Wednesday, June 23

Month: October 2020

മുഖ്യമന്ത്രി പ്രതിരോധത്തിലാകുമ്പോൾ ; രഘുനന്ദനൻ എഴുതുന്നു
Featured News, കേരളം, രാഷ്ട്രീയം

മുഖ്യമന്ത്രി പ്രതിരോധത്തിലാകുമ്പോൾ ; രഘുനന്ദനൻ എഴുതുന്നു

സ്പ്രിംഗ്‌ളര്‍ മുതല്‍ ബെവ്‌കോ ആപ്പ് വരെ പിണറായി സർക്കാരിനെതിരെ കത്തിപ്പടര്‍ന്ന വിവാദങ്ങളിലെല്ലാം കേന്ദ്രബിന്ദു ഒരാളായിരുന്നു. അത് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കര്‍ തന്നെ. ഇടതുപക്ഷ മുന്നണി സർക്കാരിന് നേരെ ഉയർന്ന ആരോപണങ്ങൾ മറ്റു വകുപ്പുകൾക്കുപരി ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ആയതു മുന്നണിയെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തൻ എന്ന് പലരും പറഞ്ഞ ശിവശങ്കറിന് നേരെ. സ്പ്രിംഗ്ലർ, ബെവ്‌ കോ ആപ്പ് പ്രതിസന്ധിയിൽ ശിവശങ്കരന് രക്ഷാകവചം തീർത്ത പിണറായി വിജയൻ പക്ഷെ സ്വർണ്ണ കടത്തുകേസ് വന്നപ്പോൾ തന്നെ ശിവശങ്കരനെ നീക്കം ചെയ്തത് ഒരു വിധത്തിൽ പ്രതിരോധത്തിന്റെ ആക്കം കുറച്ചുവെന്നു വേണം കരുതാൻ. മാത്രമല്ല എത്ര ഉന്നതനായാലും അറസ്റ്റു ചെയ്യപ്പെടട്ടെ എന്നതരത്തിൽ തീരുമാനമെടുക്കുകയും കേന്ദ്ര ...
മുട്ടത്തു വർക്കിയുടെ രാത്രി ; കെ രാജേഷ് കുമാർ എഴുതുന്നു
Featured News, കവണി

മുട്ടത്തു വർക്കിയുടെ രാത്രി ; കെ രാജേഷ് കുമാർ എഴുതുന്നു

കവണി മുട്ടത്തു വർക്കിയുടെ രാത്രി വിനു ഏബ്രഹാം മുട്ടത്തു വർക്കിയെക്കുറിച്ചെഴുതിയ 'രാത്രികളുടെ രാത്രി ' എന്ന കഥയ്ക്ക് ചില പുതുമകളുണ്ട്. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ സാഹിത്യകാരന്മാരെ കഥയ്ക്കും കവിതയ്ക്കും വിഷയമാക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല എന്നോർത്തു കൊണ്ടു തന്നെയാണ് ആദ്യവാചകം എഴുതിയത്. വളരെ റിയലിസ്റ്റിക്കായി കഥ പറഞ്ഞുകൊണ്ട് മുട്ടത്തു വർക്കിയുടെ സാഹിത്യ ജീവിതത്തിലെ തിളക്കമുള്ള ഒരു ഏട് വിനു ഏബ്രഹാം തുറന്നു കാട്ടുന്നു. പൈങ്കിളി സാഹിത്യത്തിൻ്റെ തലതൊട്ടപ്പനായിരുന്ന വർക്കിയുടെ നോവലുകൾക്ക് ഒരു കാലത്ത് മധുര നാരങ്ങായേക്കാൾ പ്രിയമായിരുന്നു. ഖസാക്കിലെ രവിയുടെ പക്കൽ ഉള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ മുട്ടത്തു വർക്കിയുമുണ്ടായിരുന്നല്ലോ. അതോർക്കുമ്പോൾ നിങ്ങൾക്കു ചിരി വരുന്നുണ്ടല്ലേ. അങ്ങനെ ചിരിച്ചു തള്ളേണ്ട ഒന്നല്ല സാഹിത്യത്തിലെ പൈങ്കിളിക്കാലം. വർക്കിയുടെ പൈങ്കിളികൾ മലയാള സാഹി...
ബിഹാറിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്
രാഷ്ട്രീയം, വാര്‍ത്ത

ബിഹാറിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്

ഇന്ന് ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും.71 നിയമസഭ സീറ്റുകളിലേക്കായി 1066 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഏകദേശം രണ്ട് കോടിയിലധികം വോട്ടർമാരാണ് പോളിങ്ങ് ബൂത്തിലെത്തുന്നത്. ആര്‍ജെഡി 42 സീറ്റുകളിലും ജെഡിയു 41 സീറ്റുകളിലും ബിജെപി 29 ലും കോണ്‍ഗ്രസ് 21 ലും എല്‍ജെപി 41 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒരു സഖ്യത്തിന്റെയും ഭാഗമാകാതെ എൻഡിഎ വിട്ട ചിരാഗ് പസ്വാൻ നയിക്കുന്ന എൽജെപി മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളുമാണ് പ്രതിപക്ഷം ചർച്ചയാക്കിയത്. ബദലായി അയോധ്യയിലെ രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ് വിഷയം എന്നിവയായിരുന്നു ബിജെപി ജനങ്ങളുടെ ചർച്ചയ്ക്കു വിട്ടത്.കൊവിഡിന്റെ പശ്ചാത്തലത്തിലും ശക്തമായ പ്രചരണങ്ങളാണ് ആദ്യഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉ...
‘വിദ്വേഷ പ്രസംഗ വിവാദം’ ഫേസ് ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് രാജിവെച്ചു ; ബി ജെ പിയിലേക്കെന്നു   സൂചന
ദേശീയം, വാര്‍ത്ത

‘വിദ്വേഷ പ്രസംഗ വിവാദം’ ഫേസ് ബുക്ക് പോളിസി ഡയറക്ടർ അങ്കി ദാസ് രാജിവെച്ചു ; ബി ജെ പിയിലേക്കെന്നു സൂചന

ഫേസ്ബുക് ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറക്ടര്‍ അങ്കി ദാസ് രാജിവച്ചു . ഫേസ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുകളുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ അങ്കി ദാസിനെതിരെ ബി ജെ പി അനുകൂല നിലപാടെന്ന ഗൗരവമായ  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അങ്കി ദാസിന്റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഫേസ് ബുക്കിൽ  ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഫേസ്ബുക്ക് ഇന്ത്യ മേധാവികള്‍ വീഴ്ച വരുത്തിയെന്ന വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതേസമയം ഫേസ്ബുക്ക് വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് അങ്കി ദാസിന്റെ രാജിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഫേസ്ബുക്ക് മേധാവികള്‍ പറഞ്ഞത്. അങ്കി ദാസ് പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങാന്‍ സ്വമേധയാ രാജിവെയ്ക്...
മുസ്ലിം സബ് ഇൻസ്പക്ടറുടെ താടി വടിപ്പിച്ച് യു പി പോലീസ്
ദേശീയം, വാര്‍ത്ത

മുസ്ലിം സബ് ഇൻസ്പക്ടറുടെ താടി വടിപ്പിച്ച് യു പി പോലീസ്

ഉത്തർപ്രദേശിൽ താടി വടിക്കാത്തതിനാൽ സസ്പെൻഷനിലായ മുസ്ലിം പോലീസ് ഓഫീസറെ താടി വടിച്ചശേഷം സർവീസിൽ തിരിച്ചുകയറ്റി. ഇംതിസർ അലിയെയാണ് താടി നീട്ടി വളർത്തിയ കാരണം പറഞ്ഞ് യുപി സർക്കാർ സസ്പെൻഡ് ചെയ്തത്. അനുമതിയില്ലാതെ താടി വളർത്തിയതിനാണ് ബാഗ്പത് ജില്ലയിലെ രാമാല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ഇംതിസറിനെതിരെ നടപടിയെടുത്തത്. എന്നാൽ 25 വർഷത്തെ സേവനത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമാണെന്ന് അലി പറയുന്നു. ഏറെക്കാലം മുമ്പ് തന്നെ താൻ താടി വളർത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടിരുുന്നതാണ്. പക്ഷെ നൽകിയില്ല. സിഖ് സമുദായത്തിലുള്ളവർക്ക് മാത്രമെ അനുമതിയില്ലാതെ താടി അനുവദിക്കുകയുള്ളു. പെട്ടെന്നൊരു ദിവസം മുന്നറിയിപ്പില്ലാതെ അലിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു....
താജ്മഹലിനുളളിൽ കാവിക്കൊടിയുമായി ഹിന്ദുത്വവാദികൾ ; നിത്യവും പ്രാർഥന നടത്തുമെന്ന് മുന്നറിയിപ്പ്
ദേശീയം, വാര്‍ത്ത

