Wednesday, April 21

Month: April 2021

ഓക്സിജനില്ലാതെ നട്ടംതിരിയുമ്പോൾ കയറ്റുമതി ചെയ്തത് 9294 മെട്രിക് ടൺ
CORONA, ആരോഗ്യം, ദേശീയം, വാര്‍ത്ത

ഓക്സിജനില്ലാതെ നട്ടംതിരിയുമ്പോൾ കയറ്റുമതി ചെയ്തത് 9294 മെട്രിക് ടൺ

കൊവിഡ് രൂക്ഷമാകുന്നതിനിടയിൽ കേന്ദ്രസര്‍ക്കാര്‍ വൻതോതിൽ വിദേശങ്ങളിലേക്ക് കയറ്റുമതി  ചെയ്തത് വിവാദമാകുന്നു. ഇന്ത്യ 9294 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഈ വർഷം കയറ്റി അയച്ചത്. 2020-21 വര്‍ഷത്തിലും 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലുമായാണ് കേന്ദ്രസര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപകമായി ഓക്‌സിജന്‍ കയറ്റുമതി ചെയ്തത്. 2019-20 വര്‍ഷത്തേക്കാള്‍ ഇരട്ടിയധികമാണ് കഴിഞ്ഞ വര്‍ഷം മാത്രം കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി ചെയ്തത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് രാജ്യം. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നതിനായി വിദേശമന്ത്രാലയത്തോട് ആരോഗ്യമന്ത്രാലയം സാധ്യത ആരാഞ്ഞിട്ടുണ്ട്. മാത്രമല്ല നാളെ മുതല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ ഉപയോഗത്തിന് വിലക്കും ഏര്‍പ്പെടുത്തി. 850 മെട്രിക് ടണ്‍ ഓക്സിജനായിരുന്നു കൊവിഡി...
ട്രിപ്പിൾ മ്യൂട്ടേഷൻ വൈറസും ; സംസ്ഥാനത്തു 50000 പ്രതിദിനസാധ്യത
കേരളം, വാര്‍ത്ത

ട്രിപ്പിൾ മ്യൂട്ടേഷൻ വൈറസും ; സംസ്ഥാനത്തു 50000 പ്രതിദിനസാധ്യത

കൊറോണ വൈറസിന്റെ ഇരട്ട മ്യൂട്ടേഷനുശേഷം, ഇപ്പോൾ ട്രിപ്പിൾ മ്യൂട്ടേഷനും രാജ്യത്ത് റിപ്പോർട്ട് ചെയ്തുകഴിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ മൂന്നാമത്തെ വകഭേദങ്ങൾ സംയോജിച്ച് പുതിയൊരു വകഭേദം സൃഷ്ടിക്കുന്നതാണ് ട്രിപ്പിൾ മ്യൂട്ടേഷൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട് കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്നതിനിടെ  മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ  മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട് . സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വ...
‘വാക്സിൻ വിതരണത്തെക്കുറിച്ച്  ഒന്നും പറഞ്ഞില്ല’ ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം
ദേശീയം, വാര്‍ത്ത

‘വാക്സിൻ വിതരണത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല’ ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്നു. വാക്‌സിന്‍ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അതേക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമായി പ്രതികരിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. എല്ലാ പൗരന്മാര്‍ക്കെല്ലാം സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും ഛത്തീസ്ഗഡ് മന്ത്രി ടി. എസ് സിംഗ് ഡിയോ പറഞ്ഞു. എൻ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണം എങ്ങനെ വര്‍ധിപ്പിക്കുമെന്നതിനെക്കുറിച്ചോ അതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് എത്ര ഡോസ് വാക്‌സിന്‍ നല്‍കുമെന്നതിനെക്കുറിച്ചോ പ്രധാനമന്ത്രി പറഞ്ഞില്ലെന്ന് സിംഗ് ഡിയോ കുറ്റപ്പെടുത്തി. അതേസമയം രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ വാക്‌സിനുള്ള ഗവേഷണം ആരംഭിച്ചുവെന്...
ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ദേശീയം, വാര്‍ത്ത

ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനത്തെത്തുടർന്ന്  രാജ്യത്ത് ഓക്സിജൻ്റെ ലഭ്യത ഉറപ്പാക്കുമെന്ന്   പ്രധാനമന്ത്രി നരേന്ദ്ര മോദി.  കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെ പടർന്നു പിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് രൂക്ഷമായ മേഖലയിൽ ലോക്ഡൗൺ അവസാന ആയുധമാണെന്നും മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ തിരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില നഗരങ്ങളിൽ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശ...
ഇന്ത്യയിലെ  ആദ്യത്തെ  മദ്യശാലയുടെയും മദ്യരാജാവിൻ്റെയും കഥ
Featured News, ദേശീയം, പ്രതിപക്ഷം

ഇന്ത്യയിലെ ആദ്യത്തെ മദ്യശാലയുടെയും മദ്യരാജാവിൻ്റെയും കഥ

ഇന്ത്യാ ചരിത്രത്തിൽ 'ഡയർ' എന്ന പേര് ജാലിയൻവാലാബാഗ് കൂട്ടക്കൊലയുമായാണ് കൂട്ടി വായിക്കപ്പെടുന്നത്., എന്നാൽ ഇന്ത്യയിലെ മറ്റൊരു വ്യവസായം ഇപ്പോഴും ഈ പാരമ്പര്യത്തെ വഹിക്കുന്നുണ്ട്. 1820 കളുടെ അവസാനത്തിൽ, ഇംഗ്ലണ്ടിലെ ഡെവോൺ എന്ന ചെറുപട്ടണത്തിൽ നിന്നും എഡ്വേർഡ് ഡയർ എന്ന യുവാവ് എന്തെങ്കിലുമൊക്കെ നാലാൾ അറിയുന്നയാളാകണം എന്ന മോഹത്തിൽ ഇന്ത്യയിലേക്ക് തിരിച്ചു.. എഞ്ചിനീയറായി ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നേടിയ എഡ്വേർഡ് ഡയർ കുടുംബ പാരമ്പര്യമനുസരിച്ച് സൈന്യത്തിൽ ചേരുക എന്ന സ്ഥിതിയായിരുന്നു ഉള്ളത്. എന്നാൽ മറ്റൊന്നാണ് സംഭവിച്ചത്.. എഡ്വേർഡ് ബാർൺസ്റ്റാപ്പിൾ സ്വദേശിയായ മേരി പാസ്മോറുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്ത ഡയർ നല്ലൊരു ജീവിതം നയിക്കാനും ‘സ്വയം എന്തെങ്കിലും ഒക്കെ ആകാനുമാണ് അന്നത്തെ ബ്രിട്ടീഷ് പതിവനുസരിച്ച്’ ഡയർ ‘കിഴക്കോട്ട് പോകാൻ’ തുനിഞ്ഞത്. മാത്രമല്ല, അദ്ദേഹത്തിന് ഇന്ത്യയിൽ ബന്ധുക്...
സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കുമ്പോൾ ഒരു ഡോസ് പോലും കളയാതെ കേരളം
CORONA, ആരോഗ്യം, കേരളം, ദേശീയം, വാര്‍ത്ത

സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കുമ്പോൾ ഒരു ഡോസ് പോലും കളയാതെ കേരളം

