സാഹിത്യ-കലാ രംഗത്ത് ഇന്ന് നടക്കുന്ന ചോരണത്തിന്റെയും പ്രവണതകള്‍ കച്ചവട സിനിമാരംഗത്ത് പണ്ടുമുതലേ നിലനിന്നിരുന്നതാണ്. പക്ഷെ അതൊക്കെ അത്ര വലിയ ക്രൈമായി ആരും കാണാറില്ലായിരുന്നു. കച്ചവട സിനിമ അതിന്‍റെ  വ്യാപാരത്തിന്‍റെ ചേരുവകള്‍ക്കായി ചെറിയ മാറ്റങ്ങളൊക്കെ വരുത്തി  യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം പേരില്‍ കൊടുക്കുന്ന പതിവിനെ ആരും ചോദ്യം ചെയ്തില്ല. പക്ഷെ അതിന്‍റെ ചുവടു പിടിച്ചു ക്രിയേറ്റീവ് രചനകളും ലേഖനങ്ങളും കവര്‍ന്നെടുക്കുന്ന പ്രവണതയെ അംഗീകരിക്കാനാവില്ല. എഴുത്തുകാരനും ചലച്ചിത്ര സംഗീത സംവിധായകനുമായ എ എസ് അജിത്‌ കുമാര്‍ സ്വന്തം അനുഭവം എഴുതുന്നു   

ഇപ്പോള്‍ നടക്കുന്ന സാഹിത്യചോരണ വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ഓര്‍ക്കുകയാണ്. ഞാനിത് ഫേസ്ബുക്കില്‍ പണ്ട് “ what to do” എന്ന പേരില്‍ ഒരു കുറിപ്പെഴുതിയിരുന്നു. പക്ഷേ ഇന്ന് കാണുന്ന രീതിയില്‍ ദലിത് പക്ഷത്തു നിന്നോ പൊതു മണ്ഡലത്തില്‍ നിന്നോ പിന്തുണ ലഭിച്ചില്ല. വളരെ അടുത്ത ചില സുഹൃത്തുക്കള്‍ മാത്രമാണ് പിന്തുണച്ചത്. ഇത്തരം വിവാദങ്ങളില്‍ ചില വൃത്തങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് പിന്തുണ ലഭിക്കുക. സാഹിത്യ ചോരണത്തിനു സമാനമായി എനിക്കുണ്ടായ അനുഭവം ഇവിടെ വിശദമാക്കാം

അഴിമുഖം ന്യൂസ് പോര്‍ട്ടലില്‍  സൌണ്ട് ബൂത്ത്‌ എന്ന കോളത്തില്‍  “ശങ്കരാഭരണത്തിലെ പേടികള്‍” എന്ന പേരില്‍ ഞാന്‍ ഒരു ലേഖനം എഴുതിയിരുന്നു. അത് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിന്‍റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകള്‍ക്ക് വേണ്ടി ഗൂഗിളില്‍  എസ് പി ബാലസുബ്രഹ്മണ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ തിരയുമ്പോള്‍ യാദൃശ്ചികമായി  Cambridge companion to modern Indian Culture (edited by Vasudha Dalmia and Reshmi Sadana 2012) എന്ന പുസ്തകം കാണുകയും അതിലെ ഒരു ലേഖനം ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. അമാന്‍ഡാ വീഡ്മാന്‍ എഴുതിയ  “Musical genres and national identity’ എന്ന ലേഖനം. പെന്സില്‍വാനിയയിലെ ബ്രയന്‍ മാവ്ര്‍ (bryn mawr) കോളേജിലെ അന്ത്രോപോളോജി വിഭാഗത്തിലെ അസിസ്ടന്റ്റ് പ്രൊഫെസറാണ് ലേഖിക. കര്‍ണാടക സംഗീതത്തെ കുറിച്ചുള്ള വീഡ്മാന്‍റെ പ്രസിദ്ധമായ voicing the modern,singing the classical എന്ന പുസ്തകം ഞാന്‍ വാങ്ങുകയും അദ്ദേഹത്തോട് ബഹുമാനം വച്ച് പുലര്‍ത്തുകയും ചെതിരുന്ന ആളാണ്‌ ഞാന്‍. എന്നാല്‍ ലേഖനത്തിനെ തുടക്കം വായിച്ചപ്പോള്‍ തന്നെ ഞാന്‍ ഞെട്ടി പോയി. 2005 ആഗസ്റ്റില്‍ ല്‍ ഞാന്‍ പച്ചക്കുതിര മാസികയിലെഴുതിയ ജിപ്സികളും നോമാഡുകകളും: അടിപൊളി സംഗീതത്തിന്റെ ഭൂതകാലങ്ങള്‍ എന്ന ലേഖനത്തിന്റെ ( എന്റെ പുസ്തകമായ കേള്‍ക്കാത്ത ശബ്ദങ്ങളില്‍ ഇത് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്). അത് വായിച്ചപ്പോള്‍  ആമുഖത്തില്‍ ഞാനെഴുതിയ ഖണ്ഡികകളുടെ പദാനുപദപരിഭാഷ പോലെ തോന്നി 

