Wednesday, January 19

അബുദാബി മുനിസിപ്പാലിറ്റി സ്മാര്‍ട്ടാവുന്നു

അബുദാബി മുനിസിപ്പാലിറ്റിയുടെ പതിമൂന്നോളം സേവനങ്ങള്‍ ഡിജിറ്റല്‍വല്‍കരിക്കുന്നു. മുനിസിപ്പാലിറ്റി ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സുതാര്യവും കുറ്റമറ്റതും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാക്കുക എന്ന യുഎഇ ഭരണാധികാരികളുടെ ആശയപ്രകാരമാണ് മുന്‍സിപ്പാലിറ്റിയുടെ പതിമൂന്നോളം സേവനങ്ങള്‍ ഡിജിറ്റല്‍ വത്കരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അബുദാബിയുടെ മാറ്റം സുസ്ഥിരമാക്കുകയും മേഖലയില്‍ ഒന്നാമതാവുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പാലിറ്റിയുടെ സേവനങ്ങള്‍ 100 ശതമാനം ഡിജിറ്റല്‍ വത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇതെന്ന് അബുദാബി മുന്‍സിപ്പാലിറ്റി നഗരാസൂത്രണ വിഭാഗത്തിലെ സാങ്കേതിക വകുപ്പ് ചെയര്‍മാന്‍ പറഞ്ഞു. പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ഗവണ്‍മെന്റ് സേവനങ്ങള്‍ മുഴുവനായി ഡിജിറ്റലൈസ് ചെയ്യുന്നതിനായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാന പ്രകാരമാണ് പരിഷ്‌കാരങ്ങള്‍.

Spread the love
Read Also  പാലക്കാട് നഗരസഭ ഭരണം കിട്ടിയെങ്കിലും ബി ജെ പി യിൽ വിവാദം പുകയുന്നു