Monday, May 23

Month: January 2021

സ്ത്രീത്വത്തെ അവഹേളിക്കുന്നു Myntra അഞ്ചു വർഷങ്ങളായി ഉപയോഗിക്കന്ന ലോഗോ മാറ്റുന്നു
ദേശീയം

സ്ത്രീത്വത്തെ അവഹേളിക്കുന്നു Myntra അഞ്ചു വർഷങ്ങളായി ഉപയോഗിക്കന്ന ലോഗോ മാറ്റുന്നു

ഓൺ ലൈൻ ഷോപ്പിംഗ് പോർട്ടലായ മിന്ദ്ര കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ചു വന്ന ലോഗ മാറ്റുന്നു. ലോഗോ ആയി ഇപ്പോൾ ഉപയോഗിക്കന്ന M അക്ഷരം പിങ്ക്, ഓറഞ്ച് നിറങ്ങളിലുള്ള ഷേഡുകൾ‌ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. എന്നാൽ. ചില  ആക്ടിവിസ്റ്റുകളും ചില സോഷ്യൽ മീഡിയ ട്രോളുകളും ഇത് “സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും അവഹേളിക്കുന്നതും” ആണെന്ന് കണ്ടെത്തിയതാണ് ഇപ്പോഴുണ്ടായ പ്രശ്നത്തിൻ്റെ തുടക്കം, "ലോഗോ മാറ്റണം" അല്ലെങ്കിൽ അവർക്ക് നിയമനടപടി നേരിടേണ്ടിവരുമെന്ന് ആവശ്യപ്പെട്ട് ഡിസംബറിൽ അവെസ്റ്റ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടർ ഏക്താ നാസിൽ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനെത്തുടർന്ന് ജനുവരിയിൽ പോലിസ്  മൈന്ത്രയുമായി  ബന്ധപ്പെടുകയായിരുന്നു.  ...
യാത്ര അനന്തമാം യാത്ര ചെന്നിത്തലയുടെ നിയോഗം.
Featured News, കേരളം, രാഷ്ട്രീയം

യാത്ര അനന്തമാം യാത്ര ചെന്നിത്തലയുടെ നിയോഗം.

നടക്കാൻ വിധിക്കപ്പെട്ട രമേശ് ചെന്നിത്തല. കാസർഗോഡ് നിന്നും ഇന്ന് ആരംഭിക്കുകയാണ് ' ഐശ്വര്യ കേരള യാത്ര. പേരിൽ പോലും ഒരു സംഘി മണമുണ്ടെന്ന് പറഞ്ഞാൽ ആരും സംശയിക്കേണ്ട ഇത് രമേശ് ചെന്നിത്തലയുടെ യാത്രയാണ് കെ.സുരേന്ദ്രൻ്റെയല്ല. സർവൈശ്വര്യദായിനിയായ മൂകാംബികയുടെ മുമ്പിൽ കുമ്പിട്ട് പ്രാർത്ഥിച്ചിട്ടാണ് ഇത്തവണ ചെന്നിത്തല യാത്ര തുടങ്ങുന്നത്. വാക്കുകൾ ഈയിടയായി പിഴയ്ക്കുകയാണല്ലോ ? പ്രായാധിക്യമൊരു കാരണമാകാം എങ്കിലും അബദ്ധവശാൽ പോലും അനക്ഷരങ്ങൾ പുറത്ത് വരല്ലേ എന്ന പ്രാർത്ഥന നല്ലതു തന്നെ. മഞ്ചേശ്വരത്ത്ത് നിന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പ്രധാന ലക്ഷ്യം സംശുദ്ധ സദ്ഭരണമാണെന്നും കെ.പി.സി.സിയിൽ നിന്നും പ്രഖ്യാപനമുണ്ടായിരിക്കുന്നു. അതിനായി ഉമ്മൻ ചാണ്ടി എം.എം ഹസൻ ആര്യാടൻ തുടങ്ങിയ നേതാക്കൾ നൽകുന്ന പിന്തുണ തള്ളിക്കളയാനാവില്ല. ഇന്ന് വൈകുന്നേരം മുൻ മുഖ്യമന്ത്രിയും നിയുക്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ...
ഞാൻ ശിവനാണ് എന്നിൽ നിന്നാണ് കൊറോണയുണ്ടായത്.
Culture, ദേശീയം

ഞാൻ ശിവനാണ് എന്നിൽ നിന്നാണ് കൊറോണയുണ്ടായത്.

"ഞാൻ ശിവനാണ് എന്നിൽ നിന്നാണ് കൊറോണയുണ്ടായത് " ഏറെ വിവാദം സൃഷ്ടിച്ച ആത്മീയ കൊലപാതകത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പുരുഷോത്തം പദ്മജ ദമ്പതികളിൽ, പദ്മജയുടെ വാക്കുകളാണിത്. രണ്ട് പെൺമക്കളെ പുനർജൻമത്തിലുള്ള പ്രതീക്ഷയിൽ കൊല ചെയ്ത വിദ്യാസമ്പന്നരും ഉന്നതമായ ജോലിയിൽ സേവനമനുഷ്ഠിക്കുന്നവരുമാണ് ഇവർ രണ്ടാളും. ജയിൽ നടപടി യുടെ ഭാഗമായി കോവിഡ് ടെസ്റ്റിനായി സ്രവം സ്വീകരിക്കാനെത്തിയ ആരോഗ്യ പ്രവർത്തകരോട് കയർക്കുകയും സഹകരിക്കാൻ വിസമ്മതിക്കുകയുമായിരുന്നു അവർ. പുരുഷോത്തം എതിർപ്പ് പ്രകടിപ്പിച്ചില്ല എന്നാണറിയുന്നത്. അമിതമായ അന്ധവിശ്വാസികളായ ഇവർ മക്കളെയും അതിനടിമകളാക്കിയിരുന്നു. https://youtu.be/hNgxKyYE1eU കടപ്പാട് ക്വിൻറ്      ...
മുസ്ളീം ക്രിസ്ത്യൻ കൂട്ടുകൂടൽ നയം കോൺഗ്രസിൻ്റെ അന്ത്യമാകുമോ?
Featured News, കേരളം, രാഷ്ട്രീയം

മുസ്ളീം ക്രിസ്ത്യൻ കൂട്ടുകൂടൽ നയം കോൺഗ്രസിൻ്റെ അന്ത്യമാകുമോ?

  തെരഞ്ഞെടുപ്പിൻ്റെ കാലം അടുക്കും തോറും കേരളത്തിൽ ജാതി മത ധ്രുവീകരണം ശക്തമാകുന്നുവെന്നു വേണം മനസിലാക്കാൻ.മുസ്ളിം സമുദായത്തിൻ്റെ മൊത്തവ്യാപാരമേറ്റെടുത്ത പാണക്കാട്ട് തറവാട്ടിലേക്ക് നേതാക്കൻമാർ പാഞ്ഞു തുടങ്ങി. കോൺഗ്രസിനെ വരുതിയിൽ നിർത്തി കേരളം പിടിക്കാനുള്ള മോഹവുമായി കുഞ്ഞാലിക്കുട്ടി ഒരു സ്റ്റെപ്പ് മുന്നോട്ട് പോയതിൻ്റെ അനുരഞ്ജജന മാണോ സംഭവിക്കുന്നതെന്ന സംശയം ഉയരുന്നു. എന്തായാലും നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മലപ്പുറവും കോട്ടയവും ഇടുക്കിയുടെ ചില ഭാഗങ്ങളും കൊണ്ട് അതിജീവിച്ചു വന്ന യു.ഡി എഫ് ശരിക്കും വെട്ടിലായത് മാണി ഗ്രൂപ്പും കൊണ്ട് ജോസ് കളം മാറ്റിച്ചവുട്ടിയപ്പോഴാണ്. ഇതിൻ്റെ അലയൊലികൾ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയെന്ന നേതാവാണ് രമേശ് ചെന്നിത്തലയേക്കാൾ മെച്ചമെന്ന കണ്ടെത്തലിൽ പിന്നെ ബാറ്റൺ ചാണ്ടിയുടെ കൈകളിലേക്ക് എത്തുകയായിരുന്നല...
സിഗുവിൽ കർഷകർക്കെതിരെ ആക്രമണം നടത്തിയത് ബി ജെ പി ഗുണ്ടകളെന്ന് പ്രശാന്ത് ഭൂഷൺ
ദേശീയം, വാര്‍ത്ത

