Friday, September 17

Month: January 2021

പെയ്തു തോര്‍ന്ന മഴയെ അന്വേഷിച്ച്  പുഴയിറമ്പില്‍ ; സിജി സനിൽ എഴുതുന്നു
Featured News, കവിത, സാഹിത്യം

പെയ്തു തോര്‍ന്ന മഴയെ അന്വേഷിച്ച്  പുഴയിറമ്പില്‍ ; സിജി സനിൽ എഴുതുന്നു

കവിതാസമാഹാരങ്ങൾ നോവൽ പോലെയല്ല വായിക്കേണ്ടത് എന്ന് അറിയാതെയല്ല. ഒരു കവിതയൊ മറ്റൊ വായിച്ചതിന്റെ അനുഭൂതികളുടെ അലയൊലികൾ തീരാൻ സമയം കൊടുക്കണം. എന്നിട്ടെ അടുത്തത് വായിക്കാവൂ എന്നതും ശരി. പക്ഷേ ഈ പുസ്തകത്തിൽക്കൂടി സഞ്ചരിക്കുമ്പോൾ അത് സാധിക്കുന്നില്ല. വിത്തിനുള്ളിലെ ജിവൻ പൊട്ടി ക്കിളിർത്ത് മരമായ് വളർന്ന് അത് തിരിച്ചുപോയി വിത്തായി മാറുന്ന ഒരു ഭ്രമാത്മകമായ - ഇടയ്ക്ക് വച്ച് നിർത്താൻ പറ്റാത്ത ഒരു മനോഹരകാഴ്ചയായി/അനുഭവമായി ആ ലഹരിയിലാണിപ്പോൾ ഞാൻ. അമൂർത്തമായതിനെ, ആവാച്യമായതിനെ, അവ്യാഖ്യമായതിനെ ആവിഷ്കരിക്കുക, അനുഭവവേദ്യമാക്കുകയെന്ന കർമ്മമാണ് കവിതയ്ക്കുള്ളത്.. ഹൃദയാന്തർഭാഗത്തു അങ്കുരിക്കുന്ന അനുഭൂതികളുടെ പൊടിപ്പുകളെ സാമാന്യ വ്യവഹാര ഭാഷയിൽ പടർത്തുന്നത് പ്രതിഭാശലികളായ കവികൾക്ക് അനായാസമാണ്. വായിക്കുന്നവരുടെ ഹൃദയത്തിലും സമാനമായ അനുഭൂതി വിശേഷങ്ങൾ  കിളിർത്തു പടർത്താൻ അവരുടെ പ്രതിഭയ്ക്ക് കഴിയുന്നു. അപാരമായ ...
‘കർഷകരുടെ ജീവനെക്കാൾ വലുത് ജിയോ ടവറുകളുടെ സുരക്ഷയാണ്’
ദേശീയം, വാര്‍ത്ത

‘കർഷകരുടെ ജീവനെക്കാൾ വലുത് ജിയോ ടവറുകളുടെ സുരക്ഷയാണ്’

നരേന്ദ്ര മോദി സർക്കാർ കർഷകരുടെ ജീവനെക്കാൾ പ്രാധാന്യം കല്പിക്കുന്നത് ജിയോ ടവറുകളുടെ നാശനഷ്ടത്തിനാണെന്ന് വ്യാപകമായ വിമർശനമുയരുകയാണ്. ഒന്നര മാസത്തോട് അടുക്കുന്ന കർഷക പ്രക്ഷോഭത്തിന് രക്തസാക്ഷികൾ നിരവധിയാണ്. എന്നാൽ കേന്ദ്ര സർക്കാർ കർഷകരുടെ ജീവന് വില കല്പിക്കുന്നില്ല, പകരം പഞ്ചാബിൽ പ്രതിഷേധക്കാർ തകർത്ത ജിയോ ടവറുകളുടെ നാശനഷ്ടങ്ങളുടെ കണക്കാണ് അവർക്ക് മുഖ്യം എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് കുറ്റപ്പെടുത്തിയത്. ഏറെ നാളായി കൊടും തണുപ്പിൽ തുടരുന്ന കർഷക പ്രതിഷേധം പരിഹരിക്കാന്‍ ഒരുതരത്തിലുമുള്ള  നടപടികളും സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ  അമരീന്ദര്‍ സിംഗ് ആഞ്ഞടിച്ചു. പഞ്ചാബിൽ കേടായ ടവറുകള്‍ പുന:സ്ഥാപിക്കാൻ കഴിയുന്നതാണെന്നും എന്നാല്‍ കടുത്ത തണുപ്പിലും ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരെക്കുറിച്ച് കേന്ദ്രത്തിന് എന്താണ് പറയാനുള്ളതെന്നും അമ...
എത്ര തിരക്ക് പിടിച്ച് ഈ അറസ്റ്റ് ; ‘ഗോധ്ര’ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞതിന് കൊമേഡിയൻ അറസ്റ്റിൽ
ദേശീയം, വാര്‍ത്ത

