Thursday, May 26

Month: May 2021

കേന്ദ്രസർക്കാരിന് മമതയുടെ പ്രഹരം ; ചീഫ് സെക്രട്ടറിയെ രാജിവെയ്പിച്ച് ഉപദേഷ്ടാവാക്കി
ദേശീയം, വാര്‍ത്ത

കേന്ദ്രസർക്കാരിന് മമതയുടെ പ്രഹരം ; ചീഫ് സെക്രട്ടറിയെ രാജിവെയ്പിച്ച് ഉപദേഷ്ടാവാക്കി

കേന്ദ്ര സര്‍ക്കാരിന് ഇരട്ടപ്രഹരവുമായി മമത ബാനർജി. കേന്ദ്രം  തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറിസ്ഥാനത്തു നിന്ന് വിരമിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും മമത പറഞ്ഞു. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ മമത ബാനര്‍ജി ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് മമത പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചതായും മമത പറഞ്ഞിരുന്നു. ‘അദ്ദേഹത്തെ തിരിച്ചുവിളിച്ച നടപടി ഞെട്ടലുണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കൊവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം ബംഗാളില്‍ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. കൊവി...
ലക്ഷദ്വീപ് എം പി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു
ദേശീയം, വാര്‍ത്ത

ലക്ഷദ്വീപ് എം പി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു

ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. തിങ്കളാഴ്ചയാണ് ഫൈസൽ അമിത് ഷായെ കാണുന്നത്. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികൾ  ശക്തമായ പ്രതിഷേധം തുടരുകയാണ്. അഡ്മിസ്ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണമെന്ന് മുഹമ്മദ് ഫൈസൽ അമിത് ഷായോടാവശ്യപ്പെടും. അതേസമയം ലക്ഷദ്വീപിൽ നടപ്പാക്കുന്ന  ജനവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്   ബി.ജെ.പി. നേതാക്കൾ ഡൽഹിയിലെത്തിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുള്ളക്കുട്ടി, ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ ഖാദർ, ബി.ജെ.പി. ലക്ഷദ്വീപ് വൈസ് പ്രസിഡന്റ് മുത്തുക്കോയ എന്നിവരാണ് ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി നാളെ കൂടിക്കാഴ്ച നടത്തുന്നത്. ലക്ഷദ്വീപിലെ വിവാദ നിയമങ്ങളുമായി  ബന്ധപ്പെട്ട് കഴിഞ...
ഇന്ത്യ: ‘കോവിഡ് പിഴവു’കളിലൂടെ ബലിയാടാകുന്ന രാജ്യം
Featured News, ദേശീയം, വാര്‍ത്ത

ഇന്ത്യ: ‘കോവിഡ് പിഴവു’കളിലൂടെ ബലിയാടാകുന്ന രാജ്യം

2021 ജനുവരി 16ന്, ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, ഈ വാക്സിനുകൾ കോവിഡിനെതിരായ യുദ്ധത്തിൽ നിർണായക വിജയം നേടുമെന്നാണ്. എന്നാൽ ഇന്ന്, നാലുമാസത്തിലേറെയായി, 3 ലക്ഷം ഇന്ത്യക്കാർ മരിച്ചു - അവസാന ഒരു ലക്ഷം വെറും 26 ദിവസത്തിനുള്ളിലാണ് മരിച്ചത്. ഇന്ത്യയുടെ വാക്സിൻ പ്രോഗ്രാമിനെന്തു പറ്റി? പ്രധാനമന്ത്രി മോദി ഉദ്ഘോഷിച്ച, കോവിഡിനെതിരായ നമ്മുടെ വിജയം എവിടെ? കൊറോണ വൈറസിനെ ഏറ്റവും മോശമായി മാനേജ് ചെയ്തവരുടെ പട്ടികയിൽ നമ്മൾ എത്തിക്കഴിഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനുമുള്ള വാക്സിനുകൾ എവിടെയാണ്? ഇന്ത്യയുടെ വാക്സിൻ ഡ്രൈവ് ക്രോണോളജി മോദിയിലൂടെ ഒന്നു വായിക്കാം. ജനുവരി 16 ന്, ‘ഇന്ത്യയിൽ നിർമ്മിച്ച’ രണ്ട് വാക്സിനുകൾ COVID നെതിരെ വിജയം നൽകുമെന്ന് അദ്ദേഹം പറയുന്നു. ജനുവരി 28 ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഓൺലൈൻ ഉച്ചകോടിയിൽ മോദി ക...
‘കോടതി പരിഗണിക്കുംമുമ്പേ സി എ എ തിടുക്കത്തിൽ നടപ്പാക്കുന്നു’ സർക്കാർ പിന്മാറണമെന്ന് യെച്ചൂരി
ദേശീയം, വാര്‍ത്ത

‘കോടതി പരിഗണിക്കുംമുമ്പേ സി എ എ തിടുക്കത്തിൽ നടപ്പാക്കുന്നു’ സർക്കാർ പിന്മാറണമെന്ന് യെച്ചൂരി

രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. പൗരത്വനിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയ...
കോവിഡ് മറവിൽ ഇന്ത്യാക്കാരെ വിദേശികളാക്കുന്ന ഭരണകൂടം
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

കോവിഡ് മറവിൽ ഇന്ത്യാക്കാരെ വിദേശികളാക്കുന്ന ഭരണകൂടം

  അതിരൂക്ഷമായ കോവിഡിൻ്റെ ആക്രമണത്തിനിരയാകുമ്പോഴും കേന്ദ്ര ബി.ജെപി ഗവൺമെൻ്റ് പൗരത്വ രജിസ്റ്ററേഷൻ സംബന്ധിച്ച് ഉടൻ നടപ്പാക്കേണ്ട ഉത്തരവ് പ്രഖ്യാപിച്ചിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) വീണ്ടും കൊണ്ടുവരുന്നു. നിലവിൽ 2019 നിയമ പ്രകാരം കേന്ദ്രം ഇനിയും വ്യക്ത വരുത്തിയിട്ടില്ലെങ്കിലും , ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ പെടുന്ന 13 ജില്ലകളിലെ അധികാരികൾക്ക് പൗരത്വം സ്വീകരിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും അംഗീകാരം നൽകുന്നതിനും നിലവിലുള്ള നിയമപ്രകാരം അധികാരങ്ങൾ അനുവദിക്കുന്ന ഗസറ്റ് വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കിയിരിക്കുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിജ്ഞാപനത്തിൽ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പ...
‘ പീഡോഫീലിയ പ്രകീർത്തനം ഗാനത്തിൽ’ വൈരമുത്തു വീണ്ടും വിവാദത്തിൽ
കല, ദേശീയം, വാര്‍ത്ത

‘ പീഡോഫീലിയ പ്രകീർത്തനം ഗാനത്തിൽ’ വൈരമുത്തു വീണ്ടും വിവാദത്തിൽ

തമിഴ് ഗാനരചയിതാവ് വൈരമുത്തു അവാർഡ്  തർക്കത്തിന് പിന്നാലെ വീണ്ടും മറ്റൊരു വിവാദത്തിൽ വൈരമുത്തു രചിച്ച പുതിയ പാട്ടില്‍ പീഡോഫീലിയയെ പ്രകീര്‍ത്തിക്കുന്നതായാണ് ആരോപണം. മലയാളി നടി അനിഖ സുരേന്ദ്രന്‍ അഭിനയിച്ച എന്‍ കാതലാ എന്ന പാട്ടിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പ്രണയത്തെ പ്രകീർത്തിക്കുന്ന വരികൾ. വിവാദ ഗാനത്തിൻ്റെ വീഡിയോ ചാനലിൽ  ഉടൻ നിർത്തിവെക്കണമെന്നാണ് ആവശ്യമുയരുന്നത്. വൈരമുത്തുവിന്റെ പാട്ട് യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഗാന രചയിതാവിൻ്റെ 100 പാട്ടുകളടങ്ങിയ നാട്ടുപാടു തെരല്‍ എന്ന മ്യൂസിക് പ്രോജക്ടിന്റെ ഭാഗമായാണ് എന്‍ കാതലാ..... പുറത്തിറക്കിയിരിക്കുന്നത്. കൗമാരിക്കാരിയായ പെണ്‍കുട്ടിക്ക് ഏറെ മുതിര്‍ന്ന ഒരു കവിയോട് പ്രണയം തോന്നുന്നതാണ് പാട്ടിലെ പ്രമേയം. യു ട്യൂബ് വീഡിയോക്ക് താഴെ നല്‍കിയിട്ടുള്ള വിവരണത്തില്‍ തന്നെ പീഡിഫോലിയയെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക...
ഇടതുപക്ഷസമൂഹത്തിൽ  കെ കെ രമ ഉയർത്തുന്ന ചോദ്യങ്ങൾ
Featured News, കേരളം, രാഷ്ട്രീയം, വാര്‍ത്ത

