റെഗ്ഗെ സംഗീതമാന്ത്രികൻ ലീ ‘സ്ക്രാച്ച്’ പെറി വിടവാങ്ങി
പ്രമുഖ റെഗ്ഗെ സംഗീതമാന്ത്രികൻ ലീ "സ്ക്രാച്ച്" പെറി അന്തരിച്ചു., വിപ്ലവകാരിയായ ജമൈക്കൻ സംഗീത നിർമ്മാതാവ്, ഗാനരചയിതാവ്, അവതാരകൻ, റെഗ്ഗെ സംഗീതത്തിന്റെ വികാസത്തിൽ ചരിത്രപരമായ സംഭാവനകൾ നൽകിയ വ്യക്തി , 85 -ആം വയസ്സിൽ ജമൈക്കയിലെ ലൂസിയയിലെ ആശുപത്രിയിൽ ഞായറാഴ്ചയാണ് അന്തരിച്ചത്
ജമൈക്ക പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസിന്റെ ട്വീറ്റിലാണ് മരണവാർത്ത സ്ഥിരീകരിച്ചത്
1960-കളുടെ അവസാനത്തിലും 70-കളിലും പെറി തന്റെ സംഗീതത്തെ ദക്ഷിണാഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും തരംഗമാക്കി മാറ്റുകയായിരുന്നു. അത്യാധുനിക സംഗീതത്തിൻ്റെ മൂർത്തീഭാവമായ റെഗ്ഗെയിൽ ഏറ്റവും പുതിയ കലാകാരന്മാരെ അദ്ദേഹം അണിനിരത്തി സംഗീതസദസ്സുകൾ സൃഷ്ടിച്ചു. , അദ്ദേഹത്തിന്റെ അപ്സെറ്റർ ലേബൽ, വൈലർമാരെപ്പോലുള്ള നിരവധി സംഗീത ശ്രേഷ്ഠരെ പരിചയപ്പെടുത്തിയത് പെറിയായിരുന്നു.
2003 ൽ മികച്ച സംഗീതജ്ഞനുള്ള പുരസ്കാരമായ ആൽബത്തിനുള്ള ഗ്രാമി അവാർഡ് പെറി...