 എന്റെ ലേഖനത്തിന്റെ ഭാഗങ്ങളും അമാന്‍ഡാ വീഡ്മാന്‍റെ ലേഖനത്തിന്റെ ഭാഗങ്ങളും താഴെ കൊടുക്കാം 

  ജിപ്സികളും നോമാഡുകളും…( പച്ചക്കുതിര അഗസ്റ്റു 2005)ല്‍ നിന്ന് : തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ശങ്കരാഭരണത്തില്‍ (1979) രസകരമായ ഒരു രംഗമുണ്ട്. മുഖ്യ കഥാപാത്രമായ ശങ്കരശാസ്ത്രികള്‍ തന്റെ വീടിനുള്ളില്‍ വിശ്രമിക്കുകയാണ്.അദ്ദേഹത്തിന്റെ കാല്‍ തിരുമി കൊണ്ട് ശിഷ്യനായ കൊച്ചു ബാലനും.പെട്ടന്ന് ഇടിമുഴക്കം പോലെ ഉച്ചത്തില്‍ വാദ്യ ഘോഷവും പാട്ടും കേള്‍ക്കുന്നു. ഗുരുവും ശിഷ്യനും ചാടി എണീറ്റ്‌  പുറത്തു പോയി നോക്കുമ്പോള്‍ കുറെ യുവാക്കള്‍ ഗിറ്റാറും വായിച്ചു പാശ്ചാത്യ സംഗീതം ആലപിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ കൂവി വിളിക്കരുതെന്നു ശങ്കരശാസ്ത്രികള്‍ അവരോടാവശ്യപ്പെടുമ്പോള്‍ അവരാകട്ടെ പാശ്ചാത്യ സംഗീതത്തിന്റെ മഹത്വം വിളമ്പുകയും ശാസ്ത്രികളെ അവഹേളിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അദ്ദേഹം ഒരു രാഗവിസ്താരം നടത്തിയിട്ട് അവരോടു പാടാനാവിശ്യപ്പെടുന്നു. അവര്‍ക്ക് കഴിയാതെ വരുമ്പോള്‍ ശാസ്ത്രികളുടെ ഒരു ഗിരി പ്രഭാഷണമാണ് :”ഹിയറാഫ്റര്‍  ഡോണ്ട് ബി സില്ലി,സ്റുപിഡ് ആന്‍ഡ്‌ ചൈല്ടിഷ്. നമ്മുടെ പ്രാചീനസംഗീതത്തില്‍ , സമ്പ്രദായങ്ങളില്‍ അവഗാഹം നേടാന്‍ നോക്കാതെ അതിനെ അവഹേളിക്കുന്നതാണ് സ്നേഹിതാ മുര്ഖത്വം. ഭാരതീയസംഗീതത്തിന്റെ ഔത്ത്കൃഷ്ടത്തെകുറിച്ചറിഞ്ഞു വിദേശീയര്‍ ഈ പുണ്യഭൂമിയില്‍ ആ പ്രണവനാദം സാധകംചെയ്തു വരുമ്പോള്‍ ഈ ഭൂമിയില്‍ പിറന്ന മനുഷ്യര്‍ മാത്രം നമ്മുടെ സംഗീതത്തെ നിന്ദയോടെ നോക്കുന്നത് തായെ ദുഷിക്കുന്നതു പോലെ തെറ്റാണ്. ദ്വേഷിക്കുന്നത് പോലെ പാപവും”.

