Wednesday, June 23

Month: November 2020

കാൽപ്പന്ത് തലയിലേറ്റിയ ഒരാൾ കടന്നു പോകുന്നു.
Editors Pic, Featured News, അന്തര്‍ദേശീയം, കായികം

കാൽപ്പന്ത് തലയിലേറ്റിയ ഒരാൾ കടന്നു പോകുന്നു.

നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായാലും, നീലയും വെള്ളയും വരയുള്ള ഷർട്ടുകളിലുള്ള ടീം വിജയിക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചുവെങ്കിൽ അതിനർത്ഥം ഈ മനുഷ്യനെ അത്രമാത്രം ഇഷ്ടമായിരുന്നു എന്നതായിരുന്നു. ചിതറിയ ദേശീയതയുടെ 1920 ൽ അർജന്റീന എന്ന രാഷ്ട്രം രൂപപ്പെടുമ്പോൾ അതിനു ശേഷം ഫുടബോൾ ലോകത്തേക്ക് കടന്നപ്പോൾ കളിക്ക് രാഷ്ട്രീയവും സാംസ്കാരികവുമായ പ്രാധാന്യമുണ്ടെന്നുള്ളതും മനസിലാക്കിയിരുന്നു. ആ രാഷ്ട്രീയം തന്നെയാണ് ചിലേടങ്ങളിൽ മറഡോണയെന്ന് മനുഷ്യനെ പിടിച്ചടുപ്പിച്ചത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ അർദ്ധ-കൊളോണിയൽ ശക്തി അർജന്റീന വിട്ടുപോയപ്പോൾ ബ്രിട്ടീഷ് സ്കൂളുകളുടെ വിശാലമായ പുൽമേടുകളിൽ, ഫുട്ബോൾ ശക്തിയെക്കുറിച്ചും ഓട്ടത്തെക്കുറിച്ചും അതിന്റെ ഊർജ്ജത്തെക്കുറിച്ചും ഉള്ള ചിന്തകളും ഉപേക്ഷിച്ചുപോയി. എന്നാൽ ഇതിനു വിപരീതമായി അർജന്റീനിയൻ സംഘങ്ങൾ , ചെറിയതും , കടുപ്പമേറിയതും , തിരക്കേറിയതുമായ പിച്ചുകളിൽ, പോട്രെ...
‘ജല്ലിക്കട്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി
ദേശീയം, വാര്‍ത്ത, സിനിമ

‘ജല്ലിക്കട്ട്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി

  നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഓസ്‌കാര്‍ എന്‍ട്രി. ഓസ്‌കാറിലേക്കുള്ള 2021ലെ ഇന്ത്യയുടെ ഓദ്യോഗിക എന്‍ട്രിയാണ് ജല്ലിക്കട്ട്. 93-മത് അക്കാദമി അവാര്‍ഡിലേക്കാണ് ജല്ലിക്കട്ട് പരിഗണിച്ചത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി കഥാകൃത്ത് തന്നെ രചിച്ച തിരക്കഥയാണ് സിനിമയാക്കിയത്. 9 വർഷത്തിനുശേഷം ഔദ്യോഗിക എന്‍ട്രിയാകുന്ന മലയാള സിനിമയാണ് ജല്ലിക്കട്ട് 2019 ൽ സോയ അക്തര്‍ സംവിധാനം ചെയ്ത ഗലി ബോയ് ആയിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി. പക്ഷെ ചിത്രം നോമിനേഷനിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടില്ല. ഇതിനുമുമ്പ് വില്ലേജ് റോക്ക്‌സ്റ്റാര്‍, ന്യൂട്ടണ്‍, കോര്‍ട്ട്, വിസാരണൈ, ബര്‍ഫി, ഇന്ത്യന്‍, പീപ്ലി ലൈവ് എന്നിവയാണ് നോമിനേഷനായി സമര്‍പ്പിക്കപ്പെട്ട ചിത്രങ്ങൾ ....
ഉമറും ഷർജീൽ ഇമാമും മുസ്ലിം രാഷ്ട്രനിർമ്മാണത്തിന് ശ്രമിച്ചുവെന്ന് കുറ്റപത്രം
ദേശീയം, വാര്‍ത്ത

