കർഷകസമരം ആറാംമാസം പുതിയ ഘട്ടത്തിലേക്ക്
കർഷക സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലു മാസം പിന്നിട്ട പ്രക്ഷോഭം ആറാം മാസമായ മെയ് ആകുമ്പോഴേയ്ക്കും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംയുക്ത കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് കാല്‍നടയായിട്ടാണ് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.
ദില്ലിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുമെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു.
അന്താരാഷ്ട്രശ്രദ്ധ നേടിയ കർഷകസമരം 2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. മാര്‍ച്ച് 26 ന് ഭാരത് ബന്ദ് നടത്തിയതിനു ശേഷമുള്ള ശ്രദ്ധേയമാകാൻ പോകുന്ന സമരമുറയാണ് പാർലമെൻറ് മാർച്ച്.
നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിര...