Wednesday, January 19

അഭിമന്യൂ വധം: രണ്ടു എസ് ഡി പി ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

 

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യൂവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടു എസ് ഡി പി ഐ പ്രവർത്തകരെക്കൂടെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ഷാജഹാൻ, ഷിറാസ് അലി എന്നിവരാണ് അറസ്റ്റിലായത്.

അഭിമന്യൂ വധം സംബന്ധിച്ചു ഇരുവർക്കും അറിവുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഷാജഹാനാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്, ഷിറാസ് പ്രവർത്തകർക്ക് കായിക പരിശീലനം നൽകുന്ന ചുമതലയുള്ള ആളുമാണ്. മതസ്പർദ്ധയുണ്ടാക്കുന്ന ലഘുലേഖകളും പിടിച്ചെടുത്തതായും പോലീസ് വെളിപ്പെടുത്തി.

വധത്തെത്തുടർന്ന് നേരത്തെ കസ്റ്റഡിയിലായ മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബിലാൽ സജി (19 ), ഫാറൂഖ് അമാനി (19 ), റിയാസ് ഹുസ്സൈൻ (37 ), എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നു മുമ്പാകെ ഹാജരാക്കുന്നത്. ഇവരെ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈ സമയപരിധി കഴിയുന്ന സാഹചര്യത്തിലാണ് ഇവരെ ഹാജരാക്കുന്നത്.

ഇതോടെ അഭിമന്യൂ വധത്തിൽ ആകെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്

Spread the love
Read Also  ബി ജെ പി പിന്തുണയോടെ വിജയിച്ച എൽ ഡി എഫ് ഗ്രാമപഞ്ചാ. പ്രസിഡൻ്റ് രാജിവച്ചു