ഈ രംഗം സിനിമയുടെ കേന്ദ്ര പ്രമേയവുമായി അടുത്തു നില്‍ക്കുന്ന ഒന്നാണെന്ന് പറയാം. ശങ്കരാഭരണം നിര്മിക്ക്പെട്ട കാലത്തെ അതെപോലെ പ്രതിപാദിക്കുന്നു എന്ന് ഇവിടെ അര്‍ത്ഥമാക്കുന്നില്ല . എന്നാല്‍ ആ കാലഘട്ടത്തിലെ ചില ആശങ്കകള്‍ സിനിമ പങ്കുവെക്കുന്നു . അതുകൊണ്ടായിരിക്കണം  കേരളത്തിലും അത് വന്‍ ജനപ്രീതി നേടിയത്. ത്യാഗരാജ പാരമ്പര്യത്തിന്റെ തുടര്ച്ചയെന്നോണമുള്ള ശങ്കരശാത്രികളുടെ കാലവും “ജീര്‍ണ്ണത”യുടെതായ പാശ്ചാത്യസംഗീതത്തിന്റെ കാലവും തമ്മില്‍ സിനിമയിലുള്ള സംഘര്‍ഷവും അക്കാലത്തെ സംഗീതചര്‍ച്ചകള്‍ക്കുളള  സമാനമായ ഒരു ചര്‍ച്ച വികസിപ്പിക്കുണ്ടാവണമെന്നുവേണം കരുതാന്‍. കാരണം ഏതാണ്ട് ഈ കാലഘട്ടത്തിലാണ് പോപ്‌ , റോക്ക് , റോക്ക് ആന്‍ഡ്‌ റോള്‍ തുടങ്ങിയ പാശ്ചാത്യ ശൈലികള്‍ കേരളത്തില്‍ സജീവമാകുന്നത്. വില്ലന്മാര്‍ കടന്നു വരുമ്പോള്‍ ഭീകര സ്വഭാവമുള്ള സംഗീതം കേട്ടിട്ടുള്ള നമ്മള്‍ ഈ സിനിമയില്‍ സംഗീതം തന്നെ വില്ലനാകുന്നത് കാണുന്നു. ശാസ്ത്രീയ സംഗീതം സാധാരണയായി സിനിമാ സംഗീതത്തെയാണ്‌ ശത്രുവായി കാണുന്നത്. എന്നാല്‍ ശങ്കരാഭരണം ഒരു സിനിമയാണെന്നും അതിലെ പാട്ടുകള്‍ സിനിമാപ്പട്ടുകളാണെന്നും ഓര്‍ക്കുക. ഈ സിനിമയിലൂടെ ശ്രദ്ധേയനായ എസ് പി ബാലസുബ്രഹ്മണ്യം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്തയാളാണ് എന്നതും കൌതുകകരമാണ്. ഈ വൈരുദ്ധ്യങ്ങളോട് കൂടിയാണത് പാശ്ചാത്യ സംഗീതത്തിനെതിരെ പരമ്പരാഗത സംഗീതമായി സ്വയം പ്രതിഷ്ട്ടിക്കുന്നത്.

ഈ രംഗത്തില്‍ മുന്നോട്ടു വയ്ക്കപ്പെടുന്ന ദ്വന്തങ്ങള്‍ ശ്രദ്ധിക്കുക ; സ്വസ്ഥമായ ആന്തരിക ഇടം/ബഹളം നിറഞ്ഞ ബാഹ്യ ലോകം , സൌമ്യമായ സംഗീതം /രൌദ്രമായ ഒച്ച, ഭാരതീം/വൈദേശിക ഭ്രമം ,പക്വതയില്ലാത്ത യുവാക്കള്‍.ശങ്കര ശാസ്ത്കളുടെ ഉറക്കം കെടുത്തുന്ന മുഖ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം –സംഗീതം, ശബ്ദം, സമയം, പ്രകടനാത്മകത, പ്രായം. സംഘമെന്നത് വെസ്റെന്‍ പോപ്പുലര്‍ സംഗീതത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. റോക്ക് , പോപ്‌, റെഗ്ഗെ , റാപ്പ് എന്നിവ പോലുള്ള സംഗീത ശൈലികള്‍  പാട്ടുകാര്‍ , വാദകര്‍ , സംഘാടകര്‍ , ആസ്വാദകര്‍ എന്നിവ ചേര്‍ന്ന വിപുലമായ കൂട്ടായ്മകള്‍ക്കുള്ളിലാണ് അവതരിപ്പിക്കപ്പെടുന്നത്.

