Monday, January 17

അബുദാബിയിലെ ക്ഷേത്രനിര്‍മാണത്തിന് ധനസമാഹരണം നടത്താന്‍ പുതിയ വെബ്സൈറ്റ് തുറന്നു

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ധനസമാഹരണം നടത്താന്‍ പുതിയ വെബ്സൈറ്റ് തുറന്നു. നിര്‍മാണ പുരോഗതി അറിയാന്‍ www.mandir.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ക്ഷേത്രം നിര്‍മിക്കാനും വികസിപ്പിക്കാനും നടത്തിപ്പിനും വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മന്ദിര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിക്കായി ധനസമാഹരണം നടത്താന്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ദിര്‍ ലിമിറ്റഡ് വക്താവ് അശോക് കൊട്ടെഷ പറഞ്ഞു. പണമിടപാടുകള്‍ സുരക്ഷിതമാക്കാന്‍ യു.എ.ഇ. ആസ്ഥാനമായുള്ള ടെലര്‍ എന്ന കമ്പനിയാണ് ഗേറ്റ്വേ സേവനങ്ങള്‍ നല്‍കുന്നത്.

അബുദാബി – അല്‍ ഐന്‍ റോഡിലെ അല്‍ റഹബയില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 14 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരിയില്‍ യു.എ.ഇ. സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്തിരുന്നു. ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണത്തിന് ഏകദേശം 45 കോടി ദിര്‍ഹം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ബുധനാഴ്ച അബുദാബിയിലെ ഒരു ഉയര്‍ന്ന കെട്ടിടത്തില്‍ തീപിടിച്ചു. ഖാലിദിയയിലെ 13 നില കെട്ടിട സമുച്ചയത്തിലെ ഫ്‌ളാറ്റുകളില്‍ ഒന്നിലാണ് ബുധനാഴ്ച രാത്രി 9.30- നോടെ തീപിടിച്ചത്. അടുത്തുള്ള സ്റ്റേഷനുകളില്‍നിന്ന് സിവില്‍ ഡിഫന്‍സും പോലീസും ചേര്‍ന്ന് ആളുകളെ രക്ഷിച്ചു. ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.

Spread the love
Read Also  അബുദാബിയില്‍ വാടക നിയമത്തില്‍ പുതിയ ചട്ടങ്ങള്‍ നിലവില്‍ വന്നു

Leave a Reply