Monday, January 17

നടുവ് വേദനയുമായി എത്തിയ സ്ത്രീയുടെ വൃക്കയില്‍ നിന്ന് കണ്ടെടുത്തത് 3000ത്തോളം കല്ലുകള്‍

കടുത്ത നടുവുവേദനയുമായി എത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പരിശോധന ഫലം കണ്ട് ഞെട്ടി. ഇവരുടെ വൃക്കയില്‍ നിറയെ കല്ലുകള്‍.ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് സംഭവം. ഴാങ് എന്ന അമ്ബത്താറുകാരി കടുത്ത നടുവേദനയും പനിയുമായി കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏകദേശം 3000 കല്ലുകളാണ് ഇവരുടെ വൃക്കയില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കല്ലുകള്‍ നീക്കം ചെയ്തു. ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഴാങ് ആരോഗ്യവതിയായി. പുറത്തെടുത്ത കല്ലുകള്‍ എണ്ണി തീര്‍ത്തത് ശാസ്ത്രക്രിയ നടത്തിയതിനേക്കാള്‍ പ്രയാസമായിരുന്നുവെന്നാണ് ഴാങിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്രയും കല്ലുകള്‍ വൃക്കയ്ക്കുള്ളില്‍ നിന്നും കണ്ടെടുക്കുമെന്ന് ഴാങ് പ്രതീക്ഷിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കിഡ്‌നിയിലെ കല്ലിന് ചികിത്സ നടത്തി വരികയായിരുന്നു ഴാങ്. ഇതുവരെയുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് പ്രകാരം മഹാരാഷ്ട്ര സ്വദേശി ധന്‍രാജിന്റെ വൃക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കല്ലുകള്‍ പുറത്തെടുത്തിരിക്കുന്നത്. 1,72,155 കല്ലുകളാണ് ധന്‍രാജിന്റെ വൃക്കയില്‍ നിന്നും കണ്ടെടുത്തത്.

Spread the love

Leave a Reply