Friday, September 17

Month: January 2021

ജയിക്കട്ടെ ജവാനും കിസാനും, ഇന്ത്യ ഭാരതമാകുന്ന എഴുപതാണ്ടുകൾ ; വി കെ അജിത് കുമാർ എഴുതുന്നു
Featured News, ദേശീയം, പ്രതിപക്ഷം, വാര്‍ത്ത

ജയിക്കട്ടെ ജവാനും കിസാനും, ഇന്ത്യ ഭാരതമാകുന്ന എഴുപതാണ്ടുകൾ ; വി കെ അജിത് കുമാർ എഴുതുന്നു

ഇന്ത്യയെന്നു വിളിക്കാനാണെനിക്കിഷ്ടം. ഭാരതം എന്ന വിളിപ്പേർ മുമ്പ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ മറ്റ് ചില അർത്ഥങ്ങളിലേക്ക് അത് കൊരുത്തിടപ്പെട്ടപ്പോൾ ഞാൻ 'ഇന്ത്യ'യെ കൂടുതൽ സ്നേഹിക്കുന്നു. ആർഷഭാരത സംസ്ക്കാരത്തിൻ്റെ പതാക വാഹകർ  പാർശ്വവത്കൃത മനുഷ്യരുടെ പാരമ്പര്യം തിരസ്ക്കരിക്കയും സംസ്ക്കാരിക ത്തനിമ സൃഷ്ടിച്ച ബിംബങ്ങൾക്ക് ബ്രാഹ്മണ്യ പദവി നൽകുകയും ചെയ്യുന്ന ഘട്ടത്തിലൂടെയാണ് ഇന്ന് നമ്മൾ കടന്നു പോകുന്നത്. എഴുപത് വർഷങ്ങൾ തികയുന്ന ഇന്ത്യൻ റിപബ്ലിക്കിലാണ് ഉന്നത വിദ്യാഭ്യാസം നേടിയ മാതാപിതാക്കൾ അവരുടെ മുതിർന്ന കുട്ടികളെ ബലി കൊടുത്തത്. നമ്മൾ നിരന്തരം മോട്ടിവേഷണൽ ക്ലാസുകളിൽ പറയും എഫക്ടീവ് പേരൻ്റിംഗിനേപ്പറ്റി.ആ മാതാപിതാക്കൾ അവരുടെ പെൺമക്കൾക്കായി തെരെഞ്ഞെടുത്ത കരുതലിൻ്റെ മാർഗ്ഗങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഭക്തിയുടെയും ധ്യാനത്തിൻ്റെയും ചരടു ജപിച്ചു കെട്ടലിൻ്റെയും മാർഗ്ഗത്തിലൂട...
റിപ്പബ്ലിക്കൻ ടിവിക്ക് കൃത്രിമമായി റേറ്റിംഗ് കൂട്ടാൻ അർണബിൽനിന്നും ലക്ഷങ്ങൾ വാങ്ങിയെന്ന് പാർഥോ
ദേശീയം, വാര്‍ത്ത

റിപ്പബ്ലിക്കൻ ടിവിക്ക് കൃത്രിമമായി റേറ്റിംഗ് കൂട്ടാൻ അർണബിൽനിന്നും ലക്ഷങ്ങൾ വാങ്ങിയെന്ന് പാർഥോ

റിപ്പബ്ലിക് ടിവിക്ക്  കൃത്രിമമാർഗ്ഗത്തിൽ റേറ്റിങ്ങ് വർധിപ്പിക്കുന്നതിന്  എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി പണം നൽകിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബാർക് മുൻ സിഇഒ പാർഥോ ദാസ്ഗുപ്ത. മുംബൈ പോലീസിന് നൽകിയ മൊഴിയിലാണ് വെളിപ്പെടുത്തൽ. റിപ്പബ്ളിക്കൻ ചാനലിന് അനുകൂലമായി റേറ്റിങ് നൽകുന്നതിന് പ്രതിഫലമെന്നോണം മൂന്നുവർഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചുവെന്നും കുടുംബവുമായി വിദേശരാജ്യങ്ങളിൽ യാത്ര നടത്തുന്നതിന് 12,000 ഡോളർ നൽകിയെന്നും ടിആർപി തിരിമറിയിൽ മുംബൈ പോലീസ് ഫയൽ ചെയ്ത കുറ്റപത്രത്തിൽ പറയുന്നു. അഴിമതിക്കേസിൽ 2020 ഡിസംബർ 27-ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ ഓഫീസിൽ വെച്ച് വൈകീട്ട് 5.15ന് രണ്ടുസാക്ഷികളുടെ സാന്നിധ്യത്തിലാണ് പാർഥോ ദാസ്ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 'ടൈംസ് നൗവിൽ ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തിരുന്ന കാലം മുതൽക്ക് എനിക്ക് അർണാബിനെ അറിയാം. 2013-ലാണ് ബാർക് സിഇഒ ആ...
‘കർഷകപ്രക്ഷോഭം’ പഞ്ചാബ് ബി ജെ പിയിൽ പൊട്ടിത്തെറി
ദേശീയം, വാര്‍ത്ത