സിഗുവിൽ കർഷകർക്കെതിരെ ആക്രമണം നടത്തിയത് ബി ജെ പി ഗുണ്ടകളെന്ന് പ്രശാന്ത് ഭൂഷൺ

ഡൽഹി അതിർത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ഗുണ്ടകളാണെന്ന് സാമൂഹ്യ പ്രവർത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക്ക് ദിവസം തൊട്ട് ബി.ജെ.പി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും ഭൂഷൺ പറഞ്ഞു. സിംഗുവിൽ ബി.ജെ.പിയുടെ ഗുണ്ടകള്‍  പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതല്‍ അവര്‍ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി കർഷകസമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ആൾക്കൂട്ടമാണ് കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. കര്‍ഷകരുടെ ടെന്റുകള്‍ ഇവര്‍ പൊളിച്ചുമാറ്റി. കര്‍ഷകരെ തീവ്രാവാദികള്‍ എന്നുവിളിച്ചുകൊണ്ടാണ് ആക്രമണം. സിംഗുവിൽ സംഘര്‍ഷം കനത്തതോട...
കർഷകസമരത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വരുംദിനങ്ങളിൽ ശക്തമാകും ; പ്രകാശ് കാരാട്ടിൻ്റെ ലേഖനം
Featured News, ദേശീയം, രാഷ്ട്രീയം

കർഷകസമരത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം വരുംദിനങ്ങളിൽ ശക്തമാകും ; പ്രകാശ് കാരാട്ടിൻ്റെ ലേഖനം

ദില്ലിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കിസാൻ ട്രാക്ടർ മാർച്ച് ശ്രദ്ധേയവും സവിശേഷവുമായ ഒരു ജനകീയ നടപടിയായിരുന്നു. ഒരു ലക്ഷത്തിലധികം ട്രാക്ടറുകളും പതിനായിരക്കണക്കിന് മനുഷ്യരും ഉൾപ്പെട്ട അസാധാരണമായ ഇത്തരമൊരു പ്രതിഷേധത്തിന് ഇന്ത്യയുടെ തലസ്ഥാനം ഒരു കാലത്തും സാക്ഷ്യം വഹിച്ചിട്ടില്ല. മുമ്പ് വലിയ റാലികൾ നടന്നിട്ടുണ്ടാകാം, പക്ഷേ ഇത്രയും വലിയ പ്രതിഷേധ പരിപാടികളുണ്ടായിട്ടില്ല. സിങ്കു, തിക്രി, ഗാസിപൂർ അതിർത്തി കടന്നുള്ള സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച മൂന്ന് നിയുക്ത റൂട്ടുകളിലൂടെ ധാരാളം ട്രാക്ടറുകളും പ്രതിഷേധക്കാരും മാർച്ചിൽ പങ്കെടുത്തു. എന്നിരുന്നാലും, വഴിതെറ്റിയ ഏതാനും ഘടകങ്ങൾ ഈ റൂട്ടുകളിൽ നിന്ന് വ്യതിചലിച്ച് റിംഗ് റോഡിലൂടെ ചെങ്കോട്ടയിലേയ്ക്കുള്ള വഴി കണ്ടെത്തുകയും . ഖൽസ പതാക ഉയർത്തുന്ന നടപടി പ്രകോപനപരമായിരുന്നു. റിംഗ് റോഡിലേക്ക് പോകാൻ ആഹ്വാനം ചെയ്ത “കിസാൻ മസ്ദൂർ സംഘർഷ് സമിതി” എന്ന ഒരു സംഘടന സംയുക്ത ...
കർഷകസമരത്തെ അട്ടിമറിക്കാൻ സർക്കാർ അനുകൂലികളുടെ പ്രതിഷേധം, സംഘർഷം
ദേശീയം, വാര്‍ത്ത

കർഷകസമരത്തെ അട്ടിമറിക്കാൻ സർക്കാർ അനുകൂലികളുടെ പ്രതിഷേധം, സംഘർഷം

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരെ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ ആൾക്കൂട്ടത്തിൻ്റെ പ്രതിഷേധം. സർക്കാരിനെ അനുകൂലിക്കുന്ന ഒരു വിഭാഗം നാട്ടുകാരാണ്  ദേശീയപതാക വീശി  സമരഭൂമിയിലേക്ക് മാർച്ച് നടത്തിയത്. ഇതോടെ സിംഘു സംഘർഷഭൂമിയായി മാറി. പ്രതികാര നടപടിയുടെ ഭാഗമായി ഗാസിപ്പൂർ മേഖലയിൽ സർക്കാർ സംവിധാനത്തിലുള്ള വൈദ്യുതി, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ അടച്ചു. ഇതോടെ സമരക്കാർക്ക് വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ടു. ദില്ലി അതിർത്തിയിൽ കഴിഞ്ഞ 60 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കർഷകരാണ് സിംഘു അതിർത്തിയിലുള്ളത് സിംഘു പ്രദേശത്തെ നാട്ടുകാരാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ആൾക്കൂട്ടം സമരഭൂമിയിലേക്ക് ഇരച്ചു കയറിയത്. കർഷകർ ദേശീയപാതയിൽ സമരം ചെയ്യരുതെന്നുംപിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.   റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ച കർഷകർക്കെതിരെയാണ...
ഭാര്യ ഒളിച്ചോടിപ്പോയി സീരിയൽ കില്ലിംഗിലൂടെ 18 സ്ത്രീകളെ വധിച്ചയാൾ അറസ്റ്റിൽ
ദേശീയം

