്പുമായി ചരിത്രഗവേഷകർ
Culture, Featured News, Uncategorized, ദേശീയം, രാഷ്ട്രീയം, സ്ത്രീപക്ഷം

ചരിത്രത്തെ കാവിയിൽ മുക്കാനായി 16 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി ; എതിർപ്പുമായി ചരിത്രഗവേഷകർ

ഇന്ത്യൻ സംസ്കാരം നിർവചിക്കാനും പഠിക്കാനുമായി കേന്ദ്ര സർക്കാർ 16 അംഗങ്ങളുള്ള ഒരു കമ്മറ്റിയെ ചുമതലയേൽപ്പിച്ചതായി സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിക്കുന്നു. 12,000 വർഷത്തിലേറെയായി നിലനിൽക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കാനാണ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകതയെന്തെന്നാൽ ഈ സമിതിയിൽ ''വനിതാ അംഗങ്ങളില്ല, തെക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളില്ല .കൂടാതെ, ദലിത്, ഹിന്ദു ഇതര വിഷയങ്ങളിൽ പഠനങ്ങൾ നടത്തിയ പണ്ഡിതന്മാരും ഇല്ലെന്ന്  ചരിത്രകാരി മാളവികാ ബിന്നി പറയുന്നു.മാത്രമല്ല ദേശീയ നയരൂപീകരണത്തിൽ ചരിത്രം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ചില വിഭാഗങ്ങളെ ഒഴിവാക്കുന്നത് അനാരോഗ്യകരമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.അതുകൊണ്ടുതന്നെ ഇത് ബ്രിട്ടീഷ് കാലത്ത്, ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാനും ശുപാർശ ചെയ്യാനും പുറപ്പെട്ട ഓൾ-...
സംഗീതത്തിൻ്റെ ചിട്ടവട്ട പരിശീലനം ലഭിക്കാത്തതിലുള്ള ആനന്ദമായിരുന്നു എസ് പി ബി യുടെ പാട്ടുകൾ
Featured News, കല, വാര്‍ത്ത, സിനിമ

സംഗീതത്തിൻ്റെ ചിട്ടവട്ട പരിശീലനം ലഭിക്കാത്തതിലുള്ള ആനന്ദമായിരുന്നു എസ് പി ബി യുടെ പാട്ടുകൾ

ശങ്കരാഭരണം എന്ന സിനിമയിലെ ഉച്ചസ്ഥായിയിലുള്ള ആ ആലാപനത്തിലൂടെയാണ് എസ്.പി.ബാലസുബ്രഹ്മണ്യം എന്ന ഗായകനെ ആദ്യമായി കേൾക്കുന്നത്. അതിനു മുമ്പേ അദ്ദേഹം മലയാളമുൾപ്പടെയുള്ള ഭാഷകളിൽ പാടിയിരുന്നെങ്കിലും പരിമിതമായ അറിവ് യേശുദാസ് ജയചന്ദ്രൻ എന്നീ ആൺ ശബ്ദങ്ങളിൽ മാത്രമൊതുങ്ങിപ്പോയിരുന്നു.അറുപത്തിയൊൻപതിൽ തന്നെ അദ്ദേഹം പാടിയ മലയാള ഗാനം ഏറെ നാൾ കഴിഞ്ഞാണ് ശ്രദ്ധിക്കുന്നത്. "ഈ കടലും മറുകടലും". പാട്ടിനെ വിലയിരുത്തുന്നത് ഇപ്പോൾ ശാസ്ത്രിയതയുടെ പിൻബലത്തിലായതിനാൽ അതിലേക്കു കടക്കുന്നില്ല. എന്നാലും അതിസുന്ദരമായ ഒരു അഗാധത ആ ശബ്ദത്തിൽ ദർശിക്കാൻ കഴിഞ്ഞു. പിന്നെ തിരയലായിരുന്നു. എസ്. പി. ബി യുടെ പാട്ടുകൾ... കുറച്ചു നാൾ കഴിഞ്ഞപ്പോൾ കമൽ ഹസൻ ആടി തിമിർത്ത സാഗരസംഗമം എത്തുന്നു. മലയാളം മൊഴി മാറ്റം ശ്രീകുമാരൻ തമ്പിസറിലൂടെ തമിഴിനെ വെല്ലുന്ന ത്രില്ലിൽ എസ്.പി.ബി. തകർത്തു പാടി. "നടന വിനോദം നാട്യവിലാസം". അതോടൊപ്പം ഹിന്ദിയിൽ ഏക് ദു...