‘കർഷകപ്രക്ഷോഭം’ പഞ്ചാബ് ബി ജെ പിയിൽ പൊട്ടിത്തെറി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ പഞ്ചാബ് ബി.ജെ.പിയില്‍ പൊട്ടിത്തെറി. കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. കര്‍ഷകസമരത്തിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങള്‍ ഉയർന്നിരുന്നു . എന്നാല്‍ പഞ്ചാബില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന പ്രതിസന്ധി പാര്‍ട്ടിയെ തകർക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുമുമ്പ് സമരം ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ബി ജെ പി കനത്ത പരാജയം ഏറ്റുവാങ്ങുമെന്നാണ് റിപ്പോർട്ട് കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ മത്സരിക്കാന്‍ തയ്യാറാകുന്നില്ല. മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ പാര...
നാസി വംശഹത്യയ്ക്ക് വിധേയരായ  ചരിത്രം മറന്ന കറുത്ത ഇരകൾ
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

നാസി വംശഹത്യയ്ക്ക് വിധേയരായ ചരിത്രം മറന്ന കറുത്ത ഇരകൾ

ഇളം പ്രായത്തിൽ തന്നെ നിങ്ങളുടെ പ്രത്യുൽപാദനത്തിനുള്ള അവകാശം നിങ്ങളിൽ നിന്ന് നീക്കംചെയ്യപ്പെടുമ്പോൾ, എന്താണ് നടക്കുന്നതെന്നു പോലും അറിയാൻ പറ്റാതെയാകുന്ന അവസ്ഥ വംശ ചിന്തയുടെ ആത്യന്തിക ലക്ഷ്യം കലർപ്പില്ലാത്ത തലമുറയാകുമ്പോൾ, നാസി ഭരണകാലത്ത് ജർമ്മനിയിലെ മിക്സഡ്-റേസ് കുട്ടികൾക്ക് അവരുടെ വിധി നിർണ്ണയിക്കപ്പെട്ടത് ലൈംഗികാവകാശത്തിലുള്ള കടന്നുകയറ്റത്തിലൂടെയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനികൾ പരാജയപ്പെട്ടതിനുശേഷം വെർസൈൽസ് ഉടമ്പടി ഒപ്പുവച്ചതോടെയാണ് ചരിത്രം ആരംഭിക്കുന്നത്. ഫ്രഞ്ചുകാർ അവരുടെ കോളനികളിൽ നിന്ന് പ്രധാനമായും വടക്കൻ, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരെ കൊണ്ടുവന്നു. ഈ സൈനികർ പടിഞ്ഞാറൻ ജർമ്മനിയിൽ താമസമാക്കി - റൈൻ‌ലാൻഡ് പ്രദേശം. 20,000 ത്തോളം സൈനികരുണ്ടായിരുന്നു. ഈ സൈനികർ ആ പ്രദേശത്തിന് കാവൽ നിൽക്കുക എന്ന പ്രധാന കടമയാണ് കൈക്കൊണ്ടിരുന്നത്. നാസികളെ സംബന്ധി...
‘ഒളിവുകാലത്ത് ഏ കെ ജിയുടെ വിസർജ്യംപോലും കളഞ്ഞിട്ടുണ്ട്’ നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഓർമകൾ വൈറലാകുന്നു
കേരളം, വാര്‍ത്ത, സിനിമ

