ഒടുവിൽ കേന്ദ്ര സർക്കാർ കീഴടങ്ങുന്നു ; നാളെ കർഷകരുമായി ചർച്ച
രാജ്യവ്യാപകമായി ഉയർന്ന കർഷകരോഷത്തിൽ അടി പതറിയ കേന്ദ്ര സര്‍ക്കാർ ഒടുവിൽ മുട്ടുമടക്കി. കർഷക പ്രതിനിധികളുമായി നാളെ ചർച്ച നടത്താമെന്ന് ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ചർച്ച എവിടെ വെച്ച് നടത്തുമെന്ന് അറിയിച്ചിട്ടില്ല.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും ശക്തമായതോടെയാണ് അനുനയനീക്കവുമായി അമിത് ഷാ രംഗത്തെത്തിയത് . കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
പക്ഷെ ഒരു വിട്ടുവീഴ്ചക്കുമില്ലെന്നും സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ സമരക്കാരുമായി ഫോണില്‍ സംസാരിച്ചത്.
സമരം തുടർന്നാൽ ഡൽഹിയിൽ ഭക്ഷ്യക്ഷാമം രൂക...