വാമനപുരത്ത് ഡോ. എസ് ലാൽ, പാറശാല അൻസജിത റസൽ, ആറ്റിങ്ങൽ പന്തളം സുധാകരൻ, വർക്കല കഹാർ ; സാധ്യത ലിസ്റ്റ്
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളിലാണ് മൂന്ന് മുന്നണികളും. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും ചർച്ച സജീവം. ജില്ലയില്‍ കഴിഞ്ഞ തവണയുണ്ടായ തിരിച്ചടി മറികടക്കാന്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കി മേല്‍ക്കൈ നേടാനാണ് യുഡിഎഫ് ശ്രമം.
അരുവിക്കര- ശബരീനാഥന്, കോവളം-എന്‍ വിന്‍സന്റ്, എന്നിവര്‍ വീണ്ടും മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. തിരുവനന്തപുരത്ത് വിഎസ് ശിവകുമാര്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ ചില അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശിവകുമാറിന്റെ ഒഴിവാക്കാനായി ശ്രമങ്ങൾ നടക്കുന്നതായാണ് സൂചന. മറ്റ് മണ്ഡലങ്ങളില്‍ പൊതുരംഗത്ത് ഉള്ളവരെയടക്കം പരിഗണിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്.
വര്‍ക്കല കഹാര്‍, ടി.ശരത്ചന്ദ്രപ്രസാദ്, എം.എ.ലത്തീഫ്, ഇ.റിഹാസ് എന്നിവരാണ് വര്‍ക്കല മണ്ഡലത്തിലെ പട്ടികയില്‍ ഉള്ളത്. ഇതില്‍ വര്‍ക്കല കഹാറിനാണ് സാധ്യത...