‘ഒളിവുകാലത്ത് ഏ കെ ജിയുടെ വിസർജ്യംപോലും കളഞ്ഞിട്ടുണ്ട്’ നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഓർമകൾ വൈറലാകുന്നു

ഏതാനും ചലച്ചിചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളും അഭിമുഖങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ഉണ്ണികൃഷ്ണൻ നമ്പൂതിരി വിശദമായി ഒരഭിമുഖത്തിൽ പറയുന്നുണ്ട്.  എ.കെ.ജിയുമായും പഴയ പാർട്ടി സഖാക്കളുമായും തനിക്കുള്ള ആത്മബന്ധം പങ്കുവെക്കുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തനിക്ക് എ.കെ.ജിയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും, അദ്ദേഹം തനിക്ക് എഴുതുന്ന കത്തുകളിൽ മൈ ഡിയർ, ഡിയർ, ഉണ്ണി എന്ന് പറഞ്ഞാണ് അഭിസംബോധന ചെയ്യുകയെന്നും ഉണ്ണികൃഷ്ണൻ നമ്പൂതിരി പറയുന്നുണ്ട്. അന്നൊക്കെ എ.കെ.ജിയോടൊപ്പമാണ് തലസ്ഥാനത്ത് പോകുമ്പോൾ  താമസിക്കാറുള്ളതെന്നും അദ്ദേഹം അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂരിതിയാണ് ഉണ്ണിക...
കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമ സംഘം
Uncategorized, ദേശീയം, രാഷ്ട്രീയം

കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമ സംഘം

അതിശക്തമായി തുടരുന്ന കർഷക സമരം ഏത് രീതിയിലും ഇല്ലാതാക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വരുമ്പോൾ ,സിംഘു അതിർത്തിയിൽ നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ തെളിവുകൾ നിരത്തുന്നു. അക്രമിയെ  അർധരാത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയതായും അറിയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ. ഇയാൾ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയതാണെന്നു വ്യക്തമാവുകയായിരുന്നു. . കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്നു് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘത്തിന് ഇതിനായി നിർദ്ദേശം കിട്ടിയിട്ടുണ്ടെന്നും അവർക്ക് പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക...
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തരുതെന്ന് കർഷകരോട് സുപ്രീം കോടതി
ദേശീയം, വാര്‍ത്ത

ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തരുതെന്ന് കർഷകരോട് സുപ്രീം കോടതി

കര്‍ഷകരുടെ വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയെക്കുറിച്ച് വിശദീകരിച്ച് സുപ്രീംകോടതി. കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സമിതിയിലെ അംഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സമിതി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങളെ സംബന്ധിച്ച് ഒരുതരത്തിലുള്ള പക്ഷപാതവും കാണിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഒരു അധികാരവും നല്‍കിയിട്ടില്ല, അവര്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ എവിടെയാണ് പക്ഷപാതിത്വത്തിന്റെ ചോദ്യം? നിങ്ങള്‍ക്ക് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഹാജരാകണമെന്നില്ല, എന്നാല്‍ ഇതുപോലുള്ള ആരെയും അപകീര്‍ത്തിപ്പെടുത്തുകയോ മുദ്രകുത്തുകയോ , കോടതിയില്‍ അപവാദം ഉന്നയിക്കുകയോ ചെയ്യരുത്,” കോടതി പറഞ്ഞു. എന്നാൽ, ജനുവരി 26 ന് ദല്‍ഹിയിലേക്ക് ക...
വിവരങ്ങൾ ചോർത്തിയത് പ്രധാനമന്ത്രിയാണെങ്കിൽ ഒരു അന്വേഷണവും നടക്കില്ല രാഹുൽ ഗാന്ധി
ദേശീയം, രാഷ്ട്രീയം

