Friday, July 30

Month: July 2021

ഭ്രമാത്മകതയുടെ കാല്പനിക ദൈവശാസ്ത്രം ; വി കെ അജിത് കുമാർ എഴുതുന്നു
Editors Pic, Featured News, കഥ, കേരളം, വാര്‍ത്ത, സാഹിത്യം

ഭ്രമാത്മകതയുടെ കാല്പനിക ദൈവശാസ്ത്രം ; വി കെ അജിത് കുമാർ എഴുതുന്നു

വായിച്ച് വച്ച ഓരോ കഥയിലും വല്ലാതെ ഭ്രമിപ്പിച്ച തോമസ് ജോസഫ് എന്ന കഥ പറച്ചിൽകാരനെപ്പറ്റി എഴുതണം എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് പക്ഷേ എൻ്റെ അറിവിൻ്റെ പരിമിതിയായിരുന്നു അതിൽ നിന്നും മാറ്റി നിർത്തിയത്. ഇപ്പോൾ ഏറെ നാളത്തെ മരണ ജീവിതത്തിൽ നിന്നും തോമസ് ജോസഫ് യാത്രയാകുന്നു. മലയാള സാഹിത്യത്തിൻ്റെ പരിമിതിയെന്തെന്നാൽ എനിക്ക് തോന്നുന്നത് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ബുദ്ധിയുള്ള വായനക്കാർ കുറഞ്ഞുവെന്നത് തന്നെയാണ്. തോമസ് ജോസഫിനെപ്പോലൊരാൾ ഇക്കാലത്ത് രചനകൾ നടത്തിയെന്നതും തിരുത്താൻ പറ്റാത്ത തെറ്റായി കിടക്കുന്നു. ഭ്രമാത്മകതയുടെ കാല്പനിക ദൈവശാസ്ത്രമായി വായിക്കാം തോമസ് ജോസഫിൻ്റെ എഴുത്തുകൾ പൊതുവായനയിലേക്ക് സമർപ്പിതമായ തോമസ് ജോസഫിൻ്റെ ആദ്യകാല കഥകൾ മാധവിക്കുട്ടിയെയും സക്കറിയയെയും നരേന്ദ്രപ്രസാദിനേയും പോലുള്ള എഴുത്ത് കുലപതികളെ ആശ്ചര്യപ്പെടുത്തിയെന്നു പറയുമ്പോൾ എഴുത്തിൻ്റെ ഔന്നിത്യത്തെ പരിഗണിക്കാതെ മ...
ഭരണത്തുടർച്ചയോ അതോ രണ്ടാം ബാല്യമോ
Featured News, കേരളം, വാര്‍ത്ത

ഭരണത്തുടർച്ചയോ അതോ രണ്ടാം ബാല്യമോ

  ചരിത്രത്തിലാദ്യമായാണ് ഒരു മുന്നണി കേരള സംസ്ഥാനത്ത് ഭരണ തുടർച്ച നേടുന്നത്. അതും ഒരു മുഖ്യമന്ത്രിയുടെ കീഴിൽ. കഴിഞ്ഞ അഞ്ച് വർഷം കേരള ഭരണം നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തർക്കമില്ലാത്ത വിധം നേതൃപാടവമുള്ള ജനപ്രതിനിധി തന്നെ. കാലങ്ങളോളം യുവത്വത്തിൻ്റെ പ്രസരിപ്പോടെ പാർട്ടിയെ നിയന്ത്രിക്കുകയും പാർട്ടിയുടെ എല്ലാ ഇടങ്ങളിലും ബാധിച്ചു കൊണ്ടിരുന്ന വിഭാഗീയതയെ അടിച്ചമർത്തും വിധം തൻ്റെ അധികാരം ഉപയോഗിക്കുകയും കേരളത്തിലെ കെട്ടുറപ്പുള്ള ഒരേ ഒരു രാഷ്ട്രീയ പാർട്ടിയായി സി.പി.എം നെ വളർത്തിക്കൊണ്ട് വരികയും ചെയ്തു. അതിനു ശേഷമാണ് കേരള മുഖ്യമന്ത്രി പഥത്തിലേക്ക് അദ്ദേഹം കടന്നു വരുന്നത്. നിലവിൽ അന്ന് വി.എസ് എന്ന നേതാവിൽ പൊതുവികാരം നിലനിന്നിരുന്നപ്പോഴാണ് പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്.  മുമ്പ് കെ.ആർ ഗൗരിയിൽനിന്നും ഇ.കെ നായനാർ അധികാര കസേരയെന്ന യാഥാർത്ഥ്യം കണ്ടെത്തിയ പോലെ. പക്ഷേ ആദ്യകാലങ്...
പ്രിയ കഥാകാരൻ തോമസ് ജോസഫിന് വിട
Featured News, കേരളം, വാര്‍ത്ത, സാഹിത്യം