എത്ര തിരക്ക് പിടിച്ച് ഈ അറസ്റ്റ് ; ‘ഗോധ്ര’ അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് പറഞ്ഞതിന് കൊമേഡിയൻ അറസ്റ്റിൽ

ഹിന്ദുത്വ തീവ്രവാദികളെ ശക്തിയുക്തം എതിർത്തിരുന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ഫാറൂഖി വീണ്ടും ചർച്ചയാവുകയാണ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനാവർ ഫറൂഖിയെ അറസ്റ്റ് ചെയ്തു. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഇൻഡോറിൽ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുത്വയെ വിമർശിച്ചതിനാണ് ഫറൂഖിയുൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഡോർ സ്വദേശികളായ പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ഐ.പി.സി 188, 269, 34, 295 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിപാടി നടത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു ഇവരുടെ അവതരണം’, ഇൻഡോർ പൊലീസ് ഇൻചാർജ് കമലേഷ് ശർമ്മ പ...
നോസ്ട്രഡാമസ് പ്രവചനങ്ങൾ വീണ്ടും ; ‘2021 ൽ ഛിന്നഗ്രഹം ഇടിച്ചിറങ്ങും, കടുത്ത ക്ഷാമവും പട്ടിണിയും’
അന്തര്‍ദേശീയം, വാര്‍ത്ത

നോസ്ട്രഡാമസ് പ്രവചനങ്ങൾ വീണ്ടും ; ‘2021 ൽ ഛിന്നഗ്രഹം ഇടിച്ചിറങ്ങും, കടുത്ത ക്ഷാമവും പട്ടിണിയും’

നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. ഇതിനുമുമ്പ് ഇറാഖ് കുവൈറ്റ് ആക്രമിച്ചപ്പോഴാണ് ഫ്രഞ്ച് പ്രവാചകനായ നോസ്ട്രഡാമസ് ചർച്ചയായത്. ഈ വർഷം ഭൂമിയിൽ വലിയൊരപകടം സംഭവിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. 2021 ൽ സോമ്പികൾ വരുമെന്നും ഒരു വലിയ ഭൂകമ്പം ഭൂമിയെ പിടിച്ചു കുലുക്കുമെന്നും ഒരു ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചിറങ്ങുമെന്നും എല്ലായിടത്തും കടുത്ത ക്ഷാമവും പട്ടിണിയും വരുമെന്നും അദ്ദേഹം പ്രവചിച്ചു. നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ഇതിനുമുമ്പ് പലപ്പോഴും വലിയ ചർച്ചാവിഷയമായതാണ് 465 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങളിൽ എഴുപത് ശതമാനവും സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 'ക്വാട്രൈൻസ്' എന്നു വിളിക്കുന്ന നാലു വരി വാക്യങ്ങളിൽ രചിച്ച 'ലെസ് പ്രൊഫൈറ്റീസ്' എന്ന പുസ്തകത്തിലാണ് അദ്ദേഹം തന്റെ പ്രവചനങ്ങൾ എഴുതിവച്ചിട്ടുള്ളത്. അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയതാണെങ്കിലും നോസ്ട്രഡാമസിന്റെ പ്രവചനങ്ങള...
ശിവാജി, ഫുലെ,   അംബേദ്ക്കർ  ഭീമകൊറഗവ് മഹാരാഷ്ട്രയിലെ  ദളിതർ ചരിത്രത്തിൽ നിർണ്ണയിക്കപ്പെടുന്നതെവിടെ
Featured News, ദേശീയം, രാഷ്ട്രീയം