(പാശ്ചാത്യ സംഗീതം എന്ന് നമ്മള്‍ പൊതുവേ വിവക്ഷിക്കുന്ന പല സംഗീത രൂപങ്ങളും –ജാസ്, റെഗ്ഗെ, റാപ്പ് തുടങ്ങിയവ “വെസ്റ്റ്‌” എന്ന സ്വരൂപത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അധികാരത്തിനെതിരെ കലഹിച്ചു കൊണ്ട് ഉരുത്തിരിഞ്ഞവയാണെന്ന് ഓര്‍ക്കേണ്ടതുണ്ട്.” )

    അമാന്‍ഡാ വീഡ്മാന്‍

അമാന്‍ഡാ വീഡ്മാന്റെ 2012 ലെ ലേഖനത്തില്‍ നിന്ന് :

Read Also  കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍

In the film shankarabharanam (Telugu, 1979)a drama about a south Indian classical singer and a young prostitute’s  devotion to him, there is scene which epitomizes the ‘classical’ music and film music came to be opposed to each other in post- colonial south India. The larger theme of the film, the backdrop against which its events take place,is the destruction of south Indian ,or Kranitik, classical music at the hands of charlatan gurus hypocritical concert organizers and the steady encroachment of westernized musical  tastes. In this particular scene the hero, Shankara Shasthri is fast asleep one night in his house when he is suddenly awakened by the strains of electric guitars being played western style .He opens his door to find a band of ruffians mocking his devotion to Karnatic music. “Our music is an ocean “
they sneer, parodying what is often said about Karnatik music to invoke itsdepth and complexity. shankara shasthri challenges them to a musical contest.The ruffians sing their song and shankara shasthri proceeds   , to their utter astonishment , to convert it into the syllables used sing karnatic music and sing it back to them. Then, improvising a short piece of Karnatic music, he challenges them to reproduce it, leaving them completely at a loss.shankara shasthri scolds them ‘while so many foreigners recognize the greatness of Indian music ,how can you mock it? It is like making fun of your own mother’. To make his point, apparently too important to be uttered in Telugu,he switches into English:’ Music is divine, whether it is Indian or Western‘.

Read Also  ശബ്ദങ്ങളുടെ ഒരു ശബ്ദമഹാസമുദ്രം അയാൾക്കു ചുറ്റും ; എസ്. കലേഷിന്റെ കവിതകളെക്കുറിച്ച്.

 This scene thematizes the relationship between classical music and film music in India,an opposition that is usually framed as a battle between  ‘high’ and ‘low’ culture. With Shankara shasthri’s English statement, the contest is transposed; it is no longer a battle between Indian music and western music, but between classical music(‘that which is divine whether Indian or western’) and its profane opposite,popular music.  At the time of its release in 1979,Shankarabharanam  was tremendous hit in the south Indian states of Andhra Pradesh and Tamil nadu. It is said to have popularized Karnatic classical music among the people who had never heard it before. Ironically,however ,the voice of shankara shasthri –a subject of   much controversy during the making of the film-was in the end , not provided by classical karnatic vocalist, but  by the famous film singer S P Balasubrahmanium.it seems  that at the time shankarabharanam  was made it was not acceptable to have a classical voice  provided by a classical singer; instead , the voice had to be translated into the medium of film music,with its  own distinct  vocal aesthetic .”

 ഇ സാമ്യത യാദൃശ്ചികമാണെന്നു എനിക്ക് വിശ്വാസം തോന്നിയില്ല. ഞാന്‍ വീഡ്മാനു കത്തെഴുതി .അവരുടെ മറുപടി ഇങ്ങനെയായിരുന്നു:

“I do not know Malayalam.  I have not seen your article but I am interested to hear that you wrote about the history of western music bands in Kerala. If I had used your article as a reference in my work I surely would have included it in the bibliography.  The article you read in the Cambridge Companion was published in 2012.
regards,
Amanda””

അന്ന് എന്നോട് പലരും  പറഞ്ഞത് പോലെ ഇതൊക്കെ അക്കാദമിക രംഗത്ത് സംഭവിക്കുന്നതാണെന്നും ഇംഗ്ലീഷില്‍ എഴുതുകയാണ് ഇനി വേണ്ടതും തോന്നി. പക്ഷെ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നമ്മോടൊപ്പം ആരും ഉണ്ടാവില്ല എന്ന് മനസിലായി അത് കൊണ്ട് ആ അധ്യായം അന്ന് അടച്ചു വച്ചതാണ്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ പറയണമെന്ന് തോന്നി. എന്റെ ആവശ്യം ഇത്രേയെ ഉള്ളൂ ആശയങ്ങള്‍    ഉപയോഗിക്കുമ്പോള്‍ അവലംബം കൊടുക്കുക എന്ന ഒരു മര്യാദ കാണിക്കാമല്ലോ.

പകര്‍ത്തിയെഴുത്ത് എങ്ങനെ താങ്കളുടെതാകും ; ദീപന്‍ ശിവരാമന്‍റെ മറുപടി

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here