ഞാനൊരിക്കലും ലൂസറാകില്ല, ആത്മ വിശ്വാസമായിരുന്നു കോണറി ; വി കെ അജിത്കുമാർ എഴുതുന്നു
സ്കോട്ടിഷ് ചലച്ചിത്ര ഇതിഹാസം എന്ന് തന്നെ പറയാം സീൻ കോണറി, വ്യവസായ സിനിമയുടെ ഏറ്റവും വലിയ മുഖമായിരുന്ന ജെയിംസ് ബോണ്ടായി നാല് പതിറ്റാണ്ടായി വെള്ളിത്തിരയിൽ ആധിപത്യം പുലർത്തിയ താരം. സീൻ കോണറി ഒടുവിൽ ഗംഭീര നടനുള്ള അക്കാദമി അവാർഡുകൂടി കരസ്ഥമാക്കിയെന്നും ഓർക്കുക.
എഡിൻബർഗിലെ ചേരികളിൽ ദാരിദ്ര്യത്തിന്റെ രുചിയറിഞ്ഞു വളർന്ന കോണറി, ബോഡി ബിൽഡിംഗ് ഹോബിയായി കണ്ട കോണറി, ജീവിത വഴിയിലെവിടെയോ ശവപ്പെട്ടി പോളിഷർ ആയി മാറി , പാൽക്കാരനായി മാറി , ലൈഫ് ഗാർഡ് ആയി മാറി. ഒടുവിൽ കോരിത്തരിപ്പിക്കുന്ന . ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിന്റെ ഉടമയായി മാറി. ഇയാൻ ഫ്ലെമിംഗ് ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ചത് കോണറിയെ കണ്ടാണോ എന്ന് തോന്നി. “ഡോ. നോ ”(1962 ) ൽ.
ഇത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ വളർച്ചയായിരുന്നു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറിൽ, മിസ്റ്റർ കോണറി ഒരു സ്ക്രീൻ മാഗ്നെറ്റിസമാണ് വികസിപ്പിച്ചെടുത്...