ശിവാജി, ഫുലെ, അംബേദ്ക്കർ ഭീമകൊറഗവ് മഹാരാഷ്ട്രയിലെ ദളിതർ ചരിത്രത്തിൽ നിർണ്ണയിക്കപ്പെടുന്നതെവിടെ

ഭീമ കൊരെഗാവിന്റെ പേരിൽ ജയിലിലായവർ ഇപ്പോഴുമുണ്ട്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യ പെടുത്തുമ്പോൾ മഹാരാഷ്ട ഭൂമി ദളിത് അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും വാർത്തകൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 1990 കൾക്ക് മുമ്പ്, മറാത്തക്കാർ നടത്തിയ ദലിത് വിരുദ്ധ അക്രമത്തിനു ജാതി മേധാവിത്വത്തിന്റെ അപകർഷതാ വാദമായിരുന്നു കാരണമെങ്കിൽ. സമകാലിക ദലിത് വിരുദ്ധ അക്രമങ്ങൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ പെടുന്നു, അത് സമൂഹത്തെ പ്രാകൃത അന്ധകാരത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു. പഴയ മറാത്ത മഹത്വത്തിന്റെ പ്രബോധനം തന്ത്രപരമായി രണ്ട് സമുദായങ്ങൾ തമ്മിലുള്ള സാമൂഹിക സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു. തൊഴിലില്ലായ്മയും വിദ്യാഭ്യാസ അവസരങ്ങളുടെ അഭാവവും നേരിടുന്ന മറാത്ത യുവാക്കളെ ഈ പോരാട്ടത്തിലേക്ക് എളുപ്പത്തിൽ വലിച്ചിഴക്കുന്നു. എന്നിരുന്നാലും, ദലിത്-മറാത്ത ബന്ധത്തിന്റെ ചരിത്രം പലപ്പോഴും കാണിക്കുന്നതുപോലെ അത്...
തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിയറ്റർ തുറക്കുമ്പോൾ നിബന്ധനകളും ഉണ്ട്. ആകെ സീറ്റുകളുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. തിങ്കളാഴ്ചയ്ക്കകം തിയേറ്ററുകള്‍ അണുവിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്കില്‍ നിലവില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിന്റെ ദൃശ്യം 2 അപ്രതീക്ഷിതമായി ഇന്ന് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. പുതുവത്സരത്തില്‍ പുറത്തിറങ്ങിയ ടീസറിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് നിശ്ചലമായ തിയേറ്റര്‍ വ്യവസായത്തിന് ദൃശ്യം 2 വിന്റെ തിയേറ്റര്‍ റിലീസ് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തലുകള്‍. ദൃശ്യം ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് സമിശ്ര പ്രതികരണമാണ് ഇപ്പോള്‍ വരുന്നത്. കേരളത്തി...
സംസ്ഥാനത്ത് ഇന്ന് മുതൽ പള്ളിക്കൂടങ്ങൾ സജ്ജീവമാകുന്നു ഒപ്പം ആശങ്കയും
CORONA, Featured News, കേരളം

സംസ്ഥാനത്ത് ഇന്ന് മുതൽ പള്ളിക്കൂടങ്ങൾ സജ്ജീവമാകുന്നു ഒപ്പം ആശങ്കയും

ഏഴുമാസത്തെ ഇടവേളയ്ക്ക്ശേഷം പുതു വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ് 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്നുമുതൽ സ്കൂളുകളിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നു . പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്. ഈ സ്‌കൂൾ തുറപ്പിൽ ഹാജർ നിർബന്ധമാക്കിയിട്ടില്ല എന്നതാണ് പ്രധാനം. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാർഥികൾ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾക്കെത്തും വിധം ക്രമീകരണം നടത്താം. ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ കൂട...