കോവിഡ് വാക്സിൻ മിക്ക സംസ്ഥാനങ്ങളും പാഴാക്കുമ്പോൾ ഒരു ഡോസ് പോലും ഉപയോഗശൂന്യമാക്കാതെ കേരളം. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു നൽകിയ കോവിഡ് വാക്സിനിൽ 23 ശതമാനവും ഉപയോഗശൂന്യമായതായി റിപ്പോർട്ട് 2021 ഏപ്രിൽ 11 വരെയുള്ള കണക്കനുസരിച്ച്  തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്സിൻ പാഴാക്കിയത് . 10 ഡോസ് അടങ്ങിയതാണ് വാക്സിന്റെ ഒരു  യൂണിറ്റ്. പായ്ക്കറ്റ് തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ എല്ലാം അതായത് 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ അത് ഉപയോഗശൂന്യമാകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലായ ഉപയോഗശൂന്യമായത് 23 ശതമാനം വാക്സിനാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഏപ്രിൽ 11 വരെ വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്സിനുകളിൽ 44.78 ലക്ഷം ഡോസുകൾ ഉപയോഗശൂന്യമായി.. പാഴാക്കലിൽ റെക്കോർഡിട്ട തമിഴ്നാട്  12.10 ശതമാനം വാക്സിൻ ഉപയോഗശൂന്യമാക്കി. തൊട്ടുപിന്നിലുള്ള ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുർ (7.8%), തെലങ...
ബ്രിട്ടാസിനെതിരെ വിക്കീലീക്സിൻ്റെ ‘സി പി എം വിഭാഗീയത ചോർത്തലുമായി’ സമൂഹമാധ്യമങ്ങൾ
കേരളം, വാര്‍ത്ത

ബ്രിട്ടാസിനെതിരെ വിക്കീലീക്സിൻ്റെ ‘സി പി എം വിഭാഗീയത ചോർത്തലുമായി’ സമൂഹമാധ്യമങ്ങൾ

രാജ്യസഭയിലേയ്ക്കുള്ള സി പി എം നോമിനിയായ കൈരളി ചാനൽ എം ഡി ജോൺ ബ്രിട്ടാസിനെ അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങൾ. ഒരു ദശകംമുമ്പുണ്ടായിരുന്ന സി പി എം വിഭാഗീയതയിൽ ബ്രിട്ടാസ് കണ്ണുമടച്ച് പിണറായി വിജയനൊപ്പം നിന്നെന്നുമാണ് വിക്കിലീക്സിന്റെ ചോർത്തൽ വിവരങ്ങളടങ്ങുന്ന ലിങ്ക് പങ്കു വെച്ചുകൊണ്ട് എതിരാളികൾ ഉന്നയിക്കുന്നത്. 2008 ൽ സി പി എമ്മിൽ വി എസ് അച്യുതാനന്ദൻ - പിണറായി വിജയൻ ഘടകങ്ങൾ തമ്മിൽ ആശയഭിന്നതകൾ രൂക്ഷമായ ഘട്ടത്തിൽ ജോൺ ബ്രിട്ടാസ് പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടും വി എസിനെ ആക്ഷേപിച്ചുകൊണ്ടും വിക്കിലീക്സിന്റെ റിപ്പോർട്ടറോട് സംസാരിച്ചുവെന്നുമാണ് സമൂഹമാധ്യമ പോസ്റ്റുകളിൽ നിറയുന്നത്. ഇതിന്റെ ഉപകാരസ്മരണയാണ് പിണറായി ബ്രിട്ടാസിനു നൽകിയ രാജ്യസഭാ സീറ്റെന്നാണ് പ്രചാരണം ഇങ്ങനെയാണ് വിക്കീലീക്സ് റിപ്പോർട്ട്. ജോൺ ബ്രിട്ടാസ് ( വിക്കിലീക്സിന്റെ റിപ്പോർട്ടറോട്): 'പാർട്ടിക്കുള...
യു ഡി എഫ് സ്ഥാനാർഥി ജാതി പറഞ്ഞു വോട്ടുപിടിച്ചെന്ന ആരോപണവുമായി അടൂർ എം എൽ എ ചിറ്റയം
കേരളം, വാര്‍ത്ത

യു ഡി എഫ് സ്ഥാനാർഥി ജാതി പറഞ്ഞു വോട്ടുപിടിച്ചെന്ന ആരോപണവുമായി അടൂർ എം എൽ എ ചിറ്റയം

  അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണവുമായി  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എം.ജി കണ്ണന്‍ ജാതി പറഞ്ഞ് വോട്ടു പിടിച്ചെന്നാണ് മണ്ഡലത്തിലെ നിലവിലെ എം.എല്‍.എ കൂടിയായ ചിറ്റയം ഗോപകുമാറിന്റെ പരാതി. എം. ജി കണ്ണന്റെ മകന്റെ രോഗവിവരം തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയെന്നും ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു. അതേസമയം ചിറ്റയം ഗോപകുമാറിന് പരാജയ ഭീതിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നെന്നുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ജി കണ്ണന്‍ പറയുന്നത്. എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് സി.പി.ഐയും എല്‍.ഡി.എഫും മറുപടി പറയണമെന്നും എം. ജി കണ്ണന്‍ ആവശ്യപ്പെട്ടു. അടൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപനും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും ...
കോവിഡ് പശ്ചാത്തലത്തിൽ കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ദേശീയം, വാര്‍ത്ത

കോവിഡ് പശ്ചാത്തലത്തിൽ കുംഭമേള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കോവിഡ്‌ പ്രതിദിനകണക്കുകൾ കുതിച്ചുയരുന്നതിന്റെ പശ്‌ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി ‌പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമായി നടത്താനും മോഡി ട്വിറ്ററിലൂടെ നിർദ്ദേശിച്ചു. മുൻകൂട്ടിയുള്ള തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായി കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും മോദി പറഞ്ഞു. കുംഭമേളയിൽ പങ്കെടുത്ത രണ്ടായിരത്തോളം തീർത്ഥാടകർക്ക് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസിമാർ രംഗത്തെത്തിയത്‌. കുംഭമേള നിർത്തുന്നതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ന്‌ ...
പിണറായിയുടെ നല്ല ശമര്യാക്കാരൻ രാജ്യസഭയിലേക്ക് എത്തുമ്പോൾ
Featured News, കേരളം, രാഷ്ട്രീയം, വാര്‍ത്ത

പിണറായിയുടെ നല്ല ശമര്യാക്കാരൻ രാജ്യസഭയിലേക്ക് എത്തുമ്പോൾ

ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക്‌ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഒപ്പം ഡോ വി ശിവദാസനും. തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ സമൂലമായ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന സി.പി.എം നയത്തിൻ്റെ ഭാഗമായി ഈ നാമനിർദേശങ്ങളെ വായിക്കാൻ കഴിയുമെങ്കിലും പാർട്ടിയിൽ ഒറ്റയാൾ പെരുമയിലേക്ക് ഉയർത്തപ്പെട്ട പിണറായി വിജയൻ്റെ തീരുമാനമായി മാത്രമേ ഇതിനെ കാണാൻ സാധിക്കു.. പ്രത്യേകിച്ചും ബ്രിട്ടാസിൻ്റെ നിയമനം. എപ്പോഴും ഒരു നിഴൽ പോലെ ബ്രിട്ടാസ് പിണറായി വിജയൻ്റെ അരികിൽ തന്നെയുണ്ടായിരുന്നു. അങ്ങനെയുണ്ടായ കൊടുക്കൽ വാങ്ങൽ പ്രക്രിയയുടെ ഒരു ബാർട്ടർ എഫക്ട് ആയി മാത്രമെ ബ്രിട്ടാസിൻ്റെ സ്ഥാനലബ്ദിയെ കാണാൻ സാധിക്കൂ. പത്രപ്രവർത്തകൻ എന്ന നിലയിൽ സി.പി.എമ്മിൻ്റെ സന്തത സഹചാരിയായി നിലകൊണ്ടുവെങ്കിലും പൊതുവേദികളിലൊന്നും ഇതേവരെ പാർട്ടിയുടെ പ്രത്യക്ഷത്തിലുള്ള ഒരു നാവായി ജോൺ ബ്രിട്ടാസിനെ കണ്ടിട്ടില്ല. അതേ സമയം തന്നെ വളരെ ഒട്ടിനിന്ന് പിണറായി വിജയൻ്...