ഉമറും ഷർജീൽ ഇമാമും മുസ്ലിം രാഷ്ട്രനിർമ്മാണത്തിന് ശ്രമിച്ചുവെന്ന് കുറ്റപത്രം

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനും  വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനുമെതിരെ പുതിയ കുറ്റപത്രം. ഗുരുതരമായ ആരോപണങ്ങളാണ്  ദല്‍ഹി പൊലീസിന്റെ പുതിയ അനുബന്ധ കുറ്റപ്പത്രത്തിൽ ഉന്നയിച്ചിരിക്കുന്നത്. വിദ്യാർഥി നേതാവായ ഉമര്‍ ഖാലിദ് തീവ്ര മുസ്‌ലിം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും ഒപ്പം കൂട്ടി രാജ്യ വിരുദ്ധ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപ്പത്രത്തില്‍ പൊലീസ് സൂചിപ്പിച്ചിരിക്കുന്നത്. പ്രഹരശേഷിയുള്ള സൂത്രധാരൻ എന്ന്  കുറ്റപത്രത്തില്‍ പൊലീസ് വിശേഷിപ്പിക്കുകയാണ്.. ദല്‍ഹി കലാപത്തിലെ വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രങ്ങള്‍ നേരത്തെ തന്നെ പൊലീസ് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഫെയിസ് ഖാന്‍ എന്നിവരടങ്ങിയ മൂന്നുപേരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ അനുബന്ധ കുറ്റപ്പത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.. ഉമര്‍ഖാലി...
കോൺഗ്രസ്സ് കാവിവത്ക്കരിക്കപ്പെടുന്നോ എന്ന തരൂരിൻ്റെ ചോദ്യം വൈറലാവുന്നു
ദേശീയം, വാര്‍ത്ത

കോൺഗ്രസ്സ് കാവിവത്ക്കരിക്കപ്പെടുന്നോ എന്ന തരൂരിൻ്റെ ചോദ്യം വൈറലാവുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കാവിവത്ക്കരിക്കപ്പെടുന്നോ എന്ന തരൂരിൻ്റെ ചോദ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇന്ത്യയുടെതോ കോൺഗ്രസ്സിൻ്റെയോ എന്ന് തോന്നിക്കുന്ന ത്രിവർണ്ണ പതാക കാവിയായി രൂപാന്തരം പ്രാപിക്കുന്ന പ്രതീകാത്മക ചിത്രം പങ്കുവെച്ച തരൂരിന്റെ ട്വീറ്റാണ് ഇന്ന് തരംഗമായി മാറിയിരിക്കുന്നത്. രാജ്യത്തിൻ്റെ സമകാലിക അവസ്ഥ അനാവരണം ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശിയായ അഭിനവ് കഫാരെയുടെ ഗംഭീരമായ ഒരു കലാസൃഷ്ടി എന്ന് ആമുഖം നൽകിക്കൊണ്ട് തരൂർ പങ്കുവെച്ച ചിത്രമാണ് വലിയ ചർച്ചയായിരിക്കുന്നത്. ത്രിവർണ്ണ പതാകയുടെ നിറങ്ങളുള്ള ചായ അരിപ്പയിലൂടെ പകരുമ്പോൾ കാവിയായി മാറുന്നതാണ് ദൃശ്യം സംവദിക്കുന്നത്. കലാസൃഷ്ടി വാക്കുകളേക്കാളേറെ സംവദിക്കും എന്ന് കുറിച്ചു കൊണ്ടാണ് തരൂർ ചിത്രം ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യയെ കാവിവത്കരിക്കുന്നതാണോ അതോ കാവിവത്കരിക്കപ്പെടുന്ന കോൺഗ്രസ്സാണോ തരൂർ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങളിലൂടെ ച...
രഹ്‌നയുടെ ‘ഗോമാതാ ഉലത്ത്’ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കോടതി
Culture, കേരളം

രഹ്‌നയുടെ ‘ഗോമാതാ ഉലത്ത്’ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കോടതി

ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കുക്കറി ഷോയിൽ മാംസത്തിന്റെ പര്യായമായി ‘ഗോമാത’ എന്ന പദം ഉപയോഗിക്കുന്നത് പശുവിനെ ദൈവമായി ആരാധിക്കുന്ന ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് കേരള ഹൈക്കോടതി കണ്ടെത്തുന്നു. സമൂഹ മാധ്യമങ്ങള്‍ ഉൾപ്പടെയുള്ള മാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഗോമാതാ ഉലര്‍ത്ത് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് രഹ്ന ഫാത്തിമയുടെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ പുതിയ ഹര്‍ജിയെത്തിയത്. ഇത് സംബന്ധിച്ചുണ്ടായ വിധിയിൽ അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ രണ്ട് ദിവസം പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ഒപ്പിടണം. അതിന് ശേഷമുളള മൂന്ന് മാസം ആഴ്ചയില്‍ ഓരോ ദിവസവും ...
നവംബർ 26 പൊതു പണിമുടക്ക് ചരിത്രപരം  എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ
Featured News, ദേശീയം, രാഷ്ട്രീയം

നവംബർ 26 പൊതു പണിമുടക്ക് ചരിത്രപരം എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജീത് കൗർ

നവംബർ 26 ന് രാജ്യവ്യാപകമായി പൊതു പണിമുടക്കിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി വിവിധ യൂണിയനുകൾ അറിയിക്കുന്നു, നവംബർ 16 ന് നടന്ന യോഗത്തിൽ സെൻട്രൽ ട്രേഡ് യൂണിയനുകളുടെയും സെക്ടറൽ ഇൻഡിപെൻഡന്റ് ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും സംയുക്ത പ്ലാറ്റ്ഫോറാം ആണ് നിലവിലുള്ള സർക്കാരിന്റെ ദേശീയവും വിനാശകരവുമായ നയങ്ങൾ ക്കെതിരെ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. തൊഴിലാളികൾക്ക് പുറമെ, വിദ്യാർത്ഥികൾ, സ്ത്രീകൾ, കൃഷിക്കാർ, നിരവധി സാമൂഹിക സംഘടനകൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരും പൊതു പണിമുടക്കിന് പിന്തുണയുമായി രംഗത്തുണ്ടെന്നാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി അമർജീത് കൗർ നൽകിയ പത്രസമ്മേളനത്തിൽ ഇപ്പോൾ നടക്കാൻ പോകുന്ന രാജ്യവ്യാപകമായി നടക്കുന്ന പൊതു പണിമുടക്ക് പല തരത്തിൽ ചരിത്...
Uncategorized