താജ്മഹലിനുളളിൽ കാവിക്കൊടിയുമായി ഹിന്ദുത്വവാദികൾ ; നിത്യവും പ്രാർഥന നടത്തുമെന്ന് മുന്നറിയിപ്പ്

തീവ്രഹിന്ദു സംഘടനകളുടെ പിന്തുണയോടെ ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ ഒരു സംഘം പ്രാർഥനയുമായി കയറിയത് വിവാദമാകുന്നു. ഇത് ശിവക്ഷേത്രമായിരുന്നെന്നും തുടർന്നും പ്രാർഥന നടത്തുമെന്നും അവകാശപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തി. ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതായി ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു സംഘം ഹിന്ദുത്വവാദികൾ കാവിക്കൊടിയുമായാണ് താജ്മഹലിനുള്ളില്‍ പ്രവേശിച്ചത് യഥാര്‍ത്ഥത്തില്‍ താജ്മഹല്‍ തേജോ മഹാലയ എന്ന് പേരുള്ള ശിവക്ഷേത്രമായിരുന്നെന്ന വാദവുമായി ഹിന്ദു ജാഗരണ്‍ മഞ്ച് ആഗ്ര യൂണിറ്റ് സെക്രട്ടറി ഗൗരവ് താക്കൂര്‍ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ താന്‍ ഇവിടെ എത്തി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ പ്രാര്‍ത്ഥ...
മുന്നോക്ക സംവരണ പ്രഖ്യാപനം പിൻവലിക്കണമെന്ന് കാന്തപുരം
കേരളം, വാര്‍ത്ത

മുന്നോക്ക സംവരണ പ്രഖ്യാപനം പിൻവലിക്കണമെന്ന് കാന്തപുരം

സാമ്പത്തികസംവരണപ്രശ്നത്തിൽ ഇടതു സർക്കാരുമായി ഇടഞ്ഞ് കാന്തപുരം വിഭാഗം. മുന്നാക്ക സംവരണം പിൻവലിക്കണമെന്ന ആവശ്യവുമായി അവരുടെ പത്രത്തിലെ ലേഖനത്തിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. സംവരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ സംസ്ഥാന സർക്കാർ വെല്ലുവിളിക്കുകയാണെന്നും സവർണതാൽപര്യം മാത്രം മുൻനിർത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിൽ എഴുതുന്നു. ഏറെക്കാലമായി ഇടതുപക്ഷ രാഷ്ട്രീയത്തോട് അനുഭാവം പുലർത്തുന്ന സംഘടനയാണ് കാന്തപുരം എ.പി വിഭാഗം. സംവരണ പ്രശ്നത്തിൽ നേരത്തെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സവർണ താൽപര്യം മാത്രം സംരക്ഷിക്കാനുള്ള പ്രഖ്യാപനമാണ് മുന്നാക്ക സംവരണത്തിലൂടെ നടത്തിയിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിങ്ങളുടെ അവസരങ്ങൾ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനത്തിൽ എഴ...
ദുർഗാദേവിയെ അപമാനിച്ചെന്നാരോപിച്ചു വനിതാ ഫോട്ടോഗ്രാഫർക്കെതിരെ കേസ്
കേരളം, വാര്‍ത്ത