പ്രിയ കഥാകാരൻ തോമസ് ജോസഫിന് വിട

മലയാള ചെറുകഥാ സാഹിത്യത്തെ മൗലികമായ രചനകൾ കൊണ്ട് സമ്പന്നമാക്കിയ പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിൽ ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മസ്തിഷ്കാഘാതത്തെ ത്തുടർന്ന് മൂന്നു വർഷമായി ചികിത്സയിലായിരുന്നു. അത്ഭുതസമസ്യ, ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്, നോവൽ വായനക്കാരൻ, പരലോക വാസസ്ഥലങ്ങൾ, പശുവുമായി നടക്കുന്ന ഒരാൾ, ദൈവത്തിൻ്റെ പിയാനോയിലെ പക്ഷികൾ ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, തുടങ്ങിയവയാണ് പ്രധാന രചനകൾ. 1954 ജൂൺ എട്ടിന് എറണാകുളം ജില്ലയിലെ ഏലൂരിലാണ് ജനനം. സമകാലിക മലയാളം, ചന്ദ്രിക എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2013-ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. എസ് ബി ടി സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കെ എ കൊടുങ്ങല്ലൂർ സ്മാരക പുരസ്കാരം എന്നിവയും ല...
ജസ്റ്റിസ് ലോയയ്ക്ക് പിന്നാലെ ; ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തി
Featured News, ദേശീയം, വാര്‍ത്ത

ജസ്റ്റിസ് ലോയയ്ക്ക് പിന്നാലെ ; ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തി

ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ ജസ്റ്റിസ് ലോയയ്ക്ക് മറ്റൊരു പിൻഗാമി. ധൻബാദിൽ ജില്ലാ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ കഴിഞ്ഞ ദിവസം വാഹനമിടിച്ച് കൊലപ്പെടുത്തി. ജസ്റ്റിസ് ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെയാണ് വാഹനം പിന്നിൽ നിന്നും വന്നിടിച്ചു കൊല്ലപ്പെടുന്നത്. ഇതിൻ്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സദർ പോലീസ് സ്റ്റേഷൻ ഏരിയയിലെ ജില്ലാ കോടതിക്ക് സമീപം രൺ‌ദീർ വർമ്മ ചൗക്കിലാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിക്കുന്നു അദ്ദേഹത്തെ തട്ടിയിട്ട വാഹനം അവിടെ നിന്നും രക്ഷപ്പെട്ടതായും പോലിസ് പറയുന്നുണ്ട്. ഇതുവരെ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സംഭവത്തിനു ശേഷം അതുവഴി വന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവർ വാഹനത്തിൽ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും വാഹനം ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു....
ഇ.എസ്.പി.എൻ ചാനലിന്റെ പേരിൽ കേരളത്തിൽ കോടികളുടെ തട്ടിപ്പ്
Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത

ഇ.എസ്.പി.എൻ ചാനലിന്റെ പേരിൽ കേരളത്തിൽ കോടികളുടെ തട്ടിപ്പ്

ബാബു ജേക്കബ് അന്താരാഷ്ട്ര സ്പോർട്സ് ചാനലായ  ഇ.എസ്.പി.എൻ.ന്റെ പേരിൽ കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ വൻ തട്ടിപ്പ്.  ഇ. ഒറാക്കിൾ എന്ന കമ്പനിയുടെ പ്രതിനിധികാളാണെന്ന് പറഞ്ഞാണ് മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് അരങ്ങേറുന്നത്. ഈ കമ്പനിയ്ക്ക് ഇ.എസ്.പി.എൻ. സ്പോർട്ട്സ് ചാനലുമായി യാതൊരു ബന്ധവുമില്ലാത്തപ്പോഴാണ് തങ്ങൾ ഇ.എസ്.പി.എൻ. കമ്പനിയുടെ പ്രതിനിധികൾ ആണെന്ന് പറഞ്ഞു മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് നടത്തുന്നത്. ഇന്ത്യയിൽ ഇതുവരെ അനുമതി ലഭിയ്ക്കാത്ത ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചാൽ കോടിക്കണക്കിന് രൂപയുടെ ലാഭം ഉണ്ടാക്കാം എന്ന് വ്യാമോഹം നൽകിയാണ് ഇ എസ് പി എൻ ചാനലിന്റെ പേരിൽ ഇവർ കേരളത്തിലുൾപ്പെടെ തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ തട്ടിപ്പിന്റെ വലയിൽ വീണട്ടുള്ളത്. കോടികണക്കിന് രൂപ വിവിധ ഇടങ്ങളിലായി ആളുകൾ ഇതിൽ നിക്ഷേപിച്ചിട്ടുള്ളതായി ഒരു ഏജന്റ് വെളിപ്പെടുത്തി. ര...
വിവാഹമോചനത്തിന് നോട്ടീസ് നൽകിയതായി മേതിൽ ദേവിക
കേരളം, വാര്‍ത്ത

വിവാഹമോചനത്തിന് നോട്ടീസ് നൽകിയതായി മേതിൽ ദേവിക

നടൻ മുകേഷുമായുള്ള വിവാഹമോചനത്തിനായി നോട്ടീസ് നൽകിയതായി നർത്തകി മേതിൽ ദേവിക. അഭിഭാഷകൻ മുഖേന ഭർത്താവ് മുകേഷിന് വിവാഹമോചനത്തിനുള്ള നോട്ടീസ് അയച്ചു കഴിഞ്ഞതായി ദേവിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുകേഷ് എം എൽ എ യുമായുള്ള വിവാഹ മോചനത്തിന് നോട്ടീസ് നൽകിയ വാർത്ത നേരത്തെ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. മുകേഷിനെതിരെ ആരോപണങ്ങളുന്നയിക്കാൻ താല്പര്യമില്ലെന്ന് ദേവിക പറഞ്ഞു.  വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിയുന്നത്. വ്യക്തിപരമായി അദ്ദേഹത്തിനെതിരെ ചെളി വാരിയെറിയാൻ താല്പര്യമില്ല.  കുടുംബകാര്യങ്ങൾ പുറത്തു പറയാൻ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നു കരുതിയാണ് ഇതുവരെ വിവരം പുറത്തുവിടാത്തത്. മേതിൽ ദേവിക . വേർപിരിയലിനുള്ള ഹർജി നൽകിയിരിക്കുന്നത് എന്റെ ഭാഗത്തുനിന്നാണ്. ഇക്കാര്യത്തിൽ മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേർപിരിയാനുള്ള തീരുമാനമ...
‘പെഗാസസി’ൽ ജുഡീഷ്യൽ അന്വേഷണം വേണം’ ; എൻ റാമും ശശികുമാറും സുപ്രീം കോടതിയിൽ
ദേശീയം, വാര്‍ത്ത

‘പെഗാസസി’ൽ ജുഡീഷ്യൽ അന്വേഷണം വേണം’ ; എൻ റാമും ശശികുമാറും സുപ്രീം കോടതിയിൽ

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവർ സുപ്രീം കോടതിയിൽ. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന വിവാദത്തിൽ ഇരുവരും ഹർജി സമര്‍പ്പിച്ചു. സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ കേസ് അന്വേഷിക്കണമെന്ന്‌ ഹർജിയില്‍ ആവശ്യപ്പെട്ടു. മുതിർന്ന ദേശീയ മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ റാം. ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്‍റെ സ്ഥാപകനും ഏഷ്യാവിൽ എഡിറ്ററും ഏഷ്യാനെറ്റ് സ്ഥാപകനുമാണ് ശശികുമാർ.കേസിൽ പശ്ചിമബംഗാൾ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇന്ത്യയിൽ മുതിർന്ന മാധ്യമപ്രവർത്തകരുടേത് അടക്കം പത്ത് ഫോണുകളെങ്കിലും, പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു എന്നാണ് ഫൊറൻസിക് പരിശോധ...
കോവിഡ് മൂലം ബാലവേലയിലേക്ക് നയിക്കപ്പെടുന്ന കുട്ടികൾ
CORONA, Featured News, ആരോഗ്യം, ദേശീയം, വാര്‍ത്ത