വൈറസ് കാർഡ് തട്ടിപ്പുമായി തലസ്ഥാന നഗരിയിലെ മെഡിക്കൽ സ്റ്റോറുകൾ

കോവിഡ് 19 എന്ന പുതിയ രോഗത്തിന്റെ വ്യാപനം ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധികളുണ്ടാക്കിയിരിക്കുകയാണ്. കോവിഡിന്റെ പേരിൽ പല ത തട്ടിപ്പുകളാണ് രാജ്യത്ത് അരങ്ങേറുന്നത് ദില്ലിയിൽ വൈറസ് കാർഡ് എന്ന പേരിൽ തട്ടിപ്പു തകൃതിയായി നടക്കുകയാണ്. ഇതിന് ഇരയായിരിക്കുന്നതോ തലസ്ഥാനനഗരമായ ദില്ലി നിവാസികൾ. ദില്ലിയിലെ മെഡിക്കൽ സ്റ്റോറുകളിൽ പലതിലും ഈ വൈറസ് കാർഡുകൾ വൻതോതിൽ വിറ്റഴിക്കപ്പെടുകയാണ്. ഐഡി കാർഡുകൾ കഴുത്തിൽ തൂക്കിയിടുന്ന മാതൃകയിൽ ഈ കാർഡുകൾ കഴുത്തിൽ അണിയുമ്പോൾ വൈറസുകൾ ശരീരത്തിൽ പ്രവേശിക്കില്ല എന്നാണു മെഡിക്കൽ സ്റ്റോർ ഉടമകൾ പ്രചരിപ്പിക്കുന്നത്. ഐ ഡി കാർഡിന്റെ വലുപ്പത്തിൽ ഉള്ള വൈറസ് കാർഡ് ദേഹത്തോട് ചേർന്നുകിടക്കുമ്പോൾ വൈറസ് ഓടിയൊളിക്കും എന്നാണു ഇവരുടെ വാദം. എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒരു കാര്ഡിന്റെ വില 250 രൂപയാണ്. പോലീസ് സ്റ്റേഷനിൽ വൈറസ് കാർഡ് സംബന്ധിച്ച് ആരു...
ജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രി ഉണ്ടെന്ന കാര്യം സന്തോഷിപ്പിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ
കേരളം, വാര്‍ത്ത

ജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രി ഉണ്ടെന്ന കാര്യം സന്തോഷിപ്പിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൺ

കേരള പൊലീസ് നിയമഭേദഗതി പിന്‍വലിക്കാകാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ നമുക്കിടയിൽ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമെന്നായിരുന്നു ഭൂഷണിൻ്റെ പ്രതികരണം. ‘മി. പിണറായി വിജയന്‍, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ്,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ്  ഉയർന്നുകൊണ്ടിരിക്കുന്നത്. സി.പി.ഐ.എം ദേശീയ നേതൃത്വവും സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് പിന്മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ അറിയിച്ചത്...
‘പോലീസ് ആക്ട് ഭേദഗതി’  തീരുമാനം സർക്കാർ പിൻവലിക്കുന്നു.
കേരളം, വാര്‍ത്ത

‘പോലീസ് ആക്ട് ഭേദഗതി’ തീരുമാനം സർക്കാർ പിൻവലിക്കുന്നു.

    പോലീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള തീരുമാനം പിൻവലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നതിനെത്തുടർന്ന് ഭേദഗതി ശ്രമം ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി ഫെയ്സ് ബുക്കിലൂടെ അറിയിച്ചു മുഖ്യമന്ത്രിയുടെ പോസ്റ്റ് പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അപകീർ‍ത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾ‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയും നിലനിൽക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സ...
കേരള പോലീസ് ആക്ടിനെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൺ
ദേശീയം, വാര്‍ത്ത

കേരള പോലീസ് ആക്ടിനെ രൂക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷൺ

കേരള സർക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതിക്കെതിരെ വ്യാപകമായി വിമർശനമുയരുന്നു. പുതിയ പോലീസ് ആക്ട് കരിനിയമമാണെന്ന് രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ആക്ഷേപമുന്നയിക്കുകയാണ്. പോലീസ് ആക്ടിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തുവന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിയമ ഭേദഗതി നിർദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാൻ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷൺ ട്വീറ്റിൽ പറഞ്ഞു. ഐ.ടി. നിയമത്തിലെ സമാനമായ സെക്ഷൻ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പോലീസ് നിയമത്തിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തതാണ് നിയമഭേദഗതി. പുതിയ നിയമംമൂലം ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് തടയുന്നതാണ് വകു...