Friday, July 30

അഭിനന്ദൻ വർധമാൻ ബിജെപിയ്ക്ക് വോട്ട് ചെയ്തുവെന്ന് വ്യാജ പ്രചാരണം

വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തെന്ന് സംഘപരിവാറിന്റെ വ്യാജപ്രചരണം. വർധമാന്റെ മുഖച്ഛായയുള്ള ഒരാളുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം. ബിജെപിയുടെ കാവി ഷാൾ കഴുത്തിലിട്ടിരിക്കുന്ന ഇയാൾ അഭിനന്ദൻ വർധമാന്റേത് പോലെ ഉള്ള മീശ വെച്ചിട്ടുണ്ട്.

‘വിംഗ് കമാന്‍ഡർ അഭിനന്ദൻ ബിജെപിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാൻ അദ്ദേഹം വോട്ടും ചെയ്ത് കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ മോദിയെക്കാൾ മികച്ചൊരു പ്രധാനമന്ത്രിയുണ്ടാകാനില്ല.. ഒരു ജവാനെ നിങ്ങൾ ഒരിക്കലും ജീവനോടെ മടക്കി എത്തിച്ചിട്ടില്ല എന്നാൽ ഇന്ന് അഭിനന്ദൻ ജീവനോടെ മടങ്ങിയെത്തി ബിജെപിക്ക് വോട്ടും ചെയ്തു ഇക്കാര്യം ജിഹാദികളിലും കോണ്‍ഗ്രസുകാരിലും എത്തിക്കുക’. ഇതാണ് സംഘപരിവാർ വ്യാപകമായി ഷേർ ചെയ്ത കുറിപ്പ്.

എന്നാൽ അഭിനന്ദൻ വർധമാൻ തമിഴ്‌നാട് സ്വദേശിയായതിനാൽ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിങ് നടക്കാത്ത തമിഴ്‌നാട്ടിൽ എങ്ങനെ അഭിനന്ദൻ വർധമാൻ വോട്ട് ചെയ്തുവെന്നാണ് ആദ്യം ഉയർന്ന ചോദ്യം. തുടർന്ന് അഭിനന്ദൻ വർധമാൻ അല്ല ഇതെന്നും അദ്ദേഹത്തിന്റെ രൂപ സാദൃശ്യമുള്ള ഒരു വ്യക്തിയെ സംഘപരിവാർ ബിജെപിയ്ക്ക് വേണ്ടി പ്രചരിപ്പിക്കുകയായിരുന്നുവെന്നും കണ്ടു പിടിക്കപ്പെട്ടു. അഭിനന്ദൻ വർധമാൻന്റെ താടിയിലുള്ള മറുകും അദ്ദേഹത്തിന്റെ മുഖത്തെ മറ്റ് വ്യത്യാസങ്ങളും സോഷ്യൽ മീഡിയയിൽ ചൂണ്ടികാണിക്കപ്പെട്ടു.

എല്ലായ്പ്പോഴും വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തുന്ന സംഘപരിവാറിന്റെ ഒരു നുണ കൂടി എല്ലായ്പ്പോഴത്തെയും പോലെ ഇക്കുറിയും തകർന്നിരിക്കുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  കോൺഗ്രസിനും നെഹ്രുവിനുമെതിരെ അമിത് ഷാ ലോക്സഭയിൽ