Thursday, January 20

ടി. എം. കൃഷ്ണ ദേശവിരുദ്ധനെന്ന് സംഘപരിവാർ പ്രചാരണം; സംഗീത കച്ചേരി ഉപേക്ഷിച്ചു

പ്രശസ്ത കർണ്ണാട്ടിക് സംഗീതജ്ഞൻ ടി. എം. കൃഷ്ണ ദേശവിരുദ്ധനെ സംഘപരിവാർ പ്രചാരണത്തെ തുടർന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ(എ.എ.ഐ) നടത്താനിരുന്ന ടി.എം കൃഷ്ണയുടെ സംഗീത കച്ചേരി ഉപേക്ഷിച്ചു. നവംബർ 17, 18 തിയതികളിലായി ചാണക്യപുരിയിലെ നെഹ്റു പാർക്കിൽ നടത്താനിരുന്ന പരിപാടിയാണ് ഉപേക്ഷിച്ചത്. സാംസ്കാരിക വേദിയായ സ്പിക്-മാകെയുമായി ചേർന്നാണ് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ പരിപാടി നടത്താൻ ഉദ്ദേശിച്ചിരുന്നത്.

കൃഷ്ണ ദേശവിരുദ്ധനാണെന്നും അല്ലാഹു, ജീസസ് എന്നിവരെ കുറിച്ച് ഗാനമാലപിക്കുന്നയാളാണെന്നും ചൂണ്ടിക്കാട്ടി സംഘപരിവാർ ട്വിറ്ററിൽ ‘ട്രോളുകളിലൂടെ’ കൃഷ്ണക്കെതിരായി രംഗത്ത് വന്നതാണ് പരിപാടി ഉപേക്ഷിക്കാൻ കാരണമായത്. കൃഷ്ണയെ അർബൻ നക്സൽ, മതഭ്രാന്തൻ, ദേശവിരുദ്ധൻ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്ന ട്വീറ്റുകളാണ് ട്രോളുകൾ എന്ന പേരിൽ സംഘപരിവാർ പ്രചരിപ്പിച്ചത്.

എന്നാൽ സംഘ് ഭീഷണിയെ തുടർന്നല്ല പരിപാടി മാറ്റിവെച്ചതെന്ന് എ.എ.ഐ ചെയർമാൻ ഗുരുപ്രസാദ് മൊഹാപാത്ര പ്രതികരിച്ചു. ചടങ്ങ് നടത്താനിരുന്ന ദിവസം മുൻകൂട്ടി തീരുമാനിക്കാത്ത ജോലികൾ ചെയ്യേണ്ടതാ‍യി വന്നു. അതിനാൽ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണ് ഉണ്ടായതെന്നും പരിപാടി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 17ന് ഡൽഹിയിൽ ഒരു വേദി ആരെങ്കിലും സംഘടിപ്പിച്ച് നൽകിയാൽ താൻ അവിടെ വന്ന് പരിപാടി അവതരിപ്പിക്കാമെന്ന് ടി. എം. കൃഷ്ണ പറഞ്ഞു. ഇത്തരം ഭീഷണികൾക്കെതിരെ അധികൃതർ വഴങ്ങരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Spread the love
Read Also  അഫ്സൽ ഗുരുവിന്റെ ചിത്രമുപയോഗിച്ച് കനയ്യകുമാർ വോട്ട് പിടിച്ചുവെന്ന് സംഘപരിവാർ പ്രചരണം

Leave a Reply