Friday, May 27

ശബരിമല ; പോലീസിനെ ഭീഷണിപ്പെടുത്തി എ എന്‍ രാധാകൃഷ്ണന്‍

ശബരിമല സന്ദര്‍ശിക്കാനായി നിലയ്ക്കലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എസ് പി  യതീഷ് ചന്ദ്രയുമായി ഗതാഗതനിയന്ത്രണത്തെക്കുറിച്ച്   സംസാരിക്കവെയാണ് ഒപ്പമുണ്ടായിരുന്ന ബി ജെ പി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എസ് പിയെ  ഭീഷണിപ്പെടുത്തിയത്.  തങ്ങളുടെ  മന്ത്രിയോട് സൂക്ഷിച്ചു സംസാരിക്കണമെന്നും  ഇദ്ദേഹം കേന്ദ്രമന്ത്രിയാണെന്നും മര്യാദയ്ക്ക് സംസാരിച്ചുകൊള്ളണമെന്നും മന്ത്രി പറഞ്ഞു

 

വാഹനങ്ങള്‍ കടത്തിവിടാത്തതിന്റെ കാരണം മന്ത്രി  പോലീസ് ഉദ്യോഗസ്ഥനോട് ആരാഞ്ഞു.  നിലയ്ക്കലില്‍ നിന്നും പമ്പയിലെയ്ക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടുന്നതിനു നിയന്ത്രണങ്ങളുണ്ടേന്നു എസ് പി വിശദീകരിച്ചു. ഗതാഗതക്കുരുക്ക് ഉള്ളതുകൊണ്ടാണ് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതെന്നു യതീഷ് ചന്ദ്ര പറഞ്ഞു. മന്ത്രിയുടെ വാഹനത്തിനു കടന്നുപോകാമെന്നും എസ് പി അറിയിച്ചു. പമ്പയിലെയ്ക്ക് സ്വകാര്യ വാഹനങ്ങളും കടത്തിവിടണമെന്നും പൊന്‍ രാധാകൃഷ്ണന്‍  ആവശ്യപ്പെട്ടപ്പോള്‍ മന്ത്രിയുടെ പൂര്‍ണ ഉത്തരവാദിത്വമുണ്ടെങ്കില്‍ കടത്തിവിടാമെന്ന് എസ് പി മറുപടി പറഞ്ഞതാണ് രാധാകൃഷ്ണനെ പ്രകോപിപ്പിച്ചത്. കേന്ദ്രമന്ത്രിയുടെ പിന്‍ബലത്തിലാണ് എ എന്‍ രാധാകൃഷ്ണന്‍ ആക്രോശിച്ചത്.

 മന്ത്രിയ്ക്ക്  ഔദ്യോഗികവാഹനത്തില്‍ പോകാമെന്ന് പോലീസ് അറിയിച്ചെങ്കിലും അദ്ദേഹം സ്റ്റേറ്റുകാര്‍  ഉപേക്ഷിച്ചു കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലെയ്ക്ക് പോയി.  

Spread the love
Read Also  തന്നെ കാവി പുതപ്പിക്കാൻ ബി ജെ പിയെ അനുവദിക്കില്ലെന്ന് രജനീകാന്ത്

Leave a Reply