ഇടതുപക്ഷസമൂഹത്തിൽ കെ കെ രമ ഉയർത്തുന്ന ചോദ്യങ്ങൾ

കെ. കെ രമ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം കമ്മ്യൂണിസത്തിൻ്റേതാണ്. അത് ഒരു പക്ഷേ സി.പിഎം,  സി .പി ഐ ഒക്കെ നിലനിൽക്കുന്നത് പോലെ സംഘടനാപരമായ ഒരു ഓർഗനൈസിംഗ് ബോഡിയിൽ നിലനിൽക്കുന്നതല്ല. വികാരപരമായ ഒരു വലിയ പ്രശ്നത്തിലൂടെ രൂപപ്പെട്ട ഒരു പ്രാദേശിക കമ്യൂണിസ്റ്റ് കൂട്ടം എന്നു മാത്രമേ ആർ എം പിയെ കാണാൻ സാധിക്കു. ടി.പിയ്ക് ശേഷമുള്ള രാഷ്ട്രിയം പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ വിധവയായ കെ.കെ രമയിൽ ചുറ്റിത്തിരിയുക മാത്രമാണ്. ഒരു പൊളിറ്റിക്കൽ പാർട്ടി എന്ന നിലയിൽ രമയ്ക്ക് ശേഷം എന്ത്! എന്ന ചോദ്യമൊന്നും തത്കാലം ഉയർത്തേണ്ട. അവർ ഉയർത്തിയ ബദൽ ചിന്തയ്ക്ക് ലഭിച്ച അംഗീകാരമാണ് അവരുടെ വിജയം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഒരാൾക്കോ ഒരു പ്രത്യേക ഗ്രൂപ്പിനോ മാത്രം അനുവർത്തിച്ചു പോകാനുള്ള ഒരു ഐഡിയോളജി ല്ല. അത് മാർക്സിസം എന്ന ആശയത്തെ ഇഷ്ടപ്പെടുന്ന ആർക്കും പിന്തുടരാവുന്നതാണ്. മാർക്സിസത്തിൻ്റെ പിന്തുടർച്ചയിൽ അഭ...
ലക്ഷദ്വീപ് ജില്ലാ കളക്ടർക്കെതിരെ കരിങ്കൊടി കാട്ടി ഡി വൈ എഫ് ഐ
കേരളം, ദേശീയം, വാര്‍ത്ത

ലക്ഷദ്വീപ് ജില്ലാ കളക്ടർക്കെതിരെ കരിങ്കൊടി കാട്ടി ഡി വൈ എഫ് ഐ

വാർത്താസമ്മേളനത്തിനായി എത്തിയ ലക്ഷദ്വീപ് ജില്ലാ കളക്ടർക്കെതിരെ കരിങ്കൊടി പ്രതിഷേധം. അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് എത്തിയ  ലക്ഷദ്വീപ് ജില്ലാ കളക്ടർക്കെതിരെ   ഡി.വൈ.എഫ്.ഐ, സി.പി.ഐ പ്രവർത്തകരാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ  ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിനായി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. നിരവധി പ്രവർത്തകരാണ് പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്. അതേസമയം പ്രസ് ക്ലബിന് മുന്നിൽ ഡി.വൈ.എഫ്.ഐ, സി.പി.ഐ പ്രവർത്തകരുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. കളക്ടർ ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധം നടക്കുന്നത്. ലക്ഷദ്വീപിൽ സ്ഥാപിത താൽപര്യക്കാർ നുണപ്രചരണം നടത്തിക്കൊണ്ടിരിക്കുകയാ ആണെന്ന് ജില്ലാ കളക്ടർ അസ്‌കർ അലി പറഞ്ഞു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ട്. ദ്വീപിൽ സ്ത്രീകൾക്ക് വേണ്ടി സ്വാശ്രയ ...
Crypto News

How To Purchase Zcash Anonymously On Godex

ContentCryptocurrencyZcash Mining: How To Mine Zcash?What Does Government Regulation Mean For PrivacyHow To Invest In BitcoinZcash (Zec): Beyond The Zerocoin ProjectBest Crypto Wallets However, Zcash’s expertise seemingly gives users the flexibility to take pleasure in an even greater degree of privacy. By permitting customers to remain anonymous, Zcash can provide them with higher fungibility. There are no hidden charges - the value you see is the price you pay, and all bitcoins are escrow protected, so consumers and sellers are safeguarded. What will a Bitcoin be worth in 2020? Pompliano has predicted that Bitcoin will hit $100,000 by the end of December 2021. At the time of the prediction (February 2020), Bitcoin had just reached the $10,000 mark, meaning the currency would...
പാർലമെൻ്ററി സ്ഥാനമാണ് പരിഗണനയുടെ അളവുകോൽ എന്നത് നിലവാരത്തകർച്ചയെന്ന് എസ് രാമചന്ദ്രൻ പിള്ള
കേരളം, വാര്‍ത്ത

പാർലമെൻ്ററി സ്ഥാനമാണ് പരിഗണനയുടെ അളവുകോൽ എന്നത് നിലവാരത്തകർച്ചയെന്ന് എസ് രാമചന്ദ്രൻ പിള്ള

കേരളത്തിൽ മന്ത്രിമാരെ തെരഞ്ഞെടുത്തതിൽ ഇടതുപക്ഷസമൂഹത്തിൽ നിന്നും വിമർശനമുയർന്നതിനെതിരെ പ്രതികരണവുമായി സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പാർലമെൻ്ററി സ്ഥാനത്തേയ്ക്ക് നിയോഗിക്കുമ്പോൾ മാത്രമാണ് ഒരുപാർട്ടി പ്രവർത്തകൻ പരിഗണിക്കപ്പെടുന്നത് എന്ന് കരുതുന്നത് പാർട്ടി ബോധത്തിന്റെ നിലവാരത്തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ സ്ഥാനാർഥികളെയു മന്ത്രിമാരെയും നിർണയിച്ചതിൽ പുതുമുഖങ്ങൾക്ക് പരിഗണന നൽകിയതിന്റെ രാഷ്ട്രീയം വിശദീകരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്ററി വ്യാമോഹം പാർട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുർബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാർട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണ്' ഒരാൾ ഒരേസ്ഥാനത്ത് ത...