Wednesday, January 19

ഹരിയാനയില്‍ 22കാരിയെ 40 പേര്‍ ബലാല്‍സംഗം ചെയ്തതായി പരാതി

ഹരിയാനയില്‍ 22 കാരിയെ 40 പേര്‍ നാലുദിവസം ഒരു ഗസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്തതായി പരാതി. ഹരിയാനയിലെ പഞ്ചഗുളയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തൊഴില്‍ തേടിയെത്തിയ സ്ത്രീയ്ക്കാണ് ക്രൂരപീഢനം അനുഭവിക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു.
മോര്‍ണി ഹില്‍സിലുള്ള ഗസ്റ്റ് ഹൗസില്‍ ഈ മാസം 15 മുതല്‍ 18 വരെയാണ് തന്നെ പൂട്ടിയിട്ട് ആള്‍ക്കൂട്ടം ബലാല്‍സംഗം ചെയ്തതെന്ന് യുവതി ചണ്ഡിഗഢ് പോലീസിന് ഇന്നലെ നല്‍കിയ പരാതിയില്‍ പറയുന്നു. കുറ്റവാളികള്‍ തന്നെ മാറി മാറി ബലാല്‍സംഗം ചെയ്യുകയായിരുന്നെവന്നും പരാതിയില്‍ അവര്‍ വെളിപ്പെടുത്തുന്നു. തന്റെ ഭര്‍ത്താവിന്റെ പരിചയക്കാരനായ ബലാല്‍സംഗികളില്‍ ഒരാളാണ് ഗസ്റ്റ് ഹൗസില്‍ ജോലി വാഗ്ദാനം ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നതായി പോലീസ് വെളിപ്പെടുത്തി.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഗസ്റ്റ് ഹൗസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് എസ്എച്ച്ഒ രഞ്ജിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

Spread the love
Read Also  ഹരിയാനയില്‍ ആടിനെ കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന എട്ടുപേര്‍ക്കെതിരെ കേസ്

Leave a Reply