ഭാര്യ ഒളിച്ചോടിപ്പോയി സീരിയൽ കില്ലിംഗിലൂടെ 18 സ്ത്രീകളെ വധിച്ചയാൾ അറസ്റ്റിൽ

ഭാര്യ മറ്റൊരാളുമായി ഒളിച്ചോടിയതിനെ തുടർന്ന് 18 ഓളം സ്ത്രീകളെ മൃഗീയമായി കൊന്ന സീരിയൽ കില്ലറെ ഹൈദരാബാദ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ കൊന്ന കുറ്റത്തിനാണ് മൈന രാമുലു എന്ന തൊഴിലാളിയെ ഇപ്പോൾ അറസ്റ്റ് ചെയ്തതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണർ അഞ്ജനി കുമാർ അറിയിക്കുന്നു. 45 കാരനായ ഇയാൾ നേരത്തെ 16 കൊലപാതകങ്ങളിൽ പങ്കാളിയാണെന്നും ശിക്ഷാ കാലയളവിൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടതായും ഒരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ള്‌ ഷാപ്പുകളുടെ കോമ്പൗണ്ടുകൾക്ക് സമീപമായാണ് സ്ത്രീകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപാതകം നടത്തുന്നത്. കൊലപാതകത്തിനു ശേഷം വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളയുകയും ചെയ്യാറുണ്ടായിരുന്നു. കാണാതായ രണ്ട് സ്ത്രീകളുടെ കേസുകൾ അന്വേഷിക്കുന്നതിനിടയിലാണ് ഹൈദരാബാദിലെ ബോരബന്ദ നിവാസിയായ രാമുലുവിനെ ഹൈദരാബാദ് , രാച്ചക്കോണ്ട...
ദില്ലി അക്രമം കേന്ദ്രസർക്കാരിൻ്റെ തിരക്കഥയനുസരിച്ച് പഞ്ചാബി നടൻ്റെ നേതൃത്വത്തിലെന്ന് കർഷകർ
ദേശീയം, വാര്‍ത്ത

ദില്ലി അക്രമം കേന്ദ്രസർക്കാരിൻ്റെ തിരക്കഥയനുസരിച്ച് പഞ്ചാബി നടൻ്റെ നേതൃത്വത്തിലെന്ന് കർഷകർ

ദില്ലിയിലെ അക്രമത്തിനുപിന്നിൽ കേന്ദ്ര സർക്കാരിൻ്റെ ഗൂഡാലോചനയെന്ന് കർഷകനേതാക്കൾ. റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് കര്‍ഷക നേതാക്കള്‍ ആവർത്തിച്ചു.. കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണ് ദീപ് സിദ്ദുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞു. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ നടന്ന  മതപരമായ നിറം നല്‍കുന...
പെൺകുട്ടികളുടെ മാറിൽ അമർത്തുന്നത് കുറ്റകരമല്ലെന്ന വിധിക്ക് സ്റ്റേ
ദേശീയം, വാര്‍ത്ത

പെൺകുട്ടികളുടെ മാറിൽ അമർത്തുന്നത് കുറ്റകരമല്ലെന്ന വിധിക്ക് സ്റ്റേ

മേൽവസ്ത്രത്തിന് മുകളിലൂടെ പെൺകുട്ടികളുടെ മാറിൽ പിടിക്കുന്നത് കുറ്റകരമല്ലെന്ന വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. വസ്ത്രം മാറ്റാതെ 12 വയസ്സുകാരിയുടെ മാറിടത്തിൽ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയിൽപ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷൻ 8-ൽ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് അറ്റോണി ജനറൽ കെകെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ബോബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് വിവാദഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹർജി സമർപ്പിക്കാൻ സുപ്രീം കോടതി എ.ജിയോട് നിർദേശിച...