Wednesday, June 23

Month: November 2020

ഇനിയും ചിലർ കൂടി  എൽ ഡി എഫിൽ എത്തും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം പിടി മുറുകുന്നു
Featured News, കേരളം, രാഷ്ട്രീയം

ഇനിയും ചിലർ കൂടി എൽ ഡി എഫിൽ എത്തും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം പിടി മുറുകുന്നു

ഇനിയും ചിലർ കുട്ടി എൽ ഡി എഫിൽ എത്തും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം പിടി മുറുകുന്നു രഘു നന്ദൻ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്‍ നിര്‍ത്തി എല്‍ഡിഎഫ് നടത്തുന്ന മുന്നണി ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജോസ് കെ മണിയ്ക്ക് പിന്നാലെ മറ്റു ചില പാർട്ടികൾ കുട്ടി യു ഡി എഫ് ബന്ധം ഉപേക്ഷിക്കുമെന്നു കരുതുന്നു. സംസ്ഥാനത്ത് എന്ത് വിലകൊടുത്തും ഭരണത്തുടര്‍ച്ച ഉറപ്പു വരുത്തുക എന്നതാണ് സിപിഎം ലക്ഷ്യം. മുന്നണി സംവിധാനം കണക്കിലെടുക്കുമ്പോള്‍ 2016 ലേതില്‍ നിന്നും എല്‍ഡിഎഫിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കുന്നു. കാരണം ഇപ്പോൾ തന്നെ യുഡിഎഫില്‍ നിന്നും പ്രമുഖരായ രണ്ട് കക്ഷികള്‍ മുന്നണി എൽ ഡി എഫിൽ എത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ പ്രതിപക്ഷ കക്ഷിയില്‍ നിന്നും ചാഞ്ചാട്ടത്തിൽ നിൽക്കുന്ന കൂടുതല്‍ പാര്‍ട്ടികളെ എല്‍ഡിഎഫിൽ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പൾ നടക്കുന്നതെന്നും പറയപ്പെടുന്നു. 2016 ലെ നിയമസഭാ തിരഞ...
പ്രതിഷേധത്തെത്തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി
കേരളം, വാര്‍ത്ത

പ്രതിഷേധത്തെത്തുടർന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി

  ശക്തമായ പ്രതിഷേധത്തുടർന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തെ പ്രതിഷേധത്തിന് കാരണമായിരുന്നു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് പി.ആര്‍.ഡിയുടെ കീഴില്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ മാധ്യമപ്രവർത്തകൻ്റെ കൊലപാതക കേസില്‍നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ വ്യാജവാര്‍ത്ത തടയാനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയരുകയായിരുന്നു. ശ്രീറാമിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിനു കത്തു നല്‍കുകയും യൂണി...
മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡിൽ മന്ത്രിയായി
അന്തര്‍ദേശീയം, കേരളം, വാര്‍ത്ത

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡിൽ മന്ത്രിയായി

മലയാളിയുടെ സാന്നിധ്യം ന്യൂസിലാൻഡ് മന്ത്രിസഭയിലും. ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.. ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രസ്താവനയായ ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഇതു കൂടാതെ തൊഴിൽ സഹമന്ത്രി ചുമതല കൂടി ഇവർക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ പദവിയും വഹിച്ചിരുന്നു ഭരണഘടനയനുസരിച്ച് രണ്ടു തവണ എംപിയായതുകൊണ്ടാണ് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും നൽകിയിട്ടുണ്ട്. മറ്റൊരു സവിശേഷത കൂടി പ്രിയങ്കയ്ക്കുണ്ട്. തന്റെ പ്രപിതാമഹൻ ഇടതുപക്ഷ പുരോഗമന രാഷ്ട്രീയത്തിൽ...
സത്രീവിരുദ്ധ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്നും വനിതാ കമ്മീഷന്‍
കേരളം, രാഷ്ട്രീയം

സത്രീവിരുദ്ധ പ്രസ്താവന മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്നും വനിതാ കമ്മീഷന്‍

കേരളപ്പിറവിദിനത്തില്‍ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാല്‍ക്കൂടി അനുവദിച്ചുകൂടാ എന്നും . ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും . നീചമായ സത്രീവിരുദ്ധ പ്രസ്താവന അടിയന്തരമായ പിന്‍വലിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നവംബർ ഒന്നിന് സര്‍ക്കാരിനെതിരായി സംസ്ഥാനത്തുടനീളം നടത്തിയ വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിവാദ പ്രസ്താവനയുണ്ടായത് . ബലാല്‍സംഗത്തിനിരയായാൽ സ്ത്രീകള്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കിൽ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. ഇതോടെ സ്വന്തം പാര്‍ട്ടിക്ക് അകത്ത് നിന്നുപോലും മുല്ലപ്പള്ളിക്കെതിരായി വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് പ...