Sunday, January 16

വൈദ്യുതി ലൈനില്‍ തട്ടി ഏഴ് ആനകൾ കൊല്ലപ്പെട്ടു

ഒഡിഷയിലെ ദെന്‍കനാലില്‍ വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലം ഏഴ് ആനകൾ കൊല്ലപ്പെട്ടു. നാട്ടിലിറങ്ങിയ ആനകൾ നെല്‍പ്പാടം കടക്കാന്‍ ശ്രമിക്കുന്നതിനിടെ 11-കെവി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്‌.

സദര്‍ വനമേഖലയുടെ അടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. മൂന്ന് ആനകള്‍ റോഡില്‍ വീണുകിടക്കുന്ന നിലയിലും നാല് ആനകള്‍ പാടത്തെ കനാലിലുമായിരുന്നു മരിച്ച നിലയിൽ കാണപ്പെട്ടത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ആനകളുടെ മൃതദേഹം സംസ്ക്കരിക്കാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കും.

ആനകളുടെ സഞ്ചാരമേഖലയായതിനാല്‍ വൈദ്യുതലൈനുകള്‍ 17-18 അടി ഉയരത്തിലാവണമെന്നാണ് നിയമം. എന്നാൽ വേണ്ടത്ര ഉയരമില്ലാതെ വൈദ്യുതി ലൈൻ സ്ഥാപിച്ചത് മൂലമാണ് അത്യാഹിതം നടന്നതെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട്.

രാജ്യത്ത് ഏറ്റവും കൂടതൽ ആനകളുടെ മരണം നടക്കുന്നത് വൈദ്യുതി ആഘാതമേറ്റും ട്രെയിൻ തട്ടിയുമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Spread the love
Read Also  രാമചന്ദ്രന്റെ കണ്ണിന് ഒറ്റ രാത്രികൊണ്ട് കാഴ്ച്ച തിരിച്ചുകിട്ടി; ജനങ്ങളുടെ ജീവൻ കൊണ്ട് സർക്കാർ കളിക്കുകയാണ്

Leave a Reply