വിവരങ്ങൾ ചോർത്തിയത് പ്രധാനമന്ത്രിയാണെങ്കിൽ ഒരു അന്വേഷണവും നടക്കില്ല രാഹുൽ ഗാന്ധി

ടിവി അവതാരക അർനബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകളിൽ രാഹുൽ ഗാന്ധി ആദ്യമായി പ്രതികരിച്ചിരിക്കുന്നു പത്രപ്രവർത്തകന് ഔദ്യോഗിക രഹസ്യങ്ങൾ നൽകുന്നത് ക്രിമിനൽ നടപടിയാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പാക് വ്യോമാക്രമണ വിവരങ്ങൾ മാധ്യമപ്രവർത്തകന് ചോർത്തിയതായി അദ്ദേഹം ആരോപിച്ചു ബാലകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിയാമെന്ന് ടിവി ആങ്കറിന്റെ ചാറ്റുകൾ കാണിക്കുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ “വിവരങ്ങൾ ചോർത്തിയത് പ്രധാനമന്ത്രിയായതിനാൽ ഒരു അന്വേഷണവും നടക്കില്ലെന്ന് നിങ്ങൾക്ക് കാണാമെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. ആഭ്യന്തര രഹസ്യങ്ങൾപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, പ്രതിരോധ മേധാവി, വ്യോമസേനാ മേധാവി, കരസേനാ മേധാവി എന്നിങ്ങനെയുള്ള കാര്യങ്ങൾ ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ. അതിനാൽ ഇതുപോലുള്ള ഒരു രഹസ്യം ഒരു മാധ്യമപ്രവർത്തകന് ചോർന്നിട്ടുണ്ടെങ്കിൽ, ഇ...
ഇവിടെ  മൗലികാവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുന്നു ; മല്ലികാ സാരാഭായി.
Featured News, ദേശീയം, രാഷ്ട്രീയം

ഇവിടെ മൗലികാവകാശങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുന്നു ; മല്ലികാ സാരാഭായി.

മുൻ പോലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് ജാമ്യം നൽകണമെന്ന് ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള നിരവധി പൗരാവകാശ പ്രവർത്തകരും സംഘടനകളും സുപ്രീം കോടതിയോടാവശ്യപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിലും (ഐ‌എ‌എം‌സി) ചില ഹിന്ദു മനുഷ്യാവകാശ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച വെർച്വൽ പത്രസമ്മേളനത്തിലാണ് ഭട്ടിനെ ശിക്ഷിച്ചത് തെറ്റാണെന്നും വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അതുകൊണ്ട് എത്രയും വേഗം അദ്ദേഹത്തിനു നീതി ലഭിക്കണമെന്നും ആവശ്യം ഉയർന്നത്. ഭട്ടിന് ജാമ്യാപേക്ഷ ജനുവരി 22 ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കേ ഉയർന്ന ഈ ആവശ്യം പൊതുബോധത്തിൽ ശ്രദ്ധേയമായിട്ടുണ്ട്. ഭട്ടിനോടുള്ള അനീതിയിൽ താൻ പ്രകോപിതനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ശശി തരൂർ പറഞ്ഞു. “സമൂഹത്തോടുള്ള മന:സാക്ഷിപരമായ സേവനവും” “അധികാരത്തോട് സത്യം സംസാരിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നത് കൊണ്ടാണ് ഭട്ട് ജയിലിലായതെ...
‘താണ്ഡവ്’ വിവാദം ; പ്രതികരണവുമായി അണിയറ പ്രവർത്തകർ
ദേശീയം, വാര്‍ത്ത

‘താണ്ഡവ്’ വിവാദം ; പ്രതികരണവുമായി അണിയറ പ്രവർത്തകർ

വിവാദമായ സീരിയലിൽ പ്രതികരണവുമായി നിർമ്മാതാക്കൾ. ആമസോൺ പ്രൈമിന്റെ വെബ് സീരീസ് താണ്ഡവിനെതിരെ നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി താണ്ഡവിന്റെ അണിയറ പ്രവർത്തകർ രംഗത്തുവരികയായിരുന്നു. സീരീസിലൂടെ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം അറിയിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്ഷമ ചോദിക്കുന്നതായി അണിയറ പ്രവർത്തകർ പറഞ്ഞത്. ‘ഞങ്ങളുടെ സീരീസിനെതിരെയുള്ള പ്രതികരണങ്ങൾ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികൾ സംബന്ധിച്ച് വാർത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതിൽ ക്ഷമ ചോദിക്കുന്നു’, താണ്ഡവ് ടീം പ്രസ്താവനയിൽ പറയുന്നു. വിവാദ സീരീസായ താണ്ഡവിനെതിരെ ഉത്തർപ്രദേശ് പൊലീസ് ക്രിമിനൽകേസ് എടുത്തിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്...