കോവിഡ് മൂലം ബാലവേലയിലേക്ക് നയിക്കപ്പെടുന്ന കുട്ടികൾ

ഇന്ത്യയിൽ 119,000 പേർ ഉൾപ്പെടെ 21 രാജ്യങ്ങളിലായി 15 ദശലക്ഷം കുട്ടികൾ കോവിഡ് കാരണം രക്ഷിതാക്കളുടെ മരണം മൂലം അവരുടെ 2020 ഏപ്രിലിനും 2021 മാർച്ചിനുമിടയിൽ അനാഥരാക്കപ്പെട്ടതായി കണക്കാക്കുന്നു. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ 25,500 കുട്ടികൾക്ക് അമ്മമാരെയും 90,751 പേർക്ക് പിതാവിനെയും നഷ്ടപ്പെട്ടുവെന്നും 12 പേർക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടുവെന്നും കണക്കാക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായ യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസുമായി സഹകരിച്ചാണ് പഠനം പ്രസിദ്ധീകരിച്ചത്. “ഒരു രക്ഷകർത്താവിന്റെയോ പരിപാലകന്റെയോ നഷ്ടം പോലുള്ള ആഘാതകരമായ അനുഭവങ്ങൾ ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യ അവസ്ഥകൾ, മറ്റ് പെരുമാറ്റ രീതികൾ, വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു” എന്ന് ഒരു പത്രക്കുറിപ്പിൽ NIH പറയുന്നു.....
‘ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ’
ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

‘ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ’

താൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന് യെദ്യൂരപ്പയെ വിമർശിച്ച് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാജിയില്‍ പ്രതികരണവുമായി രംഗത്തുവന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തുറന്നടിച്ചതാണ് ഈ പ്രസ്താവന. 'കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പ, അദ്ദേഹം രാജിവെച്ചതുകൊണ്ട് കര്‍ണാടകയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ല' സിദ്ധരാമയ്യ പറഞ്ഞു. 'മുഖ്യമന്ത്രിസ്ഥാനത്തേക്ക് അഴിമതിക്കാരനായ യെദിയൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ വരും. കാരണം ബി.ജെ.പി. ഒരു അഴിമതി പാര്‍ട്ടിയാണ്. യെദിയൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്നമെന്നും ബി.ജെ.പി. അധികാരത്തില്‍ നിന്ന് പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല' സിദ്ധരാമയ്യ കൂട്ടിച്ചേർത്തു....
ഇനിയൊരൂഴമില്ലാതെ യെദ്യൂരപ്പ പടിയിറങ്ങുന്നു
Featured News, ദേശീയം, വാര്‍ത്ത

ഇനിയൊരൂഴമില്ലാതെ യെദ്യൂരപ്പ പടിയിറങ്ങുന്നു

സ്വന്തം പാളയത്തിൽ നിന്നുതന്നെ എതിർപ്പ് രൂക്ഷമായതോടെ മറ്റ് വഴി കാണാതെ യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി പദമൊഴിഞ്ഞു. പക്ഷെ സമ്മർദ്ദം മൂലമല്ല രാജിയെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദിയൂരപ്പ രാജിവെച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് യെദിയൂരപ്പ ഗവര്‍ണറെ കണ്ട് രാജി സമർപ്പിച്ചു.. കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ പടിയിറങ്ങുന്നത് ഇത് നാലാം തവണയാണ്. 78 പിന്നിട്ട യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതായത് ഇനിയൊരൂഴമില്ലാതെ തൻ്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിടുകയാണ് രാജിയിലൂടെ സംഭവിച്ചിരിക്കുന്നത്. 24 ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതിൽ യെദ്യൂരപ്പ നിയമനടപടി നേരിടുകയായിരുന്നു. യെദ്യൂരപ്പക്കെതിരെ ക...