കേന്ദ്രനിയമത്തിൻ്റെ ആദ്യഇര ; തട്ടിപ്പിനിരയായി കർഷകർക്ക് 5 കോടി രൂപ നഷ്ടം
പുതിയ കാർഷിക നിയമത്തിൻ്റെ മറവിൽ കര്‍ഷകരെ ചതിച്ച് അഞ്ച് കോടി വിലമതിക്കുന്ന 2600 ക്വിന്റല്‍ വിള തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ 150തോളം കര്‍ഷകരാണ് വഞ്ചിതരായത്. ദേശീയ ടെലിവിഷൻ ചാനലായ എന്‍ഡിടിവിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഈ സംഭവത്തിൽ സംസ്ഥാന/കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് പണം മടക്കി കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കര്‍ഷകര്‍ മണ്ഡി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയും വ്യാപാരികളുടെ രേഖകളൊന്നുമില്ലെന്ന് തെളിയുകയും ചെയ്തു.
സംഭവത്തില്‍ കര്‍ഷകര്‍ പരാതി നല്‍കിയിരിക്കുകയാണ്. പുതിയ നിയമത്തിൻ്റെ മറവിൽ വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത് കാലഹരണപ്പെട്ട ലൈസന്‍സിന്റെ ഭാഗമായാണ്. അവർ കർഷകർക്ക് നൽകിയ ചെക്ക് മടങ്ങുകയായിരുന്നു....