Sunday, January 16

സെന്‍സര്‍ഷിപ്പ് അവസാനിപ്പിച്ച് ഇമ്രാന്‍ ഖാന്‍, പാകിസ്ഥാനില്‍ മാധ്യമസ്വാതന്ത്ര്യം വില മതിക്കപ്പെടുന്നു

ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഗവണ്മെന്‍റ് മാധ്യമ സെന്‍സര്‍ഷിപ്പ് എടുത്തു കളഞ്ഞതായി പുതിയ വാര്‍ത്താവിതരണമന്ത്രി ഫവാദ് ചൗധരി ട്വിറ്ററില്‍ കുറിച്ചു.

അതിന്‍ പ്രകാരം രാജ്യത്തിന്‍റെ വാര്‍ത്താവിതരണസ്ഥാപനങ്ങളായ പാകിസ്ഥാന്‍ ടെലിവിഷനും പാകിസ്ഥാന്‍ റേഡിയോയ്ക്കും പരിപൂര്‍ണ്ണ എഡിറ്റോറിയല്‍ സ്വാതന്ത്യ്രം നല്കിയതായും അറിയിക്കുന്നു. ഇമ്രാന്‍ ഖാന്‍റെ കാഴ്ചപ്പാടനുസരിച്ച് സെന്‍സര്‍ഷിപ്പ് അവസാനിപ്പിച്ചതായും മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പത്രാധിപ സ്വാതന്ത്യ്രത്തിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്കിയതായും അത് മൂന്ന് മാസത്തിനുള്ളില്‍ മാധ്യങ്ങളില്‍ കണ്ടറിയാമെന്നും ഫവാദ് ചൗധരി കൂട്ടിച്ചേര്‍ക്കുന്നു.

മാധ്യമങ്ങളെ ഗവണ്മെന്‍റ് സ്വകാര്യസ്വത്തായി ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മുന്‍ പിഎംഎല്‍ (എന്‍) ഗവണ്മെന്‍റ് മാധ്യമസ്വാതന്ത്യ്രം നല്കുമെന്നത് വാഗ്ദാനത്തില്‍ മാത്രം ഒതുക്കുകയായിരുന്നു. വാര്‍ത്ത വായിച്ച് ഇത് മോദി ഇന്ത്യയില്‍ സാധ്യമാകില്ലല്ലോ എന്ന സങ്കടത്തിലാണ് പൗരബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍.

Spread the love