Sunday, September 20

കലക്കവെള്ളത്തിൽ മീൻ പിടിച്ചവരിൽ ആം ആദ്മിയും കൗൺസിലർ താഹിർ ഹുസൈനെതിരെയുള്ള ആരോപണം ശക്തമാകുന്നു.

വടക്കുകിഴക്കൻ ദില്ലിയിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ, ആം ആദ്മി പാർട്ടി  കൗൺസിലർ താഹിർ ഹുസൈൻ കലാപത്തിൽ സജീവ പങ്കുവഹിച്ചുവെന്ന ആരോപണം ശക്തമാകുന്നു.
നോർത്ത് ഈസ്റ്റ് ദില്ലി ലോക്സഭാ മണ്ഡലത്തിൽ വരുന്ന മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഈസ്റ്റ് ദില്ലി മുനിസിപ്പൽ കോർപ്പറേഷന്റെ നെഹ്‌റു വിഹാറിലെ വാർഡ് 59 ന്റെ ആം ആദ്മി കോർപ്പറേറ്ററാണ് താഹിർ ഹുസ്സൈൻ

അക്രമബാധിത പ്രദേശങ്ങൾ സന്ദർശിച്ച സീ ന്യൂസിന്റെ സംഘമാണ് അക്രമത്തിന് ഉത്തരവാദി ഹുസൈനാണെന്ന് ആളുകൾ പറയുനതായി റിപ്പോർട്ട് ചെയ്യുന്നത് .
ധാരാളം ആയുധങ്ങളും മറ്റ് വസ്തുക്കളും താഹിർ ഹുസൈന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നതായും നൂറുകണക്കിന് കലാപകാരികൾ അദ്ദേഹത്തിന്റെ സ്ഥലത്ത് ഒത്തുകൂടിയതായും മറ്റ് ആളുകളുടെ വീടുകളിൽ കല്ലും പെട്രോൾ ബോംബും എറിഞ്ഞതായും ആളുകൾ സീ ന്യൂസിനോട് പറഞ്ഞു. ഇയാളുടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് നിരവധി റൗണ്ട് ബുള്ളറ്റുകളും പ്രയോഗിച്ചതായി ചിലർ പറഞ്ഞു.

 

ആളുകൾ അവിടെ നിന്ന് കല്ലെറിയുന്നതിനിടെ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂര കാണിക്കുന്നതായി സോഷ്യൽ മീഡിയയിൽ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
നൂറുകണക്കിന് കലാപകാരികൾ താഹിറിന്റെ വീട്ടിൽ അഭയം തേടിയതായും അവർ കല്ലുകളും പെട്രോൾ ബോംബുകളും എറിയുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു
എന്നാൽ ഇയാൾ പിന്നീട് പുറത്തിറക്കിയ വിഡിയോയിൽ താൻ നിരപരാധിയാണെന്നും രാഷ്ട്രീയ എതിരാളികൾ വ്യാജവാർത്ത ഉണ്ടാക്കുകയാണെന്നും പറയുന്നുണ്ട്

Spread the love
Read Also  മോഷണക്കുറ്റം ആരോപിച്ച് കൗമാരക്കാരനെ തല്ലിക്കൊന്നു

Leave a Reply