Friday, May 27

അയിത്തക്കാർ അകലം പാലിക്കുക; ആർപ്പോ ആർത്തവം എറണാകുളത്ത്

ശബരിമലയിലെ സ്ത്രീ വിവേചനത്തിനെതിരെയുള്ള സുപ്രീം കോടതി വിധിയെ നടപ്പിലാക്കാൻ സമ്മതിക്കാതെ ആർത്തവത്തിന്റെ പേരിൽ ഇന്നും സ്ത്രീകൾക്ക് അശുദ്ധി ഏർപ്പെടുത്തുന്നതിനെതിരെ ‘ആർപ്പോ ആർത്തവം’ എന്ന പേരിൽ എറണാകുളത്ത് സാമൂഹ്യ കൂട്ടായ്മ സംഘടിപ്പിക്കുന്നു. നവംബർ 25 ഞായാറാഴ്ച്ച എറണാകുളം വഞ്ചി സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിക്കുക.

ദളിത് സാമൂഹ്യ പ്രവർത്തക മൃദുല ദേവി, അധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം, ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്, സാമൂഹിക നിരീക്ഷകൻ ശ്രീചിത്രൻ എം.ജെ, എഴുത്തുകാരൻ എസ്. ഹരീഷ് തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പരിപാടി സംഘടിപ്പിക്കുക.

ആർത്തവത്തെ അയിത്തമായികാണുന്ന ഒരു സമൂഹത്തിന് നേരെയുള്ള പ്രതിഷേധവും ബോധവൽക്കരണവുമാണ് പരിപാടി ലക്‌ഷ്യം വെയ്ക്കുന്നത്. വിവിധ പ്രവർത്തനമണ്ഡലങ്ങളിലുള്ള വ്യക്തികൾ, വിവിധ സംഘടനകൾ, സംഘപരിവാർ അതിക്രമങ്ങളിൽ ഇരകളായിട്ടുള്ളവർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

Spread the love
Read Also  സിപിഐഎം ശബരിമലയിൽ രാഷ്ട്രീയം കളിച്ചു; ഗൗരിയമ്മയെ പുറത്താക്കിയത് നല്ല തീരുമാനമാണെന്നും എം. എം. ലോറൻസ്

Leave a Reply