ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചു. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം എന്നാണ് സൂചന. കൊതുക് നിര്‍മാര്‍ജനവുമായ് ബന്ധപ്പെട്ട് മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. ക്യാമ്പയിനില്‍ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്നും റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.

Read Also  ഭൂപടം തെറ്റി നല്‍കിയതിനെത്തുടര്‍ന്ന് ഒമാനില്‍ നോട്ടുപുസ്തകം നിരോധിച്ചു
Loading...

LEAVE A REPLY

Please enter your comment!
Please enter your name here