ദുർഗാദേവിയെ അപമാനിച്ചെന്നാരോപിച്ചു വനിതാ ഫോട്ടോഗ്രാഫർക്കെതിരെ കേസ്

നവരാത്രി ആഘോഷത്തിനിടെ ദുര്‍ഗാ ദേവിയെ അപമാനിച്ചെന്നാരോപിച്ച് കൊച്ചിയിലെ വനിതാ ഫോട്ടോഗ്രാഫര്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ യുവതിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നവരാത്രിയോട് അനുബന്ധിച്ച് യുവതിയെടുത്ത ഫോട്ടോകള്‍ ദുര്‍ഗാ ദേവിയെ അപമാനിക്കുന്നതാണെന്ന് കാണിച്ചായിരുന്നു ഹിന്ദു ഐക്യവേദിക്കാര്‍ പരാതി നല്‍കിയത്. എന്നാൽ നവരാത്രി തീമില്‍ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിര്‍വ്യാജം ഖേദിക്കുന്നെന്നും യുവതി പറഞ്ഞു. ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നവരാത്രി ആഘോഷത്തിനോട് അനുബന്ധിച്ച് യുവതി എടുത്ത ഫോട്ടോകള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണമായിരുന്നു ചിത്രത്തിനെതിരെയും ഫോട്ടോഗ്രാഫര്‍ക്...
നാവികസേനയും ലഡാക്ക് അതിർത്തിയിലേക്ക് ; യുദ്ധസജ്ജരായി ഇന്ത്യൻ സൈന്യം
ദേശീയം, വാര്‍ത്ത

നാവികസേനയും ലഡാക്ക് അതിർത്തിയിലേക്ക് ; യുദ്ധസജ്ജരായി ഇന്ത്യൻ സൈന്യം

ചൈനീസ് അതിർത്തിയായ ലഡാക്കിൽ ഏതു സാഹചര്യത്തെയും നേരിടാനായി ഇന്ത്യൻ സൈന്യം സജ്ജരായി. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി ദീപം തെളിയിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോൾ ഏതു മോശം സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാൻ നിർദേശം നൽകി ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്. സമാധാന കാലത്തെ എല്ലാ പ്രവൃത്തികളും നിർത്തിവയ്ക്കാനും മൂന്നു സേനാ വിഭാഗങ്ങൾക്കും റാവത്ത് നിർദേശം നൽകിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെത്താൻ നാവികസേനയുടെ മറൈൻ കമാൻഡോകളോട് നിർദേശം നൽകിയിട്ടുണ്ട്. ഗോഗ്ര – ഹോട്ട് സ്പ്രിങ്സ് മേഖലയിലും പാംഗോങ് സോ നദിയുടെ തീരത്തുമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി (പിഎൽഎ) മുഖാമുഖം നിൽക്കുകയാണ് ഇന്ത്യൻ സൈനികർ. ഇവിടേക്കാണ് മറൈൻ കമാൻഡോ ഫോഴ്സിനെക്കൂടി (എംസിഎഫ് – MARCOS) വിന്യസിക്കുന്നത്. ധ്രുവ, മരുഭൂമി പ്രദേശങ്ങളിലെ സാഹചര്യങ്ങളും കടുത്ത മഞ്ഞുവീഴ്ചയും കാറ്റും...
‘ഹെൽമറ്റില്ലാത്ത യാത്ര’ ; പിഴയും ലൈസൻസ് റദ്ദാക്കലും നിയമം പ്രാബല്യത്തിൽ
കേരളം, വാര്‍ത്ത

‘ഹെൽമറ്റില്ലാത്ത യാത്ര’ ; പിഴയും ലൈസൻസ് റദ്ദാക്കലും നിയമം പ്രാബല്യത്തിൽ

ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികരുടെ  ലൈസൻസ് റദ്ദാക്കുന്ന നിയമം പ്രാബല്യത്തിലായി. പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യുന്ന നിയമമാണ് ഇന്ന് മുതൽ നിലവിൽ വരുന്നത്. ടൂവീലർ യാത്രികർ നിർബന്ധമായും ഹെൽമറ്റ് ധരിക്കുക എന്ന നിർദ്ദേശം മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായാണ് നടപ്പാക്കുന്നത്. . ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള നിയമമാണ് ആദ്യം പ്രാബല്യത്തിൽ വരുന്നത്. പിഴവ് ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യും. ഇന്ന് തിങ്കളാഴ്ച മുതൽ പരിശോധന ശക്തമാക്കി കർശനനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് മോട്ടോർവാഹനവകുപ്പും പോലീസും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കിന് പ്രാധാന്യം വന്നതോടെ ഹെൽമെറ്റിനോട് വിമുഖത കാട്ടുന്ന ഇരുചക്രവാഹനയാത്രികരുടെ എണ്ണം കൂടിയതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കഴിഞ്ഞ രണ്ടു മാസങ്ങളിലായി ഏകദേശം 800-ലധികം പേരാ...