Thursday, January 20

ഡിസംബര്‍ 23ന് മല കയറാന്‍ മുപ്പത് യുവതികള്‍

ശബരിമല കയറാന്‍ ഡിസംബര്‍ 23ന് അമ്പതില്‍ താഴെ പ്രായമുള്ള 30 സ്ത്രീകളുടെ സംഘം എത്തുന്നു. തമിഴ്നാട്, മധ്യപ്രദേശ്, ഒഡീഷ, കര്‍ണ്ണാടകം, കേരളം എ്നനീ സംസ്ഥാനങ്ങളിലെ സ്ത്രീകളാണ് സംഘത്തില്‍ ഉണ്ടാവുക. അഞ്ച് ദിവസം വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചിട്ടാവും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക എന്നാണ് അവര്‍ അവകാശപ്പെടുന്നത്. 20 വയസ്സുകാരിയാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ.

ശബരിമലയില്‍ സത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് ശേഷം നിരവധി സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചെങ്കിലും ഹിന്ദു തീവ്രവാദികളുടെ അക്രമപരമായ തടസ്സങ്ങളെ മറി കടക്കാനാവാതെ പിന്മടങ്ങുകയായിരുന്നു. ഇതുവരെ ഒറ്റയൊറ്റയായ ശ്രമങ്ങള്‍ ആയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സംഘം ചേരുകയാണ് എന്നാണ് ചെന്നൈ ആസ്ഥാനമായുള്ള മനീതി എന്ന സ്ത്രീ അവകാശസംഘടനയുടെ നേതാവായ സെല്‍വി പറയുന്നത്. പോലീസ് സംരക്ഷണത്തിനായി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയെന്നും അത് പോലീസ് വിഭാഗത്തിന് പരിഗണനയ്ക്ക് വിട്ടതായി മറുപടി ലഭിച്ചു എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്.

ആദിവാസി സ്ത്രീവേദിയുടെ വക്താവായ വയനാട്ടില്‍ നിന്നുള്ള അമ്മണ്ണിയും സംഘത്തില്‍ ഉണ്ട്. ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരുടെയും പേരു വിവരം പുറത്ത് വിടുന്നില്ല. പോലീസിന്‍റെ സഹായമില്ലാതെ ഞങ്ങള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാനാവില്ല. ഇന്ത്യുടെ നാനാഭാഗത്തു നിന്നെത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് പോലീസ് സഹായം ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം എന്നാണ് അമ്മണ്ണി അഭിപ്രായപ്പെടുന്നത്.

 

Spread the love
Read Also  സമരത്തിന് ആളെക്കൂട്ടാൻ പോൺ സൈറ്ററുകൾ അടച്ചു പൂട്ടി; ഹോങ്കോങ് ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിച്ചു

Leave a Reply