Sunday, January 16

എ. എൻ. ഷംസീറിന്റെ ഭാര്യക്ക് ബന്ധു നിയമനത്തിലൂടെ ജോലി; നിയമനം ഹൈക്കോടതി റദ്ദാക്കി

കെ. ടി. ജലീൽ എം.എൽ.എ.യുടെ ബന്ധു നിയമനത്തിന് പുറമെ തലശേരി എം.എല്‍.എ എ.എന്‍. ഷംസീറും ബന്ധു നിയമന കുരുക്കിൽ. ഷംസീറിന്റെ ഭാര്യയെ അനധികൃതമായി ജോലിയിൽ പ്രവേശിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഷംസീറിന്റെ ഭാര്യ ഷെഹലയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വ്വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാട്ടി റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം.പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.

ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ക്ഷണിച്ചുള്ള വിജ്ഞാപനം ഒ.ബി.സി മുസ്ളീം എന്നാക്കി തിരുത്തിയാണ് ഷെഹലയ്ക്ക് നിയമനം നൽകിയത് എന്നായിരുന്നു ബിന്ദുവിന്റെ പരാതി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷെഹലയുടെ നിയമനം എന്നായിരുന്നു പരാതി.

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ താല്‍ക്കാലിക അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേയ്ക്കാണ് ഷെഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും കോടതി വിശദീകരണം തേടിയിരുന്നു. നേരത്തെ ബന്ധു നിയമന ആരോപണത്തിൽ കെ. ടി. ജലീലിന്റെ ബന്ധു കെ. ടി. അബീദ് രാജി വെച്ചിരുന്നു.

Spread the love
Read Also  കെ. ടി. അദീപ് സർക്കാരിൽ നിന്ന് ചെലവുകൾക്കായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; വിവരാവകാശ രേഖ പുറത